സഹരന്‍പൂര്‍ കലാപത്തിന് പിന്നില്‍ ബിജെപി; റിപോര്‍ട്ടിനെതിരെ രാജ്‌നാഥ് സിംഗ്

 


മീററ്റ്: (www.kvartha.com 18.08.2014) കഴിഞ്ഞ മാസം സഹരന്‍പൂരിലുണ്ടായ വര്‍ഗീയ കലാപത്തിന്റെ അന്വേഷണ റിപോര്‍ട്ട് അഞ്ചംഗ കമ്മിറ്റി യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിന് സമര്‍പ്പിച്ചു. പ്രാഥമീക ഘട്ടത്തില്‍ തന്നെ കലാപം തടയാന്‍ പ്രാദേശിക ഭരണകൂടം പരാജയപ്പെട്ടതായി കമ്മിറ്റി റിപോര്‍ട്ടില്‍ കുറ്റപ്പെടുത്തി.

കൂടാതെ സഹരന്‍പൂരിലെ എം.പിയും ബിജെപി നേതാവുമായ രാഘവ് ലഖന്‍പലിന് കലാപത്തില്‍ പ്രമുഖ പങ്കുണ്ടെന്നും റിപോര്‍ട്ട് ആരോപിക്കുന്നു.

എന്നാല്‍ അന്വേഷണ റിപോര്‍ട്ട് പക്ഷപാതപരമാണെന്നും അടിസ്ഥാന രഹിതമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.
ഞാന്‍ അന്വേഷണ റിപോര്‍ട്ട് കണ്ടിട്ടില്ല. കമ്മിറ്റിയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയതും മറ്റും സമാജ് വാദി പാര്‍ട്ടിയാണ്. ഇതില്‍ ഒന്നും പറയാനില്ലെന്നും രാജ്‌നാഥ് കൂട്ടിച്ചേര്‍ത്തു.

സഹരന്‍പൂര്‍ കലാപത്തിന് പിന്നില്‍ ബിജെപി; റിപോര്‍ട്ടിനെതിരെ രാജ്‌നാഥ് സിംഗ്


SUMMARY: Meerut: Probing the cause of communal violence that occurred in Saharanpur last month, the 5-member committee has submitted its report to Uttar Pradesh Chief Minister Akhilesh Yadav.

Keywords: Saharanpur riots, UP, Akhilesh Yadav, Samajwadi Party, Uttar Pradesh, BJP, Shivpal Yadav, communal violence
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia