62 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ മരണത്തിലും ദമ്പതികള്‍ ഒരുമിച്ചു

കാലിഫോര്‍ണിയ: (www.kvartha.com 04.08.2014) 62 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ മരണത്തിലും ദമ്പതികള്‍ ഒരുമിച്ച്. കാലിഫോര്‍ണിയയിലാണ് സംഭവം. ഡോണ്‍ -മാക്‌സീന്‍ സിംപണ്‍ ദമ്പതികളാണ് മരണത്തിലും ഒരുമിച്ചത്. നാലു മണിക്കൂറിന്റെ വ്യത്യാസത്തിലാണ് ഇരവരും മരണത്തിലേക്ക് യാത്രയായത്.

ജീവിതത്തിന്റെ അവസാന നിമിഷങ്ങളില്‍ ഇരുവരും  ഒരുമിച്ച് ചെലവഴിക്കുകയായിരുന്നു. പരസ്പരം കൈകള്‍ ചേര്‍ത്തു പിടിച്ചും പുഞ്ചിരിച്ചും ദമ്പതികള്‍ അവസാന നിമിഷം ചെലവഴിച്ചു. ആദ്യം മരണത്തിന് കീഴ്‌പ്പെട്ടത് മാക്‌സീനാണ്.

നാല് മണിക്കൂറിനു ശേഷമാണ്  ഡോണും മരണത്തിന്റെ ലോകത്തേക്ക് യാത്രയായത്.  രണ്ടാഴ്ച മുമ്പ് ഇടുപ്പിന് ക്ഷതമേറ്റതിനെ തുടര്‍ന്നാണ്  ഡോണിനെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചത്. ക്ഷതം ഗുരുതരമായിരുന്നില്ലെങ്കിലും  ആരോഗ്യ സ്ഥിതി പെട്ടെന്ന് വഷളാവുകയായിരുന്നു.

ഭാര്യ മാക്‌സീന്‍ ദീര്‍ഘകാലമായി ക്യാന്‍സര്‍ ബാധിതയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതുകൊണ്ടുതന്നെ ബന്ധുക്കള്‍ ഡോണിനെ   ഭാര്യ മാക്‌സീന്‍ കിടക്കുന്ന ആശുപത്രിയിലെത്തിച്ചു.

ഒടുവില്‍ അടുത്തടുത്ത കിടക്കകളില്‍ കിടന്നു കൊണ്ടാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഇരുവരെയും തേടി മരണമെത്തിയത്.   മുത്തശ്ശനും മുത്തശ്ശിയും മരണത്തിന് കീഴടങ്ങിയതില്‍ വേദനിക്കുന്ന കൊച്ചുമകള്‍ മെല്ലിസ സ്ലോന്‍ ഇരുവരും ജീവിതത്തിലെന്ന പോലെ മരണത്തിലും ഒരുമിച്ചതില്‍  ആനന്ദിക്കുകയും ചെയ്യുന്നു.

62 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ മരണത്തിലും ദമ്പതികള്‍ ഒരുമിച്ചു

62 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ മരണത്തിലും ദമ്പതികള്‍ ഒരുമിച്ചു

62 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ മരണത്തിലും ദമ്പതികള്‍ ഒരുമിച്ചു

62 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ മരണത്തിലും ദമ്പതികള്‍ ഒരുമിച്ചു

62 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ മരണത്തിലും ദമ്പതികള്‍ ഒരുമിച്ചു

62 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ മരണത്തിലും ദമ്പതികള്‍ ഒരുമിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Couple of 62 years finish their life together by dying just four hours apart and still holding hands, Hospital, Treatment, Cancer, Family, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia