ആദ്യരാത്രിയില്‍ വിവാഹമോചനം

 


റിയാദ്(സൗദി അറേബ്യ): (www.kvartha.com 07.07.2014) വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ വിവാഹമോചനവും. സൗദിയിലാണ് സംഭവം. കാമുകനുമൊത്തുള്ള ഭാര്യയുടെ ചിത്രങ്ങള്‍ ലഭിച്ചതോടെയാണ് വരന്‍ വധുവിനെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. വിവാഹം നടന്ന ഹോട്ടലില്‍ തന്നെ ആദ്യ രാത്രി ചിലവഴിക്കാനൊരുങ്ങുന്നതിനിടയിലാണ് വരന് അജ്ഞാതന്റെ ബൊക്കെയും ഒപ്പം ഒരു കവറും ലഭിച്ചത്.

കവര്‍ തുറന്നുനോക്കിയ വരന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. ഭാര്യയുടേയും കാമുകന്റേയും സ്വകാര്യ ചിത്രങ്ങളായിരുന്നു അതില്‍.
വിവാഹമോചന വാര്‍ത്ത കുവൈറ്റി ടെലിവിഷന്‍ ചാനലിലൂടെ സം പ്രേഷണം ചെയ്തിരുന്നു. സൗദി മതപണ്ഡിതന്‍ ശെയ്ഖ് ഖാസി ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഷമ്മാരിയുടെ മതപ്രഭാഷണ പരിപാടിക്കിടെയായിരുന്നു ഇത് റിപോര്‍ട്ട് ചെയ്തത്.

വിവാഹത്തിന് 4 ദിവസം മുന്‍പ് കാമുകന്‍ വധുവിനെ സമീപിച്ചിരുന്നു. തനിക്കൊപ്പം ഇറങ്ങിവരാനും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു.

ഇറങ്ങിവന്നില്ലെങ്കില്‍ ഭാവി ഭര്‍ത്താവിനെ വിവരം അറിയിക്കുമെന്നും ഇയാള്‍ ഭീഷണി മുഴക്കിയിരുന്നു. ഇത് വകവെയ്ക്കാതെയാണ് യുവതി വിവാഹപന്തലിലെത്തിയത്.

തന്റെ പൊതുജീവിതത്തിലെ ഏറ്റവും ഞെട്ടിച്ച സംഭവമെന്നാണ് ഈ വിവാഹമോചന വാര്‍ത്തയെ ശെയ്ഖ് ഖാസി ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഷമ്മാരി വിശേഷിപ്പിച്ചത്. വിവാഹത്തിന്റെ പിറ്റേന്ന് ഷമ്മാരിയെ കാണാനെത്തിയ വരന്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണത്രേ സംഭവങ്ങള്‍ വിവരിച്ചത്.
ആദ്യരാത്രിയില്‍ വിവാഹമോചനം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

 SUMMARY: Manama: A man divorced his bride on their wedding night after he was given intimate pictures of her by her former lover.

Keywords: Wedding, Divorce, Bride, Love, Photos,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia