വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ മാധ്യമങ്ങള്‍ മാന്യത കാണിക്കണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍

 


കണ്ണൂര്‍: (www.kvartha.com 13.08.2014) താന്‍ അവധിയിലാണെന്ന വാര്‍ത്ത ശുദ്ധ അസംബന്ധമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. മാധ്യമങ്ങള്‍ വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ കുറച്ചുകൂടി മാന്യത കാണിക്കണം.

താന്‍ അവധിയില്‍ പ്രവേശിച്ചിട്ടില്ല. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ അലട്ടുന്നതിനാല്‍ ഡോക്ടര്‍മാര്‍ രണ്ടുമാസത്തെ വിശ്രമം നിര്‍ദേശിച്ചിരുന്നു. അതുകൊണ്ടാണ് കണ്ണൂരിലേക്ക് മടങ്ങിയത്. ഇപ്പോള്‍ അവധിയില്‍ പ്രവേശിക്കേണ്ടതായുള്ള കാര്യങ്ങളൊന്നുമില്ലെന്നും പന്ന്യന്‍ വിശദീകരിച്ചു. പാര്‍ട്ടി കാര്യങ്ങള്‍ക്കായി ബുധനാഴ്ച  തിരുവനന്തപുരത്തേക്ക് മടങ്ങും.

അതേസമയം പന്ന്യന്റെ അവധി അപേക്ഷ ഒരു ഘടകത്തിലും ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പാര്‍ട്ടിയും അറിയിച്ചു. പന്ന്യന്റെ അവധി അഭ്യൂഹം മാത്രമെന്ന് കെ.ഇ ഇസ്മായില്‍ പറഞ്ഞു. വിവാദങ്ങള്‍ സോപ്പുകുമിളയാണെന്നും  പാര്‍ട്ടി അത് തരണം ചെയ്യുമെന്നും  ഇസ്മായില്‍ കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്ത് ശശി തരൂരിനും ഒ. രാജഗോപാലിനുമെതിരെ ബെന്നറ്റ് എബ്രഹാമിനെ മത്സരിപ്പിച്ചതിനെ തുടര്‍ന്ന് കനത്ത പരാജയം ഏല്‍ക്കേണ്ടി വന്ന സാഹചര്യത്തില്‍  പാര്‍ട്ടി പന്ന്യനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പന്ന്യന്‍ അവധിയില്‍ പ്രവേശിച്ചതായുള്ള  വാര്‍ത്തയും പുറത്തു വന്നത്.

വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ മാധ്യമങ്ങള്‍ മാന്യത കാണിക്കണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Kannur, Holidays, Doctor, Thiruvananthapuram, Shashi Taroor, Pannyan Raveendran, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia