മില്‍മയുടെ മഞ്ഞക്കവര്‍ പാലിന് ഒരു രൂപ കുറച്ചു

 


തിരുവനന്തപുരം: (www.kvartha.com 08.08.2014) മില്‍മ പാലിന് വില കുറയുന്നു. മില്‍മയുടെ കൊഴുപ്പ് കുറഞ്ഞ മഞ്ഞക്കവര്‍ പാലിനാണ് വില കുറയുന്നത്. ലിറ്ററിന് ഒരു രൂപയാണ് കുറച്ചത്. ഞായറാഴ്ച മുതല്‍ പുതുക്കിയ വില നിലവില്‍ വരും. പുതുക്കിയ വിലയനുസരിച്ച് പാലിന് ലിറ്ററിന് 35 രൂപയാകും.

ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ച് മില്‍മ ഭരണസമിതിയാണ് പ്രത്യേക ഡിസ്‌കൗണ്ട് പദ്ധതി നടപ്പാക്കുന്നത്. എന്നാല്‍ മില്‍മയുടെ മറ്റ് ഇനം പാലുകളുടെ വിലയില്‍ വ്യത്യാസമുണ്ടാകില്ലെന്ന് ഉടമകള്‍ അറിയിച്ചു. കഴിഞ്ഞ മാസമാണ് മഞ്ഞ കവര്‍ പാലിന് 32 രൂപയില്‍ നിന്ന് 36 രൂപയാക്കി ഉയര്‍ത്തിയത്.

സമീകൃത കൊഴുപ്പുള്ള നീലക്കവര്‍ പാലിന്റെ വിലയും കൊഴുപ്പ് കൂടിയ പച്ചക്കവര്‍ പാലിന്റെ വിലയും മാറ്റമില്ലാതെ തുടരും.  സംസ്ഥാനത്ത് 12.50 ലക്ഷം ലിറ്റര്‍ പാലാണ് ദിനംപ്രതി മില്‍മ വിതരണം ചെയ്യുന്നത്. ഇതില്‍ 10.50 ലക്ഷം ലിറ്ററാണ് ആഭ്യന്തരമായി സംഭരിക്കുന്നത്.

മില്‍മയുടെ മഞ്ഞക്കവര്‍ പാലിന് ഒരു രൂപ കുറച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
മദ്യപിച്ച് സ്‌കൂള്‍ ബസ് ഓടിച്ചു, ഡ്രൈവര്‍ അറസ്റ്റില്‍

Keywords: Milma, Thiruvananthapuram, Increased, Price, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia