മുസാഫര്‍നഗര്‍ കലാപക്കേസ് പ്രതി സംഗീത് സോമിന് ഇസഡ് കാറ്റഗറി സുരക്ഷ

 


ന്യൂഡല്‍ഹി: (www.kvartha.com 26.08.2014) മുസാഫര്‍നഗര്‍ കലാപക്കേസിലെ മുഖ്യപ്രതിയായ ബിജെപി എം.എല്‍.എ സംഗീത് സോമിന് ഇസഡ് കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ തീരുമാനം. എന്നാല്‍ ഉത്തര്‍പ്രദേശില്‍ മാത്രം സുരക്ഷ നല്‍കാനാണ് തീരുമാനം. സംസ്ഥാനത്തിന് പുറത്ത് എം.എല്‍.എയ്ക്ക് സുരക്ഷയുണ്ടാകില്ല. ഇതിനായി സി.ആര്‍.പി.എഫിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവ് നല്‍കി.

സംഗീത് സോമിന്റെ ജീവന് കനത്ത ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ തീരുമാനം.

മുസാഫര്‍നഗര്‍ കലാപക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞയാളാണ് സംഗീത് സോം. കലാപത്തിന് കാരണമായ വ്യാജ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് സംഗീത് സോമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
മുസാഫര്‍നഗര്‍ കലാപക്കേസ് പ്രതി സംഗീത് സോമിന് ഇസഡ് കാറ്റഗറി സുരക്ഷ
അതേസമയം സംഗീത് സോമിന് ഇസഡ് കാറ്റഗറി സുരക്ഷ നല്‍കുന്നതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി.

SUMMARY: New Delhi: The union home ministry has decided to provide Z category security to controversial BJP MLA from Uttar Pradesh Sangeet Som, reports said on Tuesday.

Keywords: Sangeet Som, Uttar Pradesh, Muzaffarnagar, Rajnath Singh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia