ഭര്‍ത്താവ് നാല് കെട്ടിയത് ഭാര്യയറിഞ്ഞത് ഫേസ്ബുക്കിലൂടെ

 


സൗത്ത് കാലിഫോര്‍ണിയ: (www.kvartha.com 17.08.2014) ഭര്‍ത്താവിന് തന്നെ കൂടാതെ നാലു ഭാര്യമാരുണ്ടെന്ന് യുവതിയറിഞ്ഞത് ഫേസ്ബുക്കിലൂടെ. മറ്റൊരു യുവതിക്കൊപ്പം നില്‍ക്കുന്ന ഭര്‍ത്താവിന്റെ ചിത്രം ഫേസ്ബുക്കില്‍ കണ്ടതോടെയാണ് യുവതിക്ക് സംശയമുദിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഭര്‍ത്താവ് ഡാര്‍നല്‍ പിക്സ്ലി (49) നാല് വിവാഹം കഴിച്ചതായി ഭാര്യ കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് ഇവര്‍ പരാതിയുമായി പോലീസിനെ സമീപിച്ചു. നാലു ഭാര്യമാരില്‍ ഒരാളുമായുള്ള ബന്ധം ഡാര്‍നല്‍ വേര്‍പ്പെടുത്തിയിരുന്നു. ഭര്‍ത്താവിന്റെ മുറിയില്‍ നടത്തിയ തിരച്ചിലില്‍ 2013 നവംബറില്‍ നടന്ന വിവാഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് ഭാര്യയ്ക്ക് ലഭിച്ചു. ഇതുമായാണ് ഭാര്യ പോലീസിനെ സമീപിച്ചത്.


പിക്സ്ലിലെ ഇക്കഴിഞ്ഞ ബുധനാഴ്ച പോലീസ് അറസ്റ്റുചെയ്തു. കാലിഫോര്‍ണിയയിലെ നിയമമനുസരിച്ച് ഒന്നിലേറെ വിവാഹം കഴിക്കുന്നത് കുറ്റകരമാണ്.

ഭര്‍ത്താവ് നാല് കെട്ടിയത് ഭാര്യയറിഞ്ഞത് ഫേസ്ബുക്കിലൂടെ

SUMMARY:
The woman from South Carolina, whose identity has been been protected by the Newberry County Sheriff's Office, filed a complaint with investigators after she saw wedding photos of her husband, 49-year-old Darnell Pixley, with another woman on Facebook.

Keywords: Husband, Wife, Wedding, Facebook, Photo,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia