ന്യൂയോര്‍ക്കില്‍ സ്‌പൈഡര്‍ മാന്‍ അറസ്റ്റില്‍!

 



ന്യൂയോര്‍ക്ക്: (www.kvartha.com 27.07.2014) ന്യൂയോര്‍ക്കില്‍ സ്‌പൈഡര്‍ മാന്‍ വസ്ത്രധാരി അറസ്റ്റിലായി. ടൈംസ് സ്‌ക്വയറില്‍ വനിത ടൂറിസ്റ്റിനെ ടിപ് ചോദിച്ച് ശല്യം ചെയ്യുകയും പോലീസ് ഓഫീസറുടെ മുഖത്ത് ഇടിക്കുകയും ചെയ്തതിനാണ് ഇയാളെ അറസ്റ്റുചെയ്തത്. ജൂനിയര്‍ ബിഷപ് എന്ന 25കാരനാണ് അറസ്റ്റിലായത്.

ന്യൂയോര്‍ക്കില്‍ സ്‌പൈഡര്‍ മാന്‍ അറസ്റ്റില്‍!സ്‌പൈഡര്‍ മാനൊപ്പം നിന്ന് ഫോട്ടോ എടുത്ത വിനോദസഞ്ചാരികളായ ദമ്പതികള്‍ അയാള്‍ക്ക് ഒരു ഡോളര്‍ ടിപ്പായി നല്‍കി. എന്നാല്‍ 5,10,20 ഡോളറുകളാണ് താന്‍ ടിപ്പു വാങ്ങുന്നതെന്നും അത്രയും പണം വേണമെന്നും സ്‌പൈഡര്‍മാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ദമ്പതികളും സ്‌പൈഡര്‍മാനും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ഇതുകണ്ടുനിന്ന പോലീസുദ്യോഗസ്ഥന്‍ സ്‌പൈഡര്‍മാനെ ചോദ്യം ചെയ്തതോടെ ഇയാള്‍ ഓഫീസറുടെ മുഖത്ത് ഇടിച്ചു. മൂക്കില്‍ നിന്ന് ചോരയൊഴുകിയ ഓഫീസറെ ഉടനെ എന്‍.വൈ.യു ലാങൂണ്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.

ഇതിനിടെ സ്‌പൈഡര്‍മാനെ പോലീസെത്തി കസ്റ്റഡിയിലെടുത്തു.
പോലീസുദ്യോഗസ്ഥനെ ആക്രമിച്ചതിനും യുവതിയോട് മോശമായി പെരുമാറിയതിനുമാണ് കേസെടുത്തിരിക്കുന്നത്.

SUMMARY: New York: A 25-year-old man dressed as Spider-Man has been arrested after badgering a woman tourist for a tip in Times Square here and then punching a police officer in the face.

Keywords: US, Spider-Man, arrested, New York
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia