ജിദ്ദയില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശിനിയും ചെറുമകളും മരിച്ചു
Aug 16, 2014, 16:00 IST
റിയാദ്: (www.kvartha.com 16.08.2014) ജിദ്ദയില്‍ മലയാളി കുടുംബം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെട്ട് വീട്ടമ്മയും ചെറുമകളും മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. മലപ്പുറം ചെമ്മാട് സ്വദേശി കൊണ്ടാണത്ത് ബിരാന്‍ ഹാജിയുടെ മകനും സൗദിയിലെ പ്രമുഖ ജ്യൂസ് സ്റ്റാള്‍ ശൃംഖലയായ വൈറ്റമിന്‍ പാലസിന്റെ പാര്‍ട്ട്ണറുമായ ബാവയുടെ ഭാര്യയും തിരൂരങ്ങാടി ത്രിക്കുളം സ്വദേശി പുല്ലാട്ട് ഹൗസില്‍ മുഹമ്മദ് ഹാജിയുടെ മകളുമായ ആബിദ (42), ആബിദയുടെ മകള്‍ സഹലയുടെ ഒന്നരവയസുള്ള മകളുമാണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഇവര്‍ സഞ്ചരിച്ചിരുന്ന ലാന്റ് ക്രൂയിസര്‍ വാഹനം ഹുമയാത്തില്‍ അല്‍ഖസ്‌റ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെത്തിയപ്പോള്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബാവയും കുടുംബവും ജിദ്ദയില്‍നിന്ന് റിയാദിലേക്ക് വരുമ്പോഴാണ് അപകടം.
അപകട സമയത്ത് വാഹനത്തില്‍ ബാവ, ഭാര്യ ആബിദ, മകള്‍ സഹല, സഹലയുടെ ഭര്‍ത്താവ്, ഇവരുടെ മൂന്ന് മക്കള്‍ എന്നിവരാണ് ഉണ്ടായിരുന്നത്. ആബിദയും ചെറുമകളും സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചിരുന്നു.
പരിക്കേറ്റ ബാവയും സഹലയുടെ ഭര്‍ത്താവും അല്‍ഖസ്‌റ ആശുപത്രിയിലും സഹലയും മറ്റ് രണ്ട് മക്കളും അഫീഫ് ജനറല്‍ ആശുപത്രിയിലും ചികിത്സയില്‍ കഴിയുന്നു. മൃതദേഹങ്ങള്‍ അല്‍ഖസ്‌റ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Keywords: Riyadh, Wife, Children, Police Station, Family, Injured, Treatment, Hospital, Gulf.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.