ആഗ്രഹിക്കാത്ത പ്രസവം: കുഞ്ഞിനെ വയലില്‍ ഉപേക്ഷിച്ച് മാതാവ് ജോലിക്ക് പോയി

 


ലണ്ടന്‍: (www.kvartha.com 02.08.2014) ജോലിസ്ഥലത്തുനിന്നും ഉച്ചഭക്ഷണം കഴിക്കാന്‍ പുറത്തുപോയ യുവതി പ്രസവിക്കുകയും കുഞ്ഞിനെ വയലില്‍ ഉപേക്ഷിച്ച് തിരികെ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. യുവതിക്കെതിരെ പോലീസ് വധശ്രമത്തിനു കേസെടുത്തു. മുപ്പതുകാരിയായ ജൊലാന്റയാണ് ജോലിക്കിടയിലുള്ള ഇടവേളയില്‍ പ്രസവിച്ച് കുഞ്ഞിനെ ഉപേക്ഷിച്ചത്.

രണ്ടുദിവസം മുഴുവനും മുപ്പതുഡിഗ്രിചൂടില്‍ വയലില്‍ കിടന്ന കുഞ്ഞിനെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വേണ്ടത്ര  പരിചരണം ലഭിക്കാതെ വെയിലത്ത് കിടന്ന കുഞ്ഞിന് നിര്‍ജലീകരണം സംഭവിച്ചതിനാല്‍ അവസ്ഥ ഗുരുതരമാണ്.

പ്രസവശേഷം പ്രശ്‌നങ്ങളൊന്നും കൂടാതെ  ജോലിക്കെത്തിയ ജൊലാന്റയുടെ വസ്ത്രത്തില്‍ രക്തം കണ്ടതോടെ മേലധികാരികള്‍ ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. എന്നാല്‍ എത്ര ശ്രമിച്ചിട്ടും ഇവര്‍ പ്രസവ വിവരം തുറന്നുപറയാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍  ഡോക്ടറെ കൊണ്ടുവന്ന് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പ്രസവ വിവരം പുറത്തായത്.

യുവതിയോട് കുഞ്ഞിനെ കുറിച്ച് ചോദിച്ചപ്പോള്‍  കക്കൂസില്‍ വെച്ച് പ്രസവിച്ചപ്പോള്‍  കുഞ്ഞ് താഴെവീണെന്നാണ്  പറഞ്ഞിരുന്നത്. ഇതേ തുടര്‍ന്ന് കക്കൂസ് പരിശോധിച്ചെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല .പിന്നീട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.  പോലീസ് വിശദമായി   ചോദ്യംചെയ്തപ്പോള്‍ യുവതി കാര്യങ്ങള്‍ തുറന്നുപറഞ്ഞു.

യുവതിയില്‍ നിന്നും കാര്യങ്ങള്‍ അറിഞ്ഞ പോലീസ്  പാടത്ത് തെരച്ചില്‍ നടത്തിയപ്പോഴാണ് അവശനിലയിലായ കുഞ്ഞിനെ കണ്ടെത്തിയത്.  രണ്ടുദിവസം കൊടുംചൂടില്‍ കിടന്നതിനാല്‍ നിര്‍ജ്ജലീകരണം സംഭവിച്ച കുഞ്ഞിനെ  ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം ജൊലാന്റെ ഗര്‍ഭിണിയാണെന്ന വിവരം മറ്റുള്ളവരില്‍ നിന്നും മറച്ചുവെക്കുകയായിരുന്നു.  ആഗ്രഹിക്കാതെ ഗര്‍ഭം ധരിച്ചതിനാലാണ്   ഇക്കാര്യം വെളിപ്പെടുത്താതിരുന്നതെന്ന് ജൊലാന്റ പറഞ്ഞു.

വലിപ്പംകൂടിയ വസ്ത്രങ്ങള്‍ ധരിച്ച് ജൊലാന്റെ മറ്റുള്ളവരില്‍ നിന്നും വയര്‍ മറച്ചുവെക്കുകയായിരുന്നു.  കുറ്റംതെളിയിക്കപ്പെട്ടാല്‍ അഞ്ചുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ജൊലാന്റ ചെയ്തിരിക്കുന്നത്.

ആഗ്രഹിക്കാത്ത പ്രസവം: കുഞ്ഞിനെ വയലില്‍ ഉപേക്ഷിച്ച് മാതാവ് ജോലിക്ക് പോയി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  England, Pregnant Woman, Baby, hospital, Treatment, Police, Arrest, Case, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia