ഇന്നസെന്റിനെ 'അമ്മ'യുടെ പ്രസിഡണ്ടായി നിലനിര്‍ത്താന്‍ സി.പി.എം ചരടുവലിച്ചു?
Jul 2, 2014, 13:01 IST
തിരുവനന്തപുരം: (www.kvartha.com 02.07.2014) താരസംഘടനയായ അമ്മയുടെ പ്രസിഡണ്ട് സ്ഥാനത്തുനിന്ന് ഇന്നസെന്റിനെ മാറ്റാതിരിക്കാന്‍ സി.പി.എം ചരടുവലിച്ചു എന്ന അഭ്യൂഹം സിനിമാ രംഗത്തു ശക്തം. കേരളത്തിലെ സിനിമാ അഭിനേതാക്കളുടെ ഏക സംഘടനയുടെ തലപ്പത്ത് തങ്ങളുടെ എം.പിയായി മാറിയ ഇന്നസെന്റ് തുടരണം എന്ന് സി.പി.എം തീരുമാനിക്കുകയും അതിന് അനുസരിച്ച് ചരടുവലിക്കുകയും ചെയ്തുവെന്നാണു സൂചന.
ഇതിന് സി.പി.എം ടി.വി ചാനല്‍ കൈരളിയുടെ ചെയര്‍മാനായ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയും കൂട്ടുനിന്നുവെന്നുമുണ്ട് പ്രചരണം. ഇന്നസെന്റ് അമ്മയുടെ നേതൃസ്ഥാനത്തിരുന്നുകൊണ്ട് വിവാദങ്ങള്‍ക്കിടയിലും അഭിനേതാക്കളെ ഏകോപിപ്പിച്ചു നിര്‍ത്തി എന്ന പൊതുവികാരം ഉള്ളതുകൊണ്ട് മറ്റുള്ളവരും ഇതിനെ അനുകൂലിക്കുകയായിരുന്നത്രേ.
എന്നാല്‍ അമ്മയെ ഒരു സംഘത്തിന്റെ തന്നെ കൈപ്പിടിയില്‍ നിലനിര്‍ത്തണമെങ്കില്‍ ഇന്നസെന്റിനെത്തന്നെ പ്രസിഡണ്ടാക്കി നിലനിര്‍ത്തണം എന്നും അതിനു വേണ്ടി സി.പി.എമ്മിനെ കൂട്ടുപിടിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. ഏതായാലും ലോക്‌സഭാംഗം എന്ന നിലയിലുള്ള തിരക്കുകളും അമ്മ രാഷ്ട്രീയാതീത സംഘടനയാണ് എന്നതും ചൂണ്ടിക്കാട്ടി രാജിവയ്ക്കാന്‍ ഇന്നസെന്റ് തയ്യാറായ പശ്ചാത്തലത്തില്‍ ചില പിന്നാമ്പുറ നാടകങ്ങള്‍ നടന്നു എന്ന വിശ്വാസം സിനിമാ ലോകത്ത് ശക്തമാണ്. ഇപ്പോള്‍ രാഷ്ട്രീയ, മാധ്യമ രംഗങ്ങളിലേക്കും അത് പടര്‍ന്നിരിക്കുകയാണ്.
എന്നാല്‍ സി.പി.എമ്മിലെത്തന്നെ ഒരു വിഭാഗം നടത്തിയ നീക്കമാണ് ഇതിനു പിന്നിലെന്നും അമ്മയെ കൈപ്പിടിയില്‍ ഒതുക്കുക എന്നത് പാര്‍ട്ടിയുടെ അജന്‍ഡയില്‍ ഇല്ലെന്നും പറയുന്ന നേതാക്കളുണ്ട്. കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരുടെ ഏക സംഘടനയായ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ദേശാഭിമാനിയെ ഉപയോഗിച്ച് കൈപ്പിടിയില്‍ ഒതുക്കാന്‍ കുറേക്കാലമായി സി.പി.എം ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു തവണയായി സംസ്ഥാന നേതൃത്വത്തിലും ജില്ലാ ഘടകങ്ങളിലും ദേശാഭിമാനി പ്രതിനിധിയെ ഉറപ്പുവരുത്തുന്നുമുണ്ട്.
ഇതേ മാതൃകയില്‍ അമ്മയെക്കൂടി കൊണ്ടുവരാന്‍ അവസരം ലഭിക്കുന്നതിനു വേണ്ടിത്തന്നെയാണ് പാര്‍ട്ടിയിലെപ്പോലും ചില നേതാക്കളെ അമ്പരപ്പിച്ച്, അപ്രതീക്ഷിതമായി ഇന്നസെന്റിനെ ചാലക്കുടിയില്‍ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയാക്കിയത് എന്നാണ് ഇതിനു മറുവിഭാഗത്തിന്റെ വിശദീകരണം. ഒന്നും കാണാതെ പാര്‍ട്ടി ഒന്നും ചെയ്യില്ലെന്നും ഇന്നസെന്റ് ഇപ്പോള്‍ പ്രസിഡണ്ട് സ്ഥാനം രാജിവച്ചാല്‍ പാര്‍ട്ടിയുടെ കരുനീക്കമാണ് പൊളിയുകയെന്നുമാണ് ഇതോടെ വ്യക്തമാകുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ രാജി നീക്കം നാടകമായിരുന്നുവെന്നും തിരക്കഥ തയ്യാറാക്കിയത് സി.പി.എം ആയിരുന്നുവെന്നുമാണ് സിനിമാലോകത്ത് കടന്നുവരുന്ന പ്രചാരണത്തിന്റെ കാതല്‍.

Keywords : Thiruvananthapuram, CPM, Entertainment, Election, Kerala, Innocent, Amma, Deshabhimani, Leaders, Mammootty, President.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.