കടല്‍ത്തീരത്തിറക്കിയ വിമാനമിടിച്ച് പരിക്കേറ്റ പെണ്‍കുട്ടിയും മരിച്ചു

 


സരസോട്ട (ഫ്‌ലോറിഡ) :(www.kvartha.com 30.07.2014) സാങ്കേതിക തകരാര്‍ മൂലം കടല്‍ത്തീരത്ത് ഇറക്കിയ വിമാനമിടിച്ച് മരിച്ച യുവാവിന്റെ മകളും മരിച്ചു.

ഞായറാഴ്ചയാണ് കടല്‍ത്തീരത്തിലൂടെ മകളുടെ കൈകളും പിടിച്ച് നടക്കുകയായിരുന്ന യുവാവിനെ വിമാനം ഇടിച്ച് തെറിപ്പിച്ചത്. അപകടത്തില്‍ ഗുരുരതമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്‍പതു വയസുകാരിയായ മകള്‍ ഓസിയാനാ ഇരിസരിയയാണ് മരിച്ചത്.  കുടുംബത്തോടൊപ്പം അവധിക്കാലം ചെലവഴിക്കാന്‍ എത്തിയതായിരുന്നു ഓസിയാനയും കുടുംബവും.

ജോര്‍ജിയ സ്വദേശിയായ ഓമി ഇരിസരിയ ഒന്‍പതാം വിവാഹ വാര്‍ഷികം ആഘോഷിക്കാനാണ് കുടുംബ സമേതം  ഫ്‌ലോറിഡയില്‍ എത്തിയത്. ഞായറാഴ്ച വൈകുന്നേരം ഓമിയും മകളും വെനീസിലെ കടലോരത്ത് നടക്കുമ്പോഴാണ് ദുരന്തമുണ്ടായത്.

1972 പൈപ്പര്‍ ചെറോക്കി വിമാനമാണ് ഇടിച്ചത്.  അപകടസ്ഥലത്ത് വച്ച് തന്നെ ഓമി മരിച്ചിരുന്നു. മകള്‍ ഓസിയാനയെ  സെന്റ് പീറ്റര്‍സ് ബര്‍ഗിലുള്ള ആള്‍ ചില്‍ഡ്രന്‍ ആശുപത്രിയിലെത്തിച്ച്  അടിയന്തര ചികിത്സ നല്‍കിയെങ്കിലും ബുധനാഴ്ച പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു.

അതേസമയം  വിമാനം അച്ഛനേയും മകളേയും ഇടിച്ചത് എങ്ങനെയാണെന്ന കാര്യം ഇപ്പോഴും അവ്യക്തമാണെന്ന്  അധികൃതര്‍ പറഞ്ഞു. വിമാനത്തിന് സാങ്കേതിക തടസമുണ്ടെന്നും ഉടന്‍ തന്നെ അടിയന്തരമായി  ബീച്ചിലിറക്കുകയാണെന്നും പൈലറ്റ് വിമാനത്താവളത്തില്‍ അറിച്ചിരുന്നു. വിമാനത്തിലുള്ളവര്‍ക്കാക്കും അപകടം സംഭവിച്ചിട്ടില്ല. സംഭവത്തില്‍ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് അന്വേഷണം ആരംഭിച്ചു.

കടല്‍ത്തീരത്തിറക്കിയ വിമാനമിടിച്ച് പരിക്കേറ്റ പെണ്‍കുട്ടിയും മരിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  US girl dies after struck by plane on Florida beach, Technology, Injured, Hospital, Treatment, Daughter, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia