65കാരനെ ലോഡ്ജില്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി രണ്ടാം ഭാര്യ കാമുകനൊപ്പം സ്ഥലം വിട്ടു
Sep 25, 2014, 12:39 IST
കാഞ്ഞങ്ങാട്ടെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ ബേക്കല്‍ സ്വദേശി ഹംസയുടെ രണ്ടാം ഭാര്യയായ തമിഴ്‌നാട് ഏര്‍വാടി സ്വദേശിനിയാണ് കൊയിലാണ്ടിക്കാരനായ കാമുകനൊപ്പം ഒളിച്ചോടിയത്. ആദ്യ വിവാഹത്തില്‍ ഭര്‍ത്താവ് മരിച്ച യുവതിക്ക് ആ ബന്ധത്തില്‍ രണ്ടു പെണ്‍മക്കളുമുണ്ട്. മക്കള്‍ വിവാഹിതരാണ്.
12 വര്‍ഷം മുമ്പാണ് ഹംസ യുവതിയെ വിവാഹം കഴിച്ചത്. തെരുവുകച്ചവടവുമായി ബന്ധപ്പെട്ട് ഏര്‍വാടിയില്‍ പോയപ്പോഴാണ് യുവതിയെ കാണുന്നതും വിവാഹം കഴിക്കുന്നതും. വിവാഹ ശേഷം കാഞ്ഞങ്ങാട്ടെ ക്വാര്‍ട്ടേഴ്‌സില്‍ ആദ്യ ഭാര്യയ്‌ക്കൊപ്പമായിരുന്നു കഴിഞ്ഞു വന്നിരുന്നത്.
ഈയിടെ ജോലി ആവശ്യാര്‍ത്ഥം ഗള്‍ഫില്‍ പോയ രണ്ടാം ഭാര്യ നാലു മാസം അവിടെ തങ്ങിയ ശേഷം കഴിഞ്ഞ ചെറിയ പെരുന്നാള്‍ സമയത്ത് നാട്ടില്‍ വന്നതായിരുന്നു. ഗള്‍ഫില്‍ വെച്ചാണ് കൊയിലാണ്ടി സ്വദേശിയായ യുവാവുമായി അടുപ്പത്തിലായത്. നാട്ടില്‍ തിരിച്ചെത്തിയ യുവതി പതിവായി ഒരാള്‍ക്ക് ഫോണ്‍ വിളിക്കുന്നതിലും കോള്‍ വരുന്നതിലും സംശയം തോന്നിയ ഹംസ അതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഒരു ബിസിനസ് പാര്‍ട്ട്ണറാണ് അയാളെന്നായിരുന്നു മറുപടി.
അതിനിടെ ഏര്‍വാടിയിലെ സ്വന്തം വീട്ടിലേക്കു പോയ യുവതി ദിവസങ്ങള്‍ കഴിഞ്ഞിട്ടും മടങ്ങി വരാത്തതിനെ തുടര്‍ന്ന് അവിടെയെത്തി അന്വേഷിച്ചപ്പോള്‍ അപരിചിതനായ ഒരാളെ വീട്ടില്‍ കാണുകയായിരുന്നു. അപരിചിതന്‍ ആരെന്ന ചോദ്യത്തിനു വ്യക്തമായ മറുപടി നല്‍കാന്‍ കൂട്ടാക്കാതെ യുവതി അയാള്‍ക്കൊപ്പം സ്ഥലം വിടുകയായിരുന്നു. ഹംസ നാട്ടിലേക്കു മടങ്ങുകയും ചെയ്തു.
ബുധനാഴ്ച രാത്രി യുവതിയും കാമുകനും കാസര്‍കോട്ടെത്തിയതായി വിവരം ലഭിച്ച ഹംസ, ഇരുവരെയും നഗരത്തിലെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതാണ് കണ്ടത്. കണ്ടപാടേ ഹംസയെയും അവര്‍ കൂടെയിരുന്ന് ഭക്ഷണം കഴിക്കാന്‍ ക്ഷണിക്കുകയായിരുന്നു. കൂടെയുള്ളയാളെ തന്റെ ബിസിനസ് പങ്കാളിയാണെന്ന് ഭാര്യ ഹംസയ്ക്ക് പരിചയപ്പെടുത്തുകയും ചെയ്തു. പിന്നീട് ഇരുവരും ഒരു ലോഡ്ജു മുറിയിലേക്കു പോവുകയായിരുന്നു.
കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നു പറഞ്ഞ് ഇരുവരും ഹംസയെയും മുറിയിലേക്കു ക്ഷണിക്കുകയും ചെയ്തു. മുറിയില്‍ കിടക്ക വിരിച്ചു കൊടുത്ത് ഹംസയോട് ഭാര്യ ഉറങ്ങാന്‍ പറയുകയായിരുന്നു. എന്നാല്‍ നമുക്ക് വീട്ടിലേക്കു പോകാമെന്നായി ഹംസ. തുടര്‍ന്ന് ഇരുവരും വാക്കു തര്‍ക്കമായപ്പോള്‍ ഭാര്യയും കാമുകനും കത്തികാട്ടി ഹംസയെകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. മുറി പുറത്തു നിന്നു പൂട്ടാനും ശ്രമിച്ചു. ഹംസ നിലവിളിക്കുന്നതിനിടെ ഭാര്യയും കാമുകനും പുറത്തിറങ്ങി ഓട്ടോയില്‍ കയറി റെയില്‍വേ സ്‌റ്റേഷനിലെത്തുകയും അപ്പോള്‍ വന്ന ഒരു ട്രെയിനില്‍ കയറിപ്പോവുകയുമായിരുന്നു. ഹംസ റെയില്‍വേ സ്‌റ്റേഷനിലെത്തുമ്പോഴേക്കും ട്രെയിന്‍ സ്‌റ്റേഷന്‍ വിട്ടിരുന്നു.
സംഭവങ്ങള്‍ പോലീസ് സ്‌റ്റേഷനില്‍ ചെന്നു പറഞ്ഞ ശേഷമാണു ഹംസ കാഞ്ഞങ്ങാട്ടേക്കു മടങ്ങിയത്. സ്‌റ്റേഷനില്‍ വാര്‍ത്ത ശേഖരിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നിലും ഹംസ തന്റെ ദുഃഖ കഥ വിവരിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
കാണാതായ വീട്ടമ്മയ്ക്ക് വേണ്ടി പുഴയില്‍ തിരച്ചില്‍; സാരി കണ്ടെത്തി
Keywords: Love, Lodge, Threatening, Kasaragod, Kerala, Bekal, Knife, Wife, Husband.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.