തമിഴ്‌നാട്ടില്‍ 25 രൂപാ ടിക്കറ്റില്‍ സിനിമ കാണാന്‍ അമ്മ തിയേറ്റര്‍

 


ചെന്നൈ: (www.kvartha.com 07.08.2014) സിനിമാ മേഖല പ്രതിസന്ധിയിലായിരിക്കുന്ന അവസരത്തില്‍ 25 രൂപ ടിക്കറ്റില്‍ സിനിമ കാണാന്‍ തമിഴ്‌നാട്ടില്‍ അവസരം. നേരത്തെ അമ്മ റസ്റ്റോറന്റില്‍ ഒരു രൂപയ്ക്ക് ഇഡ്‌ലിയും മൂന്നു രൂപയ്ക്ക് തൈര് റൈസും നല്‍കി സാധാരണക്കാരന്റെ വിശപ്പടക്കാനുള്ള പദ്ധതി വിജയം കൊണ്ട ശേഷമാണ് വീണ്ടും സാധാരണക്കാര്‍ക്ക് സിനിമ കാണാനുള്ള അവസരവും ഒരുക്കുന്നത്.

അമ്മ തിയേറ്റര്‍ എന്നാണ് പുതിയ സംരഭത്തിന് പേരിട്ടിരിക്കുന്നത്.
ചെന്നൈ നഗരത്തിലെ തെരഞ്ഞെടുക്കപ്പെട്ട 15 ഓളം കേന്ദ്രങ്ങളിലാണ്  പ്രാഥമിക ഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. ഇതിനു വേണ്ടുന്ന തുക  കോര്‍പ്പറേഷന്‍ ബജറ്റില്‍ വിലയിരുത്തിയിട്ടുണ്ടെന്ന് മേയര്‍ സായിദായി എസ് ദുരൈസ്വാമി അറിയിച്ചു. അമ്മ തിയേറ്ററിനു വേണ്ടി സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

കൂടാതെ  കമ്മ്യൂണിറ്റി ഹാളുകളും പഴയ കെട്ടിടങ്ങളും നവീകരിച്ച്  തീയേറ്റര്‍ നിര്‍മിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. യു സര്‍ട്ടിഫിക്കറ്റുളള തമിഴ് സിനിമകള്‍ മാത്രമാണ് ഇത്തരം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. എയര്‍കണ്ടിഷനിംഗ് ചെയ്ത ആധുനിക സൗകര്യങ്ങളോട് കൂടിയ തിയേറ്ററായിരിക്കും നിര്‍മിക്കുന്നത്.   മികച്ച ശബ്ദ സംവിധാനങ്ങളും തിയേറ്ററുകളില്‍ ഒരുക്കും.

സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ സിനിമ കാണാനുള്ള അവസരം ഉണ്ടാക്കിയ സര്‍ക്കാരിന്റെ പദ്ധതിക്ക്  ആവേശകരമായ സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് തമിഴ്‌നാട് ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ആര്‍. പനീര്‍ശെല്‍വം പറഞ്ഞു. ടെലിവിഷനും വ്യാജ സിഡിയും സിനിമാ വ്യവസായത്തെ തകര്‍ക്കുന്ന ഇക്കാലത്ത് ഇത്തരം സംരഭങ്ങള്‍ സിനിമാ വ്യവസായത്തിന് വലിയ മുതല്‍ കൂട്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തമിഴ്‌നാട്ടില്‍  25 രൂപാ ടിക്കറ്റില്‍ സിനിമ കാണാന്‍  അമ്മ തിയേറ്റര്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Coming soon, Amma theatres with Rs 25 ticket, chennai, Food, Television, Jayalalitha, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia