സ്വാതന്ത്ര്യദിന സന്ദേശത്തില്‍ മുഖ്യമന്ത്രി അഞ്ച് ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചു
Aug 15, 2014, 12:22 IST
തിരുവനന്തപുരം: (www.kvartha.com 15.08.2014) സ്വാതന്ത്ര്യദിന സന്ദേശത്തില്‍ മുഖ്യമന്ത്രി അഞ്ച് ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ കാന്‍സര്‍ ചികിത്സ, പാവപ്പെട്ടവര്‍ക്ക് 25,000 വീടുകള്‍ നിര്‍മിച്ചു നല്‍കും, ഗുണമേന്മയിലും വിലക്കുറവിലും ഉച്ചഭക്ഷണം നല്കുന്ന പദ്ധതി, കാഴ്ചവൈകല്യമുള്ള കോളജ് വിദ്യാര്‍ത്ഥികള്‍ക്കു ലാപ് ടോപ്പുകള്‍, മൊബൈല്‍ ആപ്ലിക്കേഷനുകള്‍ എന്നിവയടക്കം ആധുനിക സാങ്കേതികവിദ്യകള്‍ സൗജന്യമായി നല്‍കും,സംസ്ഥാനത്തെ മുഴുവന്‍ പേരെയും ഇ- സാക്ഷരരാക്കുന്ന പദ്ധതി എന്നിവയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ച പുതിയ പദ്ധതികള്‍. പദ്ധതി ഒക്ടോബര്‍ രണ്ടിനു മുമ്പ് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
സര്‍ക്കാര്‍ ആശുപത്രികളില്‍ കാന്‍സര്‍ ചികിത്സ സൗജന്യമാക്കുന്നതിനൊപ്പം കൂടുതല്‍ സ്ഥലങ്ങളിലേക്കു പദ്ധതി വ്യാപിപ്പിക്കുമെന്നും എല്ലാ ജില്ലാ ആശുപത്രികളിലും കാന്‍സര്‍ ചികിത്സയ്ക്ക് പ്രത്യേക വിഭാഗം രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന കാന്‍സര്‍ സുരക്ഷാദൗത്യം സുകൃതം എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഇതുനു ഫണ്ട് സമാഹരിക്കുന്നത്.
പാവപ്പെട്ടവര്‍ക്ക് അടുത്ത രണ്ടു വര്‍ഷം കൊണ്ട് 25,000 വീടുകള്‍ നിര്‍മിച്ചു നല്‍കും. വന്‍കിട സ്ഥാപനങ്ങളുടെ സാമൂഹിക ഉത്തരവാദിത്വ ഫണ്ടും സംസ്ഥാന സര്‍ക്കാരിന്റെ സബ്സിഡിയും ചേര്‍ത്താണ് വീടുകള്‍ നിര്‍മിക്കാനുള്ള പണം കണ്ടെത്തുന്നത്. ഒരു വീടിന് മൂന്നു ലക്ഷം രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്.
കാഴ്ചവൈകല്യമുള്ള എല്ലാവര്ക്കും ഉപയോഗിക്കാവുന്ന രീതിയില്‍ ഇന്ററാക്ടിവ് വെബ് പോര്‍ട്ടലുകള്‍ തുടങ്ങും. സര്‍ക്കാര്‍ വെബ് പോര്‍ലുകള്‍ ഇവര്‍ക്ക് ഉപയോഗിക്കാവുന്ന രീതിയില്‍ പരിഷ്കരിക്കും. മാത്രമല്ല ഇവര്‍ക്കു വേണ്ടി അസിസ്റ്റിവ് സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള പ്രോത്സാഹനവും നല്‍കും.
മൂന്നു വര്‍ഷത്തിനകം സംസ്ഥാനത്തെ മുഴുവന്‍ പേരെയും ഇ-സാക്ഷരരാക്കുന്ന പദ്ധതി അക്ഷയ വഴി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗുണമേന്മയിലും വിലക്കുറവിലും ഉച്ചഭക്ഷണം നല്കുന്ന പദ്ധതി ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരത്താണ് നടപ്പാക്കുന്നത്. പിന്നീടു പദ്ധതി വിജയിക്കുമെങ്കില്‍ മറ്റു സ്ഥലങ്ങളിലേക്കു കൂടി വ്യാപിപ്പിക്കും. ഒക്ടോബര്‍ രണ്ടിനു മുന്‍പ് പദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം
നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം
Keywords: Chief Minister, Oommen Chandy, Cancer, Hospital, Thiruvananthapuram, Treatment, House, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.