മഅ്ദനിയുടെ ജാമ്യം രണ്ടാഴ്ചത്തേക്ക് നീട്ടി

 


ഡെല്‍ഹി: (www.kvartha.com 11.08.2014) ബംഗളൂരു സ്‌ഫോടനക്കേസിലെ പ്രതിയും പിഡിപി നേതാവുമായ അബ്ദുല്‍ നാസര്‍ മഅദനിയുടെ ജാമ്യം രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. ആരോഗ്യം മോശമായ മഅ്ദനിക്ക് വിദഗ്ദ ചികിത്സയ്ക്കായി സുപ്രീംകോടതി ഒരു മാസത്തെ ജാമ്യം അനുവദിച്ചിരുന്നു.

ജാമ്യ കാലാവധി തിങ്കളാഴ്ച അവസാനിക്കാനിരിക്കെ ജാമ്യം നീട്ടിക്കിട്ടാനായി മഅ്ദനി സുപ്രീംകോടതിയെ വീണ്ടും സമീപിക്കുകയായിരുന്നു. മൂന്നു മാസത്തെ ചികിത്സയെങ്കിലും നടത്തിയാല്‍ മാത്രമേ മഅ്ദനിയുടെ ആരോഗ്യ സ്ഥിതി കുറച്ചെങ്കിലും വീണ്ടെടുക്കാനാവൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.

ഇതേതുടര്‍ന്നാണ് മഅ്ദനി കോടതിയെ സമീപിച്ചത്. മഅ്ദനിയുടെ ജാമ്യാപേക്ഷ ഈ മാസം 22 ന് വീണ്ടും പരിഗണിക്കും. അതേസമയം, മഅ്ദനി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഒരാഴ്ച്ചക്കുള്ളില്‍ മറുപടി നല്‍കാന്‍  സുപ്രീം കോടതി കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സത്യവാങ്മൂലത്തിന്  മറുപടി നല്‍കാന്‍ ഒരാഴ്ചത്തെ  സാവകാശം കര്‍ണാടക സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

ജാമ്യം അനുവദിച്ചപ്പോഴുള്ള മറ്റ് വ്യവസ്ഥകളില്‍  മാറ്റമില്ല. അതേസമയം കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട്  മാറാട് കേസിലെ സാക്ഷിയായ മോഹന്‍ദാസ് നല്‍കിയ ഹര്‍ജി കോടതി പരിഗണിച്ചില്ല. മഅദ്‌നി തന്റെ ജീവന് ഭീഷണി സൃഷ്ടിക്കുന്നുതായി മോഹന്‍ദാസ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. കേസ് വീണ്ടും 22ന് പരിഗണിക്കും.

മഅ്ദനിയുടെ ജാമ്യം രണ്ടാഴ്ചത്തേക്ക് നീട്ടി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
വിവാഹ സംഘം ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷണപ്പൊതികളില്‍ പുഴുക്കള്‍
Keywords:  New Delhi, PDP, Abdul-Nasar-Madani, Supreme Court of India, Karnataka, Allegation, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia