സുനന്ദ പുഷ്‌ക്കറിന്റെ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് തിരുത്താന്‍ ശശിതരൂര്‍ സമ്മര്‍ദം ചെലുത്തിയതായി ഡോക്ടര്‍

 


ഡെല്‍ഹി: (www.kvartha.com 02.07.2014) മുന്‍ കേന്ദ്രമന്ത്രിയും എം.പിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ മരണത്തെ കുറിച്ചുള്ള പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് തിരുത്താന്‍ രണ്ട് മുന്‍ കേന്ദ്രമന്ത്രിമാര്‍ സമ്മര്‍ദം ചെലുത്തിയതായി ഡോക്ടറുടെ വെളിപ്പെടുത്തല്‍.

സുനന്ദയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോക്ടര്‍ സുധീര്‍ ഗുപ്തയാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിട്ടുള്ളത്.

സുനന്ദയുടേത് സ്വാഭാവിക മരണമാണെന്ന രീതിയിലുള്ള  പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് തയ്യാറാക്കാന്‍ തരൂരും മുന്‍ കേന്ദ്രമന്ത്രി ഗുലാംനബി ആസാദും  നിര്‍ബന്ധിച്ചെന്നാണ് ഡോക്ടറുടെ ആരോപണം.

സുധീര്‍ ഗുപ്തയെ ഫോന്‍സിക് വിഭാഗം തലവന്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതായുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് ആരോപണം. തന്നെ പദവില്‍ നിന്നും മാറ്റുന്നതിനെതിരെ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന് നല്‍കിയ പരാതിയിലാണ് ഡോക്ടര്‍ ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ ജനുവരി 17നാണ് ഡെല്‍ഹിയിലെ ലീലാ ഹോട്ടലിന്റെ മുറിയില്‍ സുനന്ദ പുഷ്‌കറെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം സ്ഥിരീകരിക്കാനെത്തിയ ഡോക്ടറും  അസ്വാഭാവിക മരണം എന്നായിരുന്നു വിലയിരുത്തിയിരുന്നത്.  എന്നാല്‍ സ്വാഭാവിക മരണമെന്ന് രേഖപ്പെടുത്താന്‍ മുന്‍ കേന്ദ്രമന്ത്രിമാര്‍ തന്നെ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന്  ഗുപ്ത പറയുന്നു.

ഇവരുടെ സമ്മര്‍ദത്താല്‍ തനിക്ക് മരണത്തിന്റെ സത്യാവസ്ഥ ബോധിപ്പിക്കാന്‍ കഴിയാതെ വന്നുവെന്നും ഗുപ്ത സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. ഇക്കാര്യം വെളിപ്പെടുത്താന്‍ ഡോക്ടര്‍ ഇമെയില്‍ സന്ദേശങ്ങളും തെളിവായി ഹാജരാക്കിയിട്ടുണ്ട്. സുനന്ദയുടെ മരണം സംബന്ധിച്ചുള്ള പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടിലെ  തന്റെ കണ്ടെത്തലുകള്‍ മുദ്രവച്ച കവറില്‍ സമര്‍പിക്കാന്‍ അനുവദിക്കണമെന്നും സുധീര്‍ ഗുപ്ത അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

മോശം സ്വഭാവത്തിന്റെ പേരിലാണ്  ഗുപ്തയ്ക്ക് എയിംസ് അധികൃതര്‍ നോട്ടീസ് നല്‍കിയത്. ഇതിന് പിന്നാലെയാണ് വെളിപ്പെടുത്തലുമായി ഡോക്ടര്‍ രംഗത്തെത്തിയിരിക്കുന്നത്. ഗുപ്തയെ പദവിയില്‍ നിന്നും മാറ്റി  പകരം മറ്റൊരാളെ ഫോറന്‍സിക് വിഭാഗത്തിന്റെ മേധാവിയാക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചിരുന്നു. ഇതേതുടര്‍ന്നാണ്  ഗുപ്ത ആരോപണവുമായി രംഗത്ത് വന്നതെന്നാണ് എയിംസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.

സുനന്ദ പുഷ്‌ക്കറിന്റെ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് തിരുത്താന്‍ ശശിതരൂര്‍ സമ്മര്‍ദം ചെലുത്തിയതായി ഡോക്ടര്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Was asked to give false report in Sunanda Pushkar death case, AIIMS doctor says, New Delhi, Hotel, Shashi Taroor, Allegation, Email, Suspension, Notice, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia