മോഡിക്ക് പവര്‍വേസ് മുഷാറഫിന്റെ മുന്നറിയിപ്പ്

 


ഡെല്‍ഹി: (www.kvartha.com 28.08.2014) ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പാക് വിരുദ്ധനും ഇസ്ലാം വിരുദ്ധനുമാണെന്ന് പാകിസ്താന്‍ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷാറഫ്. മോഡിയുടെ പ്രവര്‍ത്തികളില്‍ നിന്നും അത് വ്യക്തമാകുന്നുവെന്നും പര്‍വേസ് കുറ്റപ്പെടുത്തി. മോഡിയ്ക്ക് ശക്തമായ താക്കീതാണ് പര്‍വേസ് നല്‍കിയിരിക്കുന്നത്. പാകിസ്താനെതിരെ കരുനീക്കങ്ങള്‍ക്ക് മുതിര്‍ന്നാല്‍ ശക്തമായ പ്രത്യാഘാതങ്ങള്‍ മോഡി നേരിടേണ്ടി വരുമെന്നും ഒരു പാക് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മുഷറഫ് പറഞ്ഞു.

പാകിസ്താനെ എന്തു വേണമെങ്കിലും  ചെയ്യാമെന്ന വിചാരമാണ് മോഡിക്കും ഇന്ത്യാക്കാര്‍ക്കും ഉള്ളത്. അത് തെറ്റായ ധാരണയാണ്. ആണവ ശേഷിയുള്ള  രാഷ്ട്രമായ പാകിസ്താന്  മോഡിയെ ഒരു വൈസറോയിയെ പോലെ   കാണേണ്ട കാര്യമില്ലെന്നും മുഷാറഫ് പറഞ്ഞു. ഇന്ത്യയും പാകിസ്താനും ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തമാക്കാന്‍ ശ്രമിക്കുന്ന അവസരത്തിലാണ് ഇന്ത്യന്‍ ജനതയ്ക്കും പ്രധാനമന്ത്രിക്കും നേരെ മുഷാറഫ്  പ്രസ്താവന നടത്തിയിരിക്കുന്നത്.

അതേസമയം മുഷാറഫിന്റെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസും ബി.ജെ.പിയും ശക്തമായി പ്രതികരിച്ചു. കാര്‍ഗില്‍ യുദ്ധത്തിന് തിരികൊളുത്തിയ വ്യക്തിയും ഇന്ത്യാ-പാക് സമാധാന ശ്രമങ്ങളുടെ ശത്രുവുമാണ് മുഷാറഫ് എന്ന്   ബി.ജെ.പി ദേശീയ വക്താവ് സമ്പിത് പത്ര പ്രതികരിച്ചു. ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ മുഷാറഫിന് എന്ത് അര്‍ഹതയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. അതേസമയം മുഷാറഫ് രോഗിയാണെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക്  ചെവികൊടുക്കേണ്ടതില്ലെന്നും കേന്ദ്രമന്ത്രിയും മുന്‍ കരസേന മേധാവിയുമായ വി.കെ.സിംഗ് പരിഹസിച്ചു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ മുഷാറഫ് ഇടപെടേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് റഷീദ് ആല്‍വിയും  പ്രതികരിച്ചു.

മോഡിക്ക് പവര്‍വേസ് മുഷാറഫിന്റെ മുന്നറിയിപ്പ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ഒടുവില്‍ പിരാരെ മൂല അംഗന്‍വാടിക്കു സ്വന്തം കെട്ടിടം വരുന്നു

Keywords:  Quite clearly, Modi is anti-Pakistan and anti-Muslim: Pervez Musharraf, New Delhi, Congress, BJP, Allegation, Channel, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia