അസം നാഗാലാന്റ് സംഘര്‍ഷം; ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു

 


ഗുവാഹതി: (www.kvartha.com 21.08.2014) അസം നാഗാലാന്റ് അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തിലും വെടിവെപ്പിലും രണ്ട് പേര്‍ കൊല്ലപ്പെട്ടതിനെതുടര്‍ന്ന് അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ബുധനാഴ്ചയാണ് അതിര്‍ത്തി ഗ്രാമമായ ഗോലാഘട്ടില്‍ സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് പോലീസ് നടത്തിയ വെടിവെപ്പിലാണ് 2 പേര്‍ കൊല്ലപ്പെട്ടത്. ഗോലാഘട്ടില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

കേന്ദ്രമന്ത്രി കിരണ്‍ റിജിജു വ്യാഴാഴ്ച ഇരു സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. അതേസമയം അതിര്‍ത്തി സംഘര്‍ഷത്തിന് കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തിയ അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയിയുടെ പ്രസ്താവന തികച്ചും നിരുത്തരവാദപരമാണെന്ന് റിജിജു പറഞ്ഞു.

ഒരു ആഴ്ച മുന്‍പാണ് അസമിലെ അതിര്‍ത്തി ജില്ലയായ ഗോലഘട്ടില്‍ സംഘര്‍ഷമുണ്ടായത്. നാഗാലാന്റില്‍ നിന്നുള്ള തീവ്രവാദി സംഘങ്ങള്‍ ഗോലാഘട്ടില്‍ ആക്രമണം നടത്തുക പതിവാണ്. നിരവധി ഗ്രാമീണരാണ് ഇത്തരം ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നത്.

അസം നാഗാലാന്റ് സംഘര്‍ഷം; ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടുകഴിഞ്ഞ ദിവസം ഗ്രാമീണരെ ആക്രമിക്കാനെത്തിയ തീവ്രവാദികളെ സുരക്ഷ സൈന്യം ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയിരുന്നു. തീവ്രവാദി ആക്രമണങ്ങള്‍ക്കെതിരെ പോലീസ് കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ച് ഗ്രാമീണര്‍ നടത്തിയ പ്രതിഷേധ സമരമാണ് വീണ്ടും പ്രശ്‌നമുണ്ടാക്കിയത്.

പ്രതിഷേധ പ്രകടനം അക്രമാസക്തമാവുകയും പ്രതിഷേധക്കാര്‍ നിരവധി വാഹനങ്ങള്‍ തീവെക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് പോലീസ് ലാത്തിചാര്‍ജ്ജ് നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് നടത്തിയ വെടിവെപ്പിലാണ് 2 പേര്‍ കൊല്ലപ്പെട്ടത്.

SUMMARY: Guwahati: Minister of State for Home Kiren Rijiju is likely to meet chief ministers of Assam and Nagaland on Thursday as the border row between the two states intensified and two people were killed in police firing after curfew was clamped in Golaghat on Wednesday.

Keywords: Assam, Nagaland, Golaghat, Narendra Modi, Tarun Gogoi, Assam-Nagaland border
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia