ഷാനിമോള്‍ വീണ്ടും എ.ഐ.സി.സി ഭാരവാഹിയാകും; ബിന്ദു കൃഷ്ണയ്ക്ക് ഒരു പദവി പോകും
Aug 20, 2014, 18:00 IST
തിരുവനന്തപുരം: (www.kvartha.com 20.08.2014) രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസാനകാലത്ത് നടന്ന കോണ്‍ഗ്രസ് പുനഃസംഘടനയില്‍ എഐസിസി സെക്രട്ടറി സ്ഥാനം നഷ്ടപ്പെട്ട ഷാനിമോള്‍ ഉസ്മാന് അടുത്ത പുനഃസംഘടനയില്‍ അതേ പദവി തിരിച്ചുകിട്ടും. അതുള്‍പ്പെടെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മികച്ച പരിഗണനയാണ് വരാനിരിക്കുന്ന എഐസിസി പുനഃസംഘടനയില്‍ ഉണ്ടാകാന്‍ പോകുന്നതെന്നാണു വ്യക്തമായ വിവരം.
ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ളവര്‍ക്കും ദളിത് നേതാക്കള്‍ക്കും ഈ പരിഗണനയുടെ ആനുകൂല്യം കൂടുതലായി ലഭിച്ചേക്കും. അതേസമയം, മഹിളാ കോണ്‍ഗ്രസിന്റെ ദേശീയ ഉപാധ്യക്ഷയും സംസ്ഥാന പ്രസിഡണ്ടുമായി തുടരുന്ന ബിന്ദുകൃഷ്ണയ്ക്ക് ഒരു സ്ഥാനം നഷ്ടപ്പെടും. അത് എഐസിസി പുനഃസംഘടനയ്ക്ക് മുമ്പുതന്നെ ഉണ്ടാവുമെന്നും അറിയുന്നു.
ദേശീയ ഉപാധ്യക്ഷ സ്ഥാനം രാജിവച്ച് സംസ്ഥാന പ്രസിഡണ്ടായി തുടരാനാണ് അവര്‍ ശ്രമിക്കുന്നത്. അതിന് കേരളത്തിലെ ഐ ഗ്രൂപ്പിലെ പ്രമുഖ നേതാക്കളുടെ പിന്തുണയുമുണ്ട്. എന്നാല്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസിനു ഭരണം പോയ സാഹചര്യത്തില്‍ ദേശീയതലത്തിലെ പദവി വേണ്ടെന്നുവച്ച് ഭരണമുള്ള കേരളത്തിലെ പദവി നിലനിര്‍ത്താന്‍ ശ്രമിക്കുന്നത് കേന്ദ്ര നേതൃത്വത്തില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. ബിന്ദു കൃഷ്ണ ദേശീയ വൈസ് പ്രസിഡണ്ടായി തുടരുകയും സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തേക്ക് മറ്റൊരാളെ കൊണ്ടുവരികയും ചെയ്യണം എന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് എ വിഭാഗത്തിന്റെയും നിലപാട്. അവര്‍ കെപിസിസി ജനറല്‍ സെക്രട്ടറി ലതികാ സുഭാഷിന്റെ പേരാണു നിര്‍ദേശിക്കുന്നത്.
അതിനിടെ, മുന്‍ എംഎല്‍എ ശോഭനാ ജോര്‍ജും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ടാകാന്‍ കാര്യമായി ശ്രമിക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് തുറന്നു പറഞ്ഞാണ് എഐസിസി പുനഃസംഘടനയില്‍ ഷാനിമോള്‍ ഉസ്മാന്‍ പാര്‍ട്ടി പദവിയില്‍ നിന്ന് പിന്മാറിയത്. എന്നാല്‍ കേരളത്തിലെ ഗ്രൂപ്പ്, സാമുദായിക സമവാക്യങ്ങളില്‍പെട്ട് അവരുടെ സാധ്യത നഷ്ടപ്പെട്ടു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കോര്‍ ടീമില്‍ അംഗമായിരുന്ന അവര്‍ക്കു വേണ്ടി രാഹുല്‍ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല.
എന്നാല്‍ സംഘടനാ രംഗത്ത് അവരെ നന്നായി ഉപയോഗിക്കണം എന്ന തീരുമാനമാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഉള്ളത്. അതുകൊണ്ട് അവരെ എഐസിസി സെക്രട്ടറിയാക്കുമെന്ന സന്ദേശമാണ് കേരള നേതൃത്വത്തിനു ലഭിച്ചിട്ടുള്ളതെന്നാണു സൂചന. ഇടക്കാലത്ത് ഷാനിമോള്‍ ഉസ്മാനുമായി ഇടഞ്ഞ കെപിസിസി പ്രസിഡണ്ട് വി.എം സുധീരന്‍ മയപ്പെട്ടതും സോണിയയ്ക്ക് ഷാനിമോളോടുള്ള മൃദു സമീപനം തിരിച്ചറിഞ്ഞാണത്രേ.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Thiruvananthapuram, Kerala, Congress, AICC Member, Shamol Usman, Leaders, Shanimol will be AICC secretary again.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.