തന്നെ വിവാഹം കഴിപ്പിക്കാന്‍ ചിലര്‍ കച്ചയും കെട്ടി ഇറങ്ങിയിരിക്കുകയാണെന്ന് കാവ്യാമാധവന്‍

 


കൊച്ചി: (www.kvartha.com 19.08.2014) എങ്ങനെയെങ്കിലും തന്നെ വിവാഹം കഴിപ്പിക്കാന്‍ ചിലര്‍ കച്ചയും കെട്ടി ഇറങ്ങിയിരിക്കുകയാണെന്ന് നടി കാവ്യാ മാധവന്‍. ഇതിനു വേണ്ടി താന്‍ മനസാ വാചാ അറിയാത്ത കാര്യങ്ങളാണ് സൈബര്‍ ലോകത്തിലൂടെ പ്രചരിപ്പിക്കുന്നത്. ഇത്തരത്തില്‍ ദ്രോഹിക്കുമ്പോള്‍ പലപ്പോഴും മനസ് നോവാറുണ്ടെന്നും കാവ്യ പറഞ്ഞു.

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന സൈബര്‍ അതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ആരംഭിക്കുന്ന കൊക്കൂണ്‍ എന്ന ആപ്ലിക്കേഷന്റെ ലോഗോ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു കാവ്യ. അടുത്ത കാലത്തായി തന്നെ ഏറ്റവും കൂടുതല്‍ വിഷമിപ്പിച്ചത് താന്‍ പോലുമറിയാതെ തന്റെ വിവാഹം നിശ്ചയിച്ചുവെന്ന വാര്‍ത്തയാണെന്നും  കാവ്യ കൂട്ടിച്ചേര്‍ത്തു.

കൊക്കൂണിനോടൊപ്പം തന്നെ  ഇന്റര്‍നാഷണല്‍ സൈബര്‍ ,സെക്യൂരിറ്റി ആന്റ് പോലീസിംഗ് കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനവും നടന്നു. നടന്‍ ജയറാമാണ് ഉദ്ഘാടന കര്‍മം നിര്‍വഹിച്ചത്. എഡിജിപി പദ്മ കുമാര്‍, ഐജിമാരായ എംആര്‍ അജിത്കുമാര്‍, മനോജ് എബ്രഹാം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

തന്നെ വിവാഹം കഴിപ്പിക്കാന്‍ ചിലര്‍ കച്ചയും കെട്ടി ഇറങ്ങിയിരിക്കുകയാണെന്ന് കാവ്യാമാധവന്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Kavya Madhavan, Inauguration, Criticism, Marriage, Police, Woman, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia