റമദാന്‍ വ്രതം നോല്‍ക്കുന്നയാളെ ശിവസേന എം പി മാര്‍ നിര്‍ബന്ധിച്ച് ചപ്പാത്തി കഴിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

 


മുംബൈ: (www.kvartha.com 23.07.2014) റമദാന്‍ വ്രതം നോല്‍ക്കുന്നയാളെ ശിവസേന എം പി മാര്‍ നിര്‍ബന്ധിച്ച് ചപ്പാത്തി കഴിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.

മഹാരാഷ്ട്ര സദനിലെ റസിഡന്റ് മാനേജരായ അര്‍ഷാദിനെയാണ്  മഹാരാഷ്ട്രക്കാരുടെ രീതിയിലുള്ള ഭക്ഷണം നല്‍കാത്തതില്‍ കുപിതരായ 11 ശിവസേന എംപിമാര്‍ ചേര്‍ന്ന് നിര്‍ബന്ധപൂര്‍വം ചപ്പാത്തി കഴിപ്പിച്ചത്.

ഇന്ത്യന്‍ എക്‌സ്പ്രസ്  ദിനപത്രമാണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്.  മഹാരാഷ്ട്ര സദനിലെ ഭക്ഷണവിതരണത്തിന്റൈ  ചുമതലയുള്ള  ഐആര്‍സിടി ഇതു സംബന്ധിച്ച് മഹാരാഷ്ട്ര സദന്‍ റസിഡന്റ് കമ്മീഷണര്‍ ബിപിന്‍ മാല്ലിക്കിന് രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. ജൂലൈ 17ന് ഇമെയില്‍ മുഖേനയാണ് പരാതി അയച്ചത്.

ശിവസേന വക്താവ് സഞ്ജജ് റാവുത്ത് ഉള്‍പ്പെടെ 11 ശിവസേന എംപിമാരുടെ പേരുകളടക്കം ഐആര്‍സിടി ജനറല്‍ മാനേജരായ ശങ്കര്‍ മല്‍ഹോത്ര ബിപിന്‍ മാല്ലിക്കിന് നല്‍കിയ പരാതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. റമദാന്‍ വ്രതമെടുക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും  വ്രതം മുറിപ്പിച്ച് നിര്‍ബന്ധപൂര്‍വം ഒരു സെറ്റ് ചപ്പാത്തി അര്‍ഷാദിനെ കൊണ്ട്  കഴിപ്പിച്ചെന്നും  പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ശിവസേന എം പിമാരുടെ ഭാഗത്തുനിന്നുമുണ്ടായ  മതവികാരത്തെ വ്രണപ്പെടുത്തുന്ന ഇത്തരം പ്രവര്‍ത്തികള്‍  അര്‍ഷാദിനെ ഏറെ വേദനിപ്പിച്ചതായും  പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. അര്‍ഷാദും റസിഡന്റ് കമ്മീഷണര്‍ക്ക് രേഖാമൂലം പരാതി സമര്‍പ്പിച്ചിട്ടുണ്ട്.

മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ വെച്ചാണ് തന്നെ നിര്‍ബന്ധിച്ച്  ചപ്പാത്തി കഴിപ്പിച്ചതെന്നും ആ സമയം പേര് വ്യക്തമാക്കുന്ന  ടാഗോടു കൂടിയ യൂണിഫോമും താന്‍  ധരിച്ചിരുന്നു. എന്നിട്ടും എംപിമാരടങ്ങുന്ന സംഘം ബലമായി തന്റെ വ്രതം അവസാനിപ്പിച്ച് ചപ്പാത്തി തീറ്റിക്കുകയായിരുന്നുവെന്നും അര്‍ഷാദ് പരാതിയില്‍ പറയുന്നു.  സംഭവം  പാര്‍ലമെന്റിനേയും പ്രക്ഷുപ്ധമാക്കി.

റമദാന്‍ വ്രതം നോല്‍ക്കുന്നയാളെ ശിവസേന എം പി മാര്‍ നിര്‍ബന്ധിച്ച് ചപ്പാത്തി കഴിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
യുവാവിനെ ബൈക്കില്‍ കയറ്റികൊണ്ടുപോയി മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചു

Keywords:  Mumbai, Food, Maharashtra, MPs, Complaint, News, Report, Email, Parliament, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia