യാത്രക്കാരിക്ക് പേറ്റുനോവ്: ദീര്‍ഘദൂര ട്രെയിന്‍ സ്‌റ്റോപ്പില്ലാത്ത സ്‌റ്റേഷനില്‍ നിര്‍ത്തി

 


പട്‌ന: (www.kvartha.com 30.08.2014) യാത്രക്കാരിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദീര്‍ഘദൂര ട്രെയിന് അധികൃതര്‍ അപ്രതീക്ഷിത സ്‌റ്റോപ്പ് അനുവദിച്ചു. ബുധനാഴ്ച രാത്രി എസ് 6 ല്‍ യാത്രചെയ്തിരുന്ന നവ്‌റോസ് ബീഗത്തിന് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഗാര്‍ഡ് സോനെപൂര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുകയും തുടര്‍ന്ന് ബീഹാറിലെ ദിഗ്‌വാര സ്‌റ്റേഷനില്‍ വണ്ടി നിര്‍ത്തിയിടാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

അജ്മീര്‍ കിഷന്‍ഗഞ്ച് ഗരിബ് നവാസ് എക്‌സ്പ്രസ് ട്രെയിന്‍ ആണ് പൂര്‍ണ ഗര്‍ഭിണിയായ യാത്രക്കാരിയോട് അലിവ് കാട്ടിയത്. ഛാപ്രയ്ക്കും സോനെപൂരിനും ഇടയ്ക്ക് ദിഗ്‌വാരയില്‍ ട്രെയിന്‍ നിര്‍ത്താന്‍  നിര്‍ദേശിച്ച അധികൃതര്‍ എത്രയും പെട്ടെന്ന വണ്ടിക്ക് എത്തിച്ചേരാനാവശ്യമായ   ഗതാഗത ക്രമീകരണങ്ങളും നടത്തിയിരുന്നു. ട്രെയില്‍ ദിഗ്‌വാര സ്റ്റേഷനില്‍  എത്തിയപ്പോഴേക്കും പ്രസവമെടുക്കാന്‍ തയ്യാറായി ഒരു ഡോക്ടറും നഴ്‌സും പ്ലാറ്റ്‌ഫോമില്‍ കാത്തുനിന്നിരുന്നു.

ഒടുവില്‍ ഭര്‍ത്താവിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും സഹായത്തോടെ അടുത്തുളള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയ നവ്‌റോസ്  പെണ്‍കുഞ്ഞിന് ജന്‍മം നല്‍കി. അമ്മയും കുഞ്ഞും പൂര്‍ണ ആരോഗ്യവതികളാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.  പിന്നീട് ദിഗ്‌വാരയില്‍ നിന്നും ട്രെയിന്‍  23 മിനിറ്റ് കഴിഞ്ഞാണ്  യാത്ര തുടര്‍ന്നത്.

യാത്രക്കാരിക്ക് പേറ്റുനോവ്: ദീര്‍ഘദൂര ട്രെയിന്‍ സ്‌റ്റോപ്പില്ലാത്ത സ്‌റ്റേഷനില്‍ നിര്‍ത്തി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടു; ബദിയടുക്കയിലെ ഡോക്ടര്‍ ദമ്പതികളും മകളും അത്ഭുതകരമായി രക്ഷപ്പെട്ടു
Keywords:  Railways stops train to help woman deliver baby safely, Patna, Passenger, Bihar, Pregnant Woman, Doctor, Nurse, Husband, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia