സ്ത്രീകള്‍ ബലാത്സംഗത്തിനിരയാകുമ്പോള്‍ രാജ്യം അപമാനിക്കപ്പെടുന്നു: മോഡി
Aug 15, 2014, 13:11 IST
ഡെല്‍ഹി: (www.kvartha.com 15.08.2014) സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോഡി സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ആക്രമത്തില്‍ ശക്തമായി പ്രതിഷേധിച്ചു. സ്ത്രീകള്‍ ബലാത്സംഗത്തിനിരയാകുമ്പോള്‍ അപമാനിക്കപ്പെടുന്നത് ഇന്ത്യയുടെ സല്‍പ്പേരാണെന്ന് മോഡി പറഞ്ഞു. സ്ത്രീകള്‍ക്കെതിരെ നടത്തുന്ന അക്രമത്തെ കര്‍ശനമായി തടയുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ താത്പര്യങ്ങള്‍ക്കൊത്ത് ആസൂത്രണ കമ്മിഷന്റെ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തുമെന്നും രാഷ്ട്രത്തിന്റെ പുനര്‍നിര്‍മാണമാണ് തന്റെ ലക്ഷ്യമെന്നും മോഡി പറഞ്ഞു. ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും വികസനത്തിനും പ്രാധാന്യം നല്‍കും. ഗ്രാമങ്ങളെ മാതൃകാ ഗ്രാമങ്ങളാക്കുന്ന സന്‍സദ് ആദര്‍ശ് ഗ്രാമ പദ്ധതി നടപ്പാക്കും. ഇ-ഗവേണന്‍സിനു പ്രാമുഖ്യം നല്‍കും. ഇറക്കുമതി രാജ്യമെന്ന പേരില്‍ നിന്നും ഇന്ത്യയെ കയറ്റുമതി രാജ്യമാക്കാനാണ് ആഗ്രഹിക്കുന്നതെന്നും മോഡി പറഞ്ഞു.
നേതാക്കളോ രാജാക്കന്മാരോ ഉണ്ടാക്കിയ രാജ്യമല്ല ഇന്ത്യ. മറിച്ച് ജനങ്ങള്‍ പടുത്തുയര്‍ത്തിയ രാജ്യമാണെന്നു സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്ത് വര്‍ധിച്ചുവരുന്ന വര്‍ഗീയ സംഘര്‍ഷത്തിനും അക്രമത്തിനുമെതിരെ മോഡി രോഷം കൊണ്ടു. അക്രമത്തിന്റെ പാത വെടിഞ്ഞ് എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്നും, അവ രാജ്യത്തെ തകര്‍ക്കുമെന്നും മോഡി ജനങ്ങളോട് പറഞ്ഞു. രാജ്യം പുതിയ വികസന കാഴ്ചപ്പാടിലാണ്. വര്‍ഗീയ സംഘര്‍ഷങ്ങള്‍ രാജ്യത്തെ തകര്‍ക്കുമെന്നും മോഡി പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം
Keywords: PM on Rape Cases: Correct Sons, Don't Question Daughters, New Delhi, Narendra Modi, Woman, Attack, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.