ബോംബ് ഗാസ ഗെയിം ഗൂഗിള്‍ പിന്‍വലിച്ചു

 


സാന്‍ ഫ്രാന്‍സിസ്‌കോ: (www.kvartha.com 05.08.2014) ഗൂഗിളിന്റെ ബോംബ് ഗാസ ഗെയിമിനെതിരെ ജനവികാരം ആളിക്കത്തി. കടുത്ത വിമര്‍ശനത്തെതുടര്‍ന്ന് ബോംബ് ഗാസ ഗെയിം ഗൂഗിള്‍ പിന്‍ വലിച്ചു. പ്ലേഎഫ്ടിഡബ്ല്യൂ ആണ് ബോംബ് ഗാസ ഗെയിം വികസിപ്പിച്ചെടുത്തത്. എന്നാല്‍ ഈ ഗെയിം ഇപ്പോഴും ഫേസ്ബുക്ക് ആപ്ലിക്കേഷനില്‍ ലഭിക്കുന്നുണ്ട്.

ഹമാസ് പോരാളികളുടെ മിസൈലുകളെ അതിജീവിച്ച് യുദ്ധ വിമാനങ്ങളില്‍ നിന്നും ബോംബുകള്‍ വര്‍ഷിക്കുന്ന ഗെയിമാണിത്.

ഗൂഗിളിന്റെ നയങ്ങള്‍ക്ക് എതിരായ ഗെയിമായതിനാലാണ് ബോംബ് ഗാസയെ ആപ്ലിക്കേഷനില്‍ നിന്ന് നീക്കിയതെന്ന് ഗൂഗില്‍ വക്താവ് അറിയിച്ചു.

ബോംബ് ഗാസ ഗെയിം ഗൂഗിള്‍ പിന്‍വലിച്ചുഎന്നാല്‍ ഏത് നയമാണ് ഗെയിം ലംഘിച്ചതെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടില്ല.

SUMMARY: San Francisco: A mobile game that simulates Israeli attacks on the Gaza Strip and invites users to "drop bombs and avoid killing civilians" has been pulled from Google Inc's app store, a company spokesman said on Monday after a public backlash.

Keywords: Gaza, Palestine, Israel, Bomb Gaza Game, Google,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia