മഅ്ദനി ജാമ്യ കാലാവധി നീട്ടിക്കിട്ടാന്‍ സുപ്രീം കോടതിയെ സമീപിച്ചു

 


ബാംഗളൂരു: (www.kvartha.com 08.08.2014) ബാംഗളൂരു സ്‌ഫോടന കേസില്‍ ജാമ്യം ലഭിച്ച് ചികിത്സയില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനി ജാമ്യ കാലാവധി നീട്ടികിട്ടുന്നതിനായി സുപ്രീം കോടതിയെ സമീപിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ഒരുമാസത്തെ ജാമ്യത്തില്‍ പുറത്തിറങ്ങിയ മഅ്ദനിയുടെ ജാമ്യ കാലാവധി ആഗസ്ത് 11 ന് അവസാനിക്കുകയാണ്.

ചികിത്സ പൂര്‍ത്തിയാകാത്തതിനാല്‍ ജാമ്യ കാലാവധി നീട്ടിത്തരണമെന്ന് മഅ്ദനി സുപ്രീംകോടതിയെ ധരിപ്പിച്ചു.  ഈദ് നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍  അനുമതി നിഷേധിച്ചതും മഅ്ദനി സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പെടുത്തി. തന്റെ ആരോഗ്യനില സംബന്ധിച്ചുള്ള മെഡിക്കല്‍ റിപോര്‍ട്ടിനൊപ്പമാണ് മഅ്ദനി ജാമ്യം നീട്ടികിട്ടാനുള്ള അപേക്ഷ നല്‍കിയത്.

ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം കോടതി നിര്‍ദേശിച്ച എല്ലാ നിബന്ധനകളും പാലിച്ചിട്ടുണ്ടെന്നും മഅ്ദനി കോടതിയെ ബോധിപ്പിച്ചു. മഅ്ദനിയുടെ ചികിത്സ പൂര്‍ത്തിയാക്കണമെങ്കില്‍ മൂന്നു മാസത്തെ ചികിത്സയെങ്കിലും നടത്തണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.

മഅ്ദനി ജാമ്യ കാലാവധി നീട്ടിക്കിട്ടാന്‍ സുപ്രീം കോടതിയെ സമീപിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കുമ്പള പഞ്ച. പ്രസിഡന്റിന്റെ രാജി പാര്‍ട്ടി അംഗീകരിച്ചു; ലീഗില്‍ പൊട്ടിത്തെറി, റംല അന്യ സംസ്ഥാനത്തേക്ക്

Keywords: Bail, Bangalore, Treatment, hospital, Supreme Court of India, Doctor, Report, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia