റിപ്പോര്‍ട്ട്/ പി.എസ് റംഷാദ്
(www.kvartha.com 20.09.2014) ഞാന്‍ ഓമന. ഇത് എന്റെ ഭര്‍ത്താവ് അയ്യപ്പന്‍. ഞങ്ങള് ഞങ്ങളേക്കുറിച്ചു പറഞ്ഞു പറഞ്ഞു വരുമ്പോള്‍ ചിലപ്പോഴെങ്കിലും കരഞ്ഞുപോയെന്നുവരാം. പക്ഷേ, നിലവിളിക്കില്ല, അലമുറയിട്ടു കരയില്ല. കണിശം. അനുഭവിച്ചനുഭവിച്ചു പതം വന്നതുകൊണ്ടാണ് ഇത്ര ഉറപ്പ്. പറഞ്ഞു തീരുമ്പോള്‍ സഹതപിക്കരുത്, കയ്യില്‍ രൂപാനോട്ട് വച്ചുതരികയും അരുത്. പറ്റുമെങ്കില്‍ അധികാര സ്ഥാനത്ത് ഇരിക്കുന്നവരെക്കൊണ്ട് രണ്ടു പൊലീസുകാരെയും നേരത്തേ പൊലീസുകാരായിരുന്ന രണ്ടുപേരെയും ശിക്ഷിപ്പിച്ചു തരണം. ജനപ്രതിനിധി അടക്കമുള്ള മറ്റു ചിലരുടെ കൈയിലിരിപ്പ് ഇതാണെന്നു മനസിലാക്കി വേണ്ടതെന്തോ അതു ചെയ്യണം. അവര്‍ എന്റെ ഭര്‍ത്താവിനെ 18 വര്‍ഷത്തിനിടെ രണ്ടു വട്ടമായി കൊല്ലാക്കാല ചെയ്തവരാണ്; ഈ കുടുംബത്തെ മനുഷ്യത്വമില്ലാതെ അലങ്കോലപ്പെടുത്തിയവരാണ്. കോടതികളും മനുഷ്യാവകാശ കമ്മീഷനും ശിക്ഷ വിധിച്ചിട്ടും ഒരു പോറലുമേല്‍ക്കാതെ അവര്‍ സ്വസ്ഥമായും സുഖമായും ജീവിക്കുന്നു. അങ്ങനെയങ്ങ് വിടാന്‍ പറ്റില്ലല്ലോ. 'നീയൊക്കെ ഇങ്ങനെ നരകിക്ക്, ഞങ്ങള്‍ക്കു കിട്ടേണ്ടതൊക്കെ കിട്ടി, നല്ല സുഖമായിട്ടു ജീവിക്കുകയാ.' എന്ന് ഇതിലൊരു പൊലീസുകാരന്‍ മണിരാജ് ഇടയ്‌ക്കെന്നെ വഴിയില്‍വച്ചു കണ്ടപ്പോള്‍ കളിയാക്കി. കോടതിയും കേസും ആശുപത്രിയുമായുള്ള ഞങ്ങളുടെ ഈ ജീവിതത്തെയാണ് അയാള്‍ പരിഹസിച്ചത്. അറിയാമോ, ഈ എഎസ്‌ഐ മണിരാജനെയും ബേബി എന്ന പൊലീസുകാരനെയും ജോലിയില്‍ നിന്നു മാറ്റിര്‍ത്തണം എന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി വിധിച്ചിട്ട് മാസം രണ്ടായി.
ഞങ്ങളിവിടെ, കൊല്ലത്ത് എഴുകോണില്‍ 'ഇഎംഎസിന്റെ വീട്ടിലാ'ണ് താമസം. നേരത്തേ പ്ലാസ്റ്റിക് കൊണ്ടു മറച്ച കുടിലായിരുന്നു. കുറേക്കാലം ഓഫീസുകള്‍ കയറിയിറങ്ങിയപ്പോ ഇഎംഎസ് ഭവന പദ്ധതിയില്‍ ഒരു വീടു കെട്ടിക്കിട്ടി. വലിയ നേതാവും മുഖ്യമന്ത്രിയുമൊക്കെയായിരുന്ന അദ്ദേഹത്തിന്റെ പേരിലുള്ള പദ്ധതിയില്‍ കിട്ടുന്ന വീടുകളെ ഇഎംഎസിന്റെ വീട് എന്നാണ് എല്ലാവരും പറയാറ്. ഞാന്‍ ഇവിടത്തുകാരി. ചേട്ടന്റെ നാട് തെന്മല. 1985ല്‍ ആയിരുന്നു ഞങ്ങളുടെ കല്യാണം. ചേട്ടന്‍ അക്കാലത്തൊക്കെ രണ്ടാളുടെ പണി ചെയ്യുന്ന കൂലിപ്പണിക്കാരനായിരുന്നു. എന്തു ജോലിക്ക്, ആരു വിളിച്ചാലും പോകുമായിരുന്നു കേട്ടോ. മറ്റുള്ളവര്‍ക്ക് നൂറ്റമ്പതു രൂപ കിട്ടിയാല്‍ ഇങ്ങേര്‍ക്ക് 300 കിട്ടുമായിരുന്നു. ഞാന്‍ അണ്ടിയാപ്പീസില്‍ പണിക്കു പോവുമായിരുന്നു. കാഷ്യു കോര്‍പറേഷന്റെ കശുവണ്ടി ഫാക്ടറിക്കാണ് ഞങ്ങളീ കൊല്ലംകാര്‍ അണ്ടിയാപ്പീസ് എന്നു പറയുന്നത്. ഞങ്ങള്‍ക്ക് ഇങ്ങനെയൊന്നും വന്നില്ലായിരുന്നെങ്കില്‍, ചേട്ടനെ പൊലീസുകാര്‍ ചവിട്ടിമെതിച്ചില്ലായിരുന്നെങ്കില്‍, പതിനെട്ടുകൊല്ലമായി ഞാനും ഈ മനുഷ്യനും നീതി കിട്ടാന്‍ നെരങ്ങുകയല്ലായിരുന്നെങ്കില്‍ ജീവിതം ഇങ്ങനെയൊന്നുമായിരുന്നില്ല ആയിത്തീരേണ്ടത്. ഒരുഗതിയും പരഗതിയുമില്ലാതെ നിസ്സഹായരായി ഞങ്ങള്‍ ഇപ്പോള്‍ കാത്തിരിക്കുന്നത് ഇതിനു കാരണക്കാരായ പൊലീസുകാര്‍ക്ക് ശിക്ഷ കിട്ടാന്‍ മാത്രമാണ്. ചേട്ടന് വയസ് 57. ഞാന്‍ ചേട്ടനേക്കാള്‍ മുന്നൂനാലു വയസിന് ഇളയതാ. രണ്ടു മക്കളാണു ഞങ്ങള്‍ക്ക്. മകള്‍ കല്‍പന കല്യാണം കഴിഞ്ഞ് കുടുംബമായി അടൂരില്‍. മകന്‍ അജീഷ് കൂട്ടുകാരുമായിച്ചേര്‍ന്ന് കമ്പ്യൂട്ടര്‍ കട നടത്തുന്നു. അവിടെ നിന്നു വീട്ടിലേക്ക് കാശൊന്നും കൊണ്ടുത്തരാറായിട്ടില്ല. കട തുടങ്ങാനെടുത്ത വായ്പയും പഠിക്കാനെടുത്ത വായ്പയും അടച്ചു തീര്‍ക്കണ്ടേ. പിന്നെന്താ, നല്ലവനാ, തല്ലിപ്പൊളിയായൊന്നും പോയില്ല. അവനു കിട്ടിയ കൂട്ടുകാരും അങ്ങനെതന്നെ. അതൊരു ചെറിയ കാര്യമല്ലല്ലോ. പോളിടെക്‌നിക്കിലാണ് ആദ്യം പഠിച്ചത്. പിന്നെ സാറമ്മാരൊക്കെ പ്രോല്‍സാഹിപ്പിച്ചപ്പോള്‍ എന്‍ജിനീയറിംഗിനു ചേര്‍ന്നു പഠിച്ചു. മോള്‍ ഡിഗ്രി രണ്ടാം വര്‍ഷം പഠിക്കുമ്പോഴാണു കെട്ടിച്ചുവിട്ടത്. പിന്നെയും പഠിച്ചു അവള്‍. എംഎയും പിന്നെ ബിഎഡ്ഡും. ഞങ്ങള്‍ക്ക് പഠിപ്പില്ല. അതുകൊണ്ട് മക്കളെ പഠിപ്പിച്ചു വല്യ നിലയിലിലെത്തിക്കാന്‍ കൊതിതന്നെയായിരുന്നു. ഒരുപാടുപേരെ പേടിച്ച് ഓടിയോടിത്തളര്‍ന്നും അന്നന്നത്തെ ആഹാരത്തിനു പോലും വക കാണാതെ നട്ടംതിരിഞ്ഞും ജീവിച്ചിട്ടും അവരിങ്ങനെയെങ്കിലുമൊക്കെ ആയല്ലോ. അത്രയും സന്തോഷം.
കള്ളക്കേസ്, പൊലീസ് മര്‍ദ്ദനം
1996 ഫെബ്രുവരി എട്ട്. അന്നാണു ഞങ്ങളുടെ ജീവിതത്തില്‍ ഇടിത്തീപോലെ ഒരു കള്ളക്കേസും അതിനു പിറകേ പൊലീസും വന്നത്. മണിരാജിന്റെ ബന്ധു വീരസേനനന്റെ പറമ്പില്‍ കിളയായിരുന്നു അന്നു ചേട്ടനു പണി. പറഞ്ഞുറപ്പിച്ചിരുന്ന കൂലി കൊടുക്കാതിരിക്കുമ്പോള്‍ ഏതു തൊഴിലാളിയും ചോദ്യം ചെയ്യും. ചെയ്യണമല്ലോ. വീരസേനന്‍ മുഴുവന്‍ കാശും കൊടുത്തില്ല. ചേട്ടന്‍ ചോദിച്ചപ്പോള്‍ അത്ര നന്നായിട്ടല്ല മറുപടി പറഞ്ഞത്. ഒന്നും രണ്ടും പറഞ്ഞു, അങ്ങോട്ടുമിങ്ങോട്ടും. ഇതൊക്കെ ഞാന്‍ പിന്നീടാണ് അറിയുന്നത്. വൈകുന്നേരം രണ്ടു പൊലീസുകാര് വീട്ടില്‍ വന്ന് അയ്യപ്പനുണ്ടോ എന്നു ചോദിച്ചു. പണി കഴിഞ്ഞു വന്നില്ലല്ലോ, എന്താ സാറേ കാര്യം എന്നു ചോദിച്ചുകൊണ്ടു നില്‍ക്കുമ്പോ ചേട്ടന്‍ വന്നു. ഇട്ടിരുന്ന വേഷവും മടിക്കുത്തില്‍ അന്നത്തെ കൂലിയുമായി അവര്‍ ചേട്ടനെ പിടിച്ചുകൊണ്ടുപോയി. ഞാന്‍ പിറകേ നടന്ന് അലമുറയിട്ടു കാര്യം ചോദിച്ചപ്പോള്‍ പറഞ്ഞത്, നീയങ്ങ് സ്റ്റേഷനിലോട്ടു വാ പറഞ്ഞുതരാം എന്നായിരുന്നു. എട്ടും പത്തും വയസുളള കൊച്ചുങ്ങളെ വീട്ടിലിട്ടിട്ട് ഞാന്‍ സ്റ്റേഷനില്‍ച്ചെന്നപ്പോള്‍ കണ്ട കാഴ്ച ഈ ജീവനുള്ള കാലത്തോളം മറക്കില്ല. അതു മറക്കാന്‍ പറ്റാത്തതുകൊണ്ടാണു ഞാന്‍ കോടതിയില്‍ പ്രതീക്ഷവച്ച് ഇക്കാലമത്രയും കയറിയിറങ്ങിയത്. കുറേ പോലീസുകാര് ചേര്‍ന്ന് ചേട്ടനെ കൈയില്‍ പൊക്കിപ്പിടിച്ചു കാണിച്ചു. എന്നിട്ടു പറഞ്ഞു: 'കണ്ടോടീ ഇനി ഇവന്‍ ഇനി എണീറ്റു നടക്കില്ല.' ആ സമയത്തിനകം അവര്‍ ഇടിച്ചും ചവിട്ടിയും ഇഞ്ചപ്പരുവമാക്കിയിരുന്നു. നിലത്തു നിര്‍ത്തിയപ്പോ നില്‍ക്കാന്‍ പറ്റാതെ ഇരുന്നുപോയി. വെള്ളം ചോദിച്ചപ്പോ മണിരാജ് മൂത്രമൊഴിച്ചുകൊടുത്തു. മറക്കാന്‍ കഴിയില്ല, മരണം വരെ.
പിറ്റേന്നു വൈകുന്നേരം കോട്ടാരക്കര കോടതിയില്‍ കൊണ്ടുപോകുമെന്നും അപ്പോള്‍ അവിടെ വന്നാല്‍ മതിയെന്നും പറഞ്ഞ് എന്നെ അവര്‍ അവിടെനിന്ന് ഓടിച്ചുവിട്ടു. പിറ്റേന്ന് കോടതിയില്‍ ഞാന്‍ പോയി. കോടതി പിരിഞ്ഞു കഴിഞ്ഞെന്നും മജിസ്്‌ട്രേട്ടിന്റെ ചേംബറിലാണു ഹാജരാക്കുന്നതെന്നുമൊക്കെ പലരും പറഞ്ഞാണ് മനസിലായത്. ജീപ്പില്‍ കൊണ്ടുവന്ന് അതീന്ന് ഇറക്കുമ്പോ ചേട്ടന്റെ നാക്ക് പൊട്ടിയൊലിച്ച വ്രണങ്ങളുമായി പുറത്തേക്ക് കിടക്കുകയായിരുന്നു. അവര്‍ തലേന്നു സിഗററ്റുകൊണ്ട് കുത്തിപ്പൊള്ളിച്ചതാണ്. കാലുകള്‍ കൂട്ടിക്കെട്ടിയിരുന്നു. ഭ്രാന്ത് മൂത്ത് പൊലീസുകാരെ ആക്രമിച്ചെന്നാണ് അവര് കോടതിയോടു പറഞ്ഞത്. പക്ഷേ, പൊലീസുകാര് തല്ലിച്ചതച്ചെന്ന് ചേട്ടന്‍ പറഞ്ഞു. കോടതിക്ക് അത് ഒറ്റനോട്ടത്തില്‍ മനസിലാകുന്ന കാര്യവുമായിരുന്നല്ലോ. കോടതി ജാമ്യം തരികയും ചെയ്തു, അപ്പോള്‍തന്നെ ആശുപത്രിയിലാക്കാനും പറഞ്ഞു. നോക്കണേ, കോടതി പറഞ്ഞിട്ടു പോലും അവര് വകവച്ചില്ല. വരാന്തയില്‍ കിടത്തിയിട്ടു പോയി. ഉറച്ചു നില്‍ക്കാന്‍ പോലും വയ്യാത്ത, നല്ല ബോധം പോലുമില്ലാത്ത ചേട്ടനെയും താങ്ങി എന്തു ചെയ്യണമെന്ന് അറിയാതെ നില്‍ക്കുമ്പോള്‍ ആളുകള്‍ കൂടി. കോടതിയിലെ ചില വക്കീല്‍ ഗുമസ്തന്മാരും മറ്റുമാണ് ഞങ്ങളെ ഓട്ടോയില്‍ കയറ്റി ആശുപത്രിയിലേക്ക് വിട്ടത്. അതിനിടയില്‍ ഒരു സാറ് പറയുന്നതു കേട്ടു: ' ഇവമ്മാരെയൊന്നും വെറുതേ വിടരുത്, പ്രൈവറ്റ് കംപ്ലെയിന്റ് കൊടുക്കണം.' എന്റെ മനസില്‍ അത് തറഞ്ഞു കയറിക്കിടന്നു. എന്തുവന്നാലും ചേട്ടനെ ഈ അവസ്ഥയിലാക്കിയവരോടു പകരം ചോദിക്കണം എന്ന് ആ നേരത്തു മനസില്‍ ഉറപ്പിക്കുകയും ചെയ്തു. പിന്നീട് പലരും എന്നോടു ചോദിച്ചിട്ടുണ്ട്, പൊലീസുകാര്‍ക്കെതിരേ കോടതിയില്‍ പോാകാനൊക്കെ വഴിയുണ്ടെന്ന് എങ്ങനെ മനസിലായി എന്ന്. എഴുകോണ്‍ എസ്‌ഐ ഡി. രാജഗോപാല്‍, എഎസ്‌ഐ പൊടിയന്‍, കോണ്‍സ്റ്റബിള്‍മാരായ മണിരാജ്, ബേബി, ഷറഫുദ്ദീന്‍ എന്നിവര്‍ക്കെതിരേയാണ് കോടതിയില്‍ പോയത്. രാജഗോപാല്‍ ഡിവൈഎസ്പിയായി പിരിഞ്ഞു. ഷറഫുദ്ദീനും പെന്‍ഷനായി. പൊടിയന്‍ മരിച്ചു. മണിരാജനും ബേബിയുമാണ് ഇപ്പോഴും പൊലീസുകാര്. രാജഗോപാലിനെ ഒരു ദിവസമെങ്കിലും സസ്‌പെന്‍ഡ് ചെയ്യിക്കണം എന്നുണ്ടായിരുന്നു. പക്ഷേ, വിധി വന്നപ്പോഴേക്കും വലിയ ആപ്പീസറായി ആനുകൂല്യവും വാങ്ങി പിരിഞ്ഞു.
മറക്കില്ല ഞാന്‍, പൊറുക്കില്ല ഞാന്‍
22 ദിവസം ചേട്ടന്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലായിരുന്നു. ശരിക്കും ഭേദമാകാതെതന്നെയാണ് അവിടെ നിന്നു പോന്നത്. പൊലീസുകാര് ആശുപത്രിക്കാരെ നിര്‍ബന്ധിച്ചു, ഞങ്ങളെ പറഞ്ഞുവിടാന്‍. പിന്നെയും ഒരു മാസത്തോളം വേറെ ചികില്‍സയൊക്കെ ചെയ്തിട്ടാണ് പരസഹായം കൂടാതെ കക്കൂസില്‍ പോകാന്‍പോലും കഴിയുന്ന വിധത്തിലായത്. ചേട്ടനെതിരേ കിട്ടിയിരുന്ന പരാതി കേസാക്കാന്‍ പറ്റാത്തതായതുകൊണ്ട്് പകരം പൊലീസുകാരുടെ ജോലി ചേട്ടന്‍ തടസപ്പെടുത്തി എന്നു പറഞ്ഞാണ് കേസെടുത്തത്. അത് കോടതി തള്ളി. പൊലീസ് അപ്പീല്‍ പോയിട്ടും ഫലമുണ്ടായില്ല. മെയ് 25നാണ് ഞങ്ങള്‍ കോടതിയില്‍ 'പ്രൈവറ്റ് കംപ്ലെയിന്റ് 'കൊടുത്തത്. കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് -1ല്‍. അന്നു മുതലുള്ള നിയമ യുദ്ധത്തിനിടയില്‍ പണവും അധികാരവും ഉപയോഗിച്ച് പൊലീസുകാര്‍ക്ക് സ്വാധീനിക്കാന്‍ സാധിക്കാതിരുന്നത് കോടതികളെ മാത്രമേയുള്ളു. പക്ഷേ, കേസ് നീട്ടി നീട്ടിക്കൊണ്ടുപോകാന്‍ കഴിയുന്ന വിധത്തിലൊക്കെ അവര്‍ ശ്രമിച്ചു, വിജയിക്കുകയും ചെയ്തു. ഞാന്‍ മകളെ കെട്ടിക്കാന്‍ വച്ചിരുന്ന ഇത്തിരി പൊന്നെടുത്ത് വിറ്റ് ഫീസ് കൊടുത്ത വക്കീല് പോലും എനിക്ക് വിനയായിട്ടുമുണ്ട്. കോടതിയും കേസും വക്കീലുമൊക്കെ ആദ്യത്തെ അനുഭവമായിരുന്നതുകൊണ്ട് ചതികള്‍ പലതും ഊഹിക്കാന്‍ പോലും പറ്റാത്ത വിധത്തിലുള്ളതായിരുന്നു. ഒടുവില്‍ അഡ്വക്കേറ്റ് ശ്യാം മോഹന്‍ സാറാണ് കേസ് നീതിയോടു മുന്നോട്ടുകൊണ്ടുപോയത്. കാശിന് ആര്‍ത്തി കാണിച്ചുമില്ല. തിന്നാനും കുടിക്കാനും ഇല്ലാത്തവര്‍ തല്ലുകിട്ടിയാല്‍ മിണ്ടാതെ കിടന്നുകൊള്ളും എന്നു കരുതിയവര്‍ക്ക് വലിയ അടിയായിരുന്നു ഞങ്ങള്‍ കോടതിയില്‍ പോയത്. ഭീഷണികൊണ്ട് പിന്തിരിപ്പിക്കാന്‍ പറ്റില്ലെന്നു മനസിലായപ്പോള്‍ കാശ് തന്നു വശത്താക്കാനായി ശ്രമം. അതിനും വഴങ്ങിയില്ല. പട്ടിണിയുണ്ടായിരുന്നു, കാശിന് ഒരുപാട് ആവശ്യങ്ങളുണ്ടായിരുന്നു. പക്ഷേ, തല്ലുകൊണ്ടു തളര്‍ന്ന മനുഷ്യനെ മൂത്രം കുടിപ്പിക്കുന്നതും നീറുന്ന നാക്ക് അകത്തേക്കിടാനാകാതെയുള്ള എന്റെ ചേട്ടന്റെ നില്‍പും അപ്പോഴൊക്കെ ഓര്‍ക്കും.
പൊലീസുകാര്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനു മുമ്പ് സര്‍ക്കാരിന്റെ അനുമതി വാങ്ങിയില്ല എന്നും അതുകൊണ്ട് കേസ് അവസാനിപ്പിക്കണം എന്നും പറഞ്ഞ് പൊലീസുകാര് ഇതിനിടയില്‍ ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ പോയി. പക്ഷേ, ബഹുമാനപ്പെട്ട ജസ്റ്റിസ് ഡി.ഹേമ ഞങ്ങള്‍ക്ക് അനുകൂലമായാണു വിധിച്ചത്. 2005 ജൂലൈ 25ന് ആയിരുന്നു ഇത്. പക്ഷേ, വിധി ആയിട്ടില്ലെന്നു പറഞ്ഞ് വക്കീല്‍ ഗുമസ്തന്‍ ഞങ്ങള്‍ക്കൊരു കാര്‍ഡ് അയച്ചു. ഞങ്ങളതും വിശ്വസിച്ച് ഇരുന്നു. പിന്നെ ഞങ്ങള്‍ക്ക് നീതി കിട്ടണം എന്ന് ആഗ്രഹിച്ച് കഴിയുന്നവിധം കൂടെ നില്‍ക്കുന്ന ചിലരൊക്കെ പറഞ്ഞപ്പോള്‍ സംശയമായി. ഞാന്‍ വക്കീലിന്റെ വീട് അന്വേഷിച്ചു പോയി. അദ്ദേഹം വക്കീല്‍ പണിയൊക്കെ നിര്‍ത്തി സ്വര്‍ണക്കട തുടങ്ങിയെന്ന് അപ്പോഴാണ് മനസിലായത്. ഞാന്‍ തിരക്കിച്ചെന്നപ്പോള്‍ പിന്നെ സംഗതി കുഴപ്പമാകുമെന്നുകണ്ടോ എന്തോ അടുത്ത ദിവസം വിധിയുടെ പകര്‍പ്പ് എത്തിച്ചുതന്നു. വിധി വന്നിട്ട് ഒരു വര്‍ഷവും നാലു മാസവും കഴിഞ്ഞിട്ടാണ് ഇതെന്നോര്‍ക്കണം. എങ്ങനുണ്ട് എന്റെ പഴയ വക്കീല്‍? മൂന്നു മാസത്തിനകം കേസ് തീര്‍പ്പാക്കണം എന്നായിരുന്നു ആ വിധിയില്‍ എന്നുകൂടി അറിയുമ്പോഴേ വക്കീലിന്റെ ചതി എത്ര വലുതായിരുന്നുവെന്ന് മനസിലാവുകയുള്ളു. ആ മൂന്നു മാസവും കഴിഞ്ഞ്, വര്‍ഷങ്ങള്‍ പലതു കഴിഞ്ഞ് 2009 ഏപ്രില്‍ മൂന്നിനാണ് വിധി വന്നത്. ബഹുമാനപ്പെട്ട കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് -1 എ എസ് മല്ലികയുടെ വിധി ഞങ്ങള്‍ക്ക് അനുകൂലമായിരുന്നു. മരിച്ചുപോയ എഎസ്‌ഐ പൊടിയന്‍ ഒഴികെ എല്ലാ പ്രതികള്‍ക്കും ഒരു വര്‍ഷത്തെ വെറും തടവും 3500 രൂപ പിഴയും. അപ്പോഴേക്കും കേസ് തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ 13 ആയിരുന്നു. വിധിക്കെതിരേ പ്രതികള്‍ അപ്പീല്‍ പോയെങ്കിലും അവിടെയും അവര്‍ക്ക് പരാജയമാണുണ്ടായത്. പക്ഷേ, പിന്നെയും ഒരു നാലു വര്‍ഷം കൂടി പോയി. 2013 ജനുവരി 18നാണ് അപ്പീല്‍ തള്ളിയത്. കോടതി തടവു പിഴയും വിധിച്ച പൊലീസുകാരെ ജോലിയില്‍ നിന്നു മാറ്റി നിര്‍ത്തുകയും അവര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്യണം എന്ന് അഭ്യര്‍ത്ഥിച്ച് ഞാന്‍ ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി കൊടുത്തു. പക്ഷേ, ഒന്നുമുണ്ടായില്ല. ഞാന്‍ നേരത്തേ പറഞ്ഞല്ലോ, അവരിപ്പോഴും സുഖമായിത്തന്നെ ജീവിക്കുന്നു. ഞങ്ങളുടെ യാതനയ്‌ക്കൊരു വിലയുമില്ല. 'നീ ഓടിക്കോണം ഇവിടുന്ന്, കണ്ടുപോകരുത് ഈ നാട്ടില്‍' എന്നൊക്കെ പറഞ്ഞായിരുന്നത്രേ ചേട്ടനെ തല്ലിയത്. ആരുമില്ലാത്ത ഒരു കുടുംബത്തിന്റെ നാഥനെ അടിച്ചോടിച്ചു വിട്ടിട്ട് ഈ പൊലീസുകാര് എന്തു നീതിയാ ഇവിടെ നടപ്പാക്കുന്നതെന്ന് എനിക്കറിയില്ല.
രണ്ടാമതും മര്‍ദ്ദനം
കേസ് പിന്‍വലിക്കണമെന്നും ഒത്തുതീര്‍പ്പാക്കണം എന്നുമൊക്കെ ആവശ്യപ്പെട്ടിട്ടും വഴങ്ങാതിരുന്നതിന്റെ പക പൊലീസുകാരുടെ ഉള്ളിലുണ്ടായിരുന്നു. അവര്‍ക്കു ശിക്ഷ വിധിച്ചതിനെതിരേ അവര് കൊടുത്ത അപ്പീല്‍ കോടതിയില്‍ നില്‍ക്കുമ്പോള്‍ രണ്ടാം തവണയും ചേട്ടനെ പിടിച്ചുകൊണ്ടുപോയി തല്ലി. ഒന്ന് ആലോചിച്ചു നോക്കണേ. നിയമം നടപ്പാക്കി നാട്ടുകാര്‍ക്ക് സംരക്ഷണം കൊടുക്കേണ്ടവരാണല്ലോ പൊലീസ്. അവര് ഒരു തവണ കള്ളക്കേസില്‍ കുടുക്കി ജീവിതം നശിപ്പിച്ചയാള്‍ അവര്‍ക്ക് വഴങ്ങി കേസ് ഒത്തുതീര്‍പ്പാക്കാത്തതിന് പിന്നെയും മര്‍ദ്ദനം. നമ്മുടെ നാടെന്തൊരു നാടാ? വേറെ എവിടെയെങ്കിലുമൊക്കെ ഇങ്ങനെ നടക്കുന്നുണ്ടായിരിക്കുവോ? എനിക്ക് എഴുകോണിനും കൊട്ടാരക്കരയ്ക്കും കൊല്ലത്തിനും അപ്പുറം നാടറിയില്ല. കള്ളപ്പരാതി ഉണ്ടാക്കി കള്ളക്കേസില്‍ കുടുക്കിയവരേക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തി ഞാന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി കൊടുത്തിരുന്നു.
ഞങ്ങളുടെ അയല്‍വാസി സുശീലയുടെ മകള്‍ ബേബിയെ കരുവാക്കിയാണ് രണ്ടാമത്തെ പരാതിയും കേസുമുണ്ടായത്. രണ്ടു വീട്ടുകാരും തമ്മില്‍ നല്ല രസത്തിലൊന്നുമായിരുന്നില്ല. മനുഷ്യനല്ലേ, അങ്ങനെയൊക്കെ ഉണ്ടാകുമല്ലോ. 2011 ആഗസ്റ്റ് രണ്ടിനു സന്ധ്യക്ക് സുശീലയും മകളും വീടിനു മുന്നില്‍ വന്നുനിന്ന് എന്നെയും ചേട്ടനെയും കുറേ ചീത്ത വിളിച്ചു. ഞങ്ങള്‍ക്ക് ശരിക്കും പേടിയായിരുന്നു. കാരണം, തിരിച്ചു പ്രതികരിച്ചിട്ടു വല്ല പ്രശ്‌നവുമുണ്ടായാലും പൊലീസുകാര് വൈരാഗ്യം തീര്‍ക്കും എന്ന് അറിയാമായിരുന്നു. മാത്രമല്ല, മനപ്പൂര്‍വം കേസുണ്ടാക്കാനുള്ള ശ്രമം അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന വിവരവും കിട്ടിയിരുന്നു. അയ്യപ്പനെതിരേ നാല് കള്ളക്കേസ് ഉണ്ടാക്കിക്കൊടുക്കാം എന്ന് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ഉദയനും സുശീലയുടെ മകന്‍ ബോസും രാജഗോപാലിനും മണിരാജിനും ഫോണിലൂടെ ഉറപ്പു കൊടുക്കുന്നത് കേട്ടവരുണ്ട്. ഞങ്ങള്‍ ഭയന്നതുപോലെ തന്നെ സംഭവിച്ചു. അയ്യപ്പന്‍ ബേബിയോടു മോശമായി പെരുമാറി എന്നൊരു കള്ളക്കഥ ഉണ്ടാക്കി അത് ഉദയന്‍ പരാതി രൂപത്തിലാക്കി ബേബിയുടെ പേരില്‍ പൊലീസിനു കൊടുത്തു. ഏഴാം തീയതി വൈകുന്നേരം ഒരു പൊലീസുകാരന്‍ വീട്ടില്‍ വന്ന് പിറ്റേന്നു രാവിലെ പത്തു മണിക്ക് സ്റ്റേഷനില്‍ ചെല്ലണം എന്ന് ചേട്ടനോടു പറഞ്ഞിട്ടു പോയി. പരാതി എന്താണെന്നു ചോദിച്ചപ്പോള്‍ 'പൊലീസുകാരെ കോടതി കയറ്റുന്ന നീയൊന്നും വീട്ടില്‍ കിടന്ന് ഉറങ്ങത്തില്ല' എന്നായിരുന്നു മറുപടി. അത് വെറും പറച്ചിലല്ല, സിനിമയിലൊക്കെ വില്ലന്മാര് അലറുന്നതുപോലെയായിരുന്നു. കേട്ടാല്‍ അറയ്ക്കുന്ന തെറിയും പറഞ്ഞു.
എഴുകോണ്‍ സ്‌റ്റേഷനിലേക്ക് ഒരിക്കല്‍ക്കൂടി പോകാന്‍ ഭയമായിരുന്നു ഞങ്ങള്‍ക്ക്. അതുകൊണ്ട്് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ പോയി അതുവരെയുള്ള കാര്യങ്ങളെല്ലാം പറഞ്ഞു. നിങ്ങളെ ആരും ഒന്നും ചെയ്യില്ല, പേടിക്കാതെ പൊയ്‌ക്കൊള്ളു എന്നാണ് സര്‍ക്കിള്‍ പറഞ്ഞത്. ഇവിടുന്നു വിളിക്കുമ്പോള്‍ വന്നാല്‍ മതിയെന്നും പറഞ്ഞു. സത്യം പറഞ്ഞാല്‍ ആശ്വാസത്തോടെയാണ് അവിടെ നിന്നു മടങ്ങിയത്. പക്ഷേ, പിറ്റേന്നു വൈകുന്നേരം അഞ്ചു മണി കഴിഞ്ഞപ്പോള്‍ എസ്‌ഐയും അഞ്ച് പൊലീസുകാരും കൂടി വന്നു. പ്ലാസ്റ്റിക് കൊണ്ടു മറച്ച കൂരയില്‍ കയറി ചേട്ടനെ പിടിച്ചു. പിന്നെ, ചവിട്ടും തൊഴിയും...തെറി വിളിയോ, അതിനുമപ്പുറം. മനുഷ്യന് ഇങ്ങനെ തെറി വിളിക്കാന്‍ പറ്റുമോ? അതും പലരും കേട്ടു നില്‍ക്കെ ഒരു സ്ത്രീയുടെ മുഖത്തുനോക്കി? അങ്ങനെയും കഴിയുമെന്ന് അന്ന് എസ്‌ഐ ജോഷി എന്നെ ബോധ്യപ്പെടുത്തി. ഞാന്‍ അലറിക്കരഞ്ഞുകൊണ്ട് പുറകേ ഓടിച്ചെന്നപ്പോള്‍ എന്റെ നേരേ കമ്പെടുത്ത് എറിഞ്ഞു. ഹൃദ്രോഗിയായ ഞാന്‍ തളര്‍ന്നു വീണു. ജീപ്പിലിട്ടും ഇടിക്കുന്നുണ്ടായിരുന്നു എന്ന് പലരും പറഞ്ഞ് അറിഞ്ഞു. വിവരം അറിഞ്ഞ് എത്തിയ മകള്‍ കല്‍പനയുടെ മുന്നിലിട്ടും തല്ലി. 'നീ പൊലീസിനെതിരേ കേസ് കൊടുക്കുമോടാ' എന്ന് ചോദിച്ചായിരുന്നു മര്‍ദനം. പക തീര്‍ക്കുക തന്നെയായിരുന്നു ഉദ്ദേശം എന്ന് അതില്‍ നിന്നുതന്നെ വ്യക്തമായി. അഛനെ തല്ലുന്നതു സഹിക്കാതെ മകള്‍ നിലവിളിച്ചപ്പോള്‍ കൂടുതല്‍ വേദനിപ്പിക്കാന്‍ ലാത്തികൊണ്ട് ചേട്ടന്റെ നെഞ്ചില്‍ കുത്തി. കുഴഞ്ഞു വീണപ്പോഴാണ് അടി നിര്‍ത്തിയത്. സംഗതി കുഴപ്പമാകുമെന്ന് മനസിലാക്കിയിട്ടാകണം, മകളെക്കൊണ്ട് ഒപ്പിടുവിച്ച്് രാത്രിതന്നെ ചേട്ടനെ വിട്ടയച്ചു.
ചികിത്സ നിഷേധിക്കുന്ന ആശുപത്രികള്‍
രാത്രിതന്നെ ഞങ്ങള്‍ ചേട്ടനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയി. ചെവിയില്‍ നിന്ന് ചോര ഒഴുകിക്കൊണ്ടിരിക്കുകയായിരുന്നു. പൊലീസ് തല്ലിയ കാര്യം ഡോക്ടറോടു പറഞ്ഞ് അതൊക്കെ വിശദമായി എഴുതിത്തന്നെയാണ് അഡ്മിറ്റ് ചെയ്തത്. പിറ്റേന്ന് പത്രക്കാര്‍ വന്ന് കാര്യങ്ങള്‍ തിരക്കി. അടുത്ത ദിവസം മിക്ക പത്രങ്ങളിലും പൊലീസ് മര്‍ദനത്തെക്കുറിച്ചു വാര്‍ത്തയുണ്ടായിരുന്നു. ഒരു ദിവസം കൂടി കഴിഞ്ഞപ്പോള്‍ ആശുപത്രിയില്‍ കാര്യങ്ങളൊക്കെ മാറിമറിഞ്ഞു. ഡോക്ടര്‍മാരുടെയും മറ്റുള്ളവരുടെയും പെരുമാറ്റം മുമ്പത്തെപ്പോലയല്ല. ഡോക്ടര്‍മാരായ ജമീലയും ഹരീന്ദ്രബാബുവും ചേട്ടനോടും കൂട്ടുനിന്ന എന്നോടും തട്ടിക്കയറി. പൊലീസിനെന്താ നിങ്ങളോടു മാത്രം ഇത്ര വിരോധം എന്ന മട്ടിലായി ചോദ്യങ്ങള്‍. 14ാം തീയതി വരെ ആശുപത്രിയില്‍ കിടത്തിയെങ്കിലും രണ്ടു തവണ പുറത്തൊരിടത്തു വിട്ട് സ്‌കാനിംഗ് നടത്തിയതല്ലാതെ മരുന്നുകളൊന്നും തന്നില്ല. വേദന കൊണ്ട് ചേട്ടന്‍ പുളഞ്ഞപ്പോള്‍ ഒരു ഇന്‍ജക്ഷന്‍ നല്‍കുക മാത്രമാണു ചെയ്തത്. 15ന് ഉച്ചയായപ്പോള്‍ ഡോ. ജമീല വന്നിട്ട് പറഞ്ഞു, മെഡിക്കല്‍ കോളജിലേക്ക് പൊയ്‌ക്കോ അതാണു നല്ലത് എന്ന്. പൊലീസുകാരുടെ സ്വാധീനത്തിനു വഴങ്ങിയാണ് പെരുമാറ്റം മാറിയതെന്നും മരുന്നൊന്നും തരിക പോലും ചെയ്യാതെ മെഡിക്കല്‍ കോളജിലേക്ക് വിടുന്നതെന്നും ഉറപ്പായിരുന്നു. ശാരീരികവും മാനസികവുമായി തളര്‍ന്ന്, യാത്ര ചെയ്ത് അവശരായി വൈകുന്നേരത്തോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തി. പക്ഷേ, അവിടെ അഡ്മിറ്റു ചെയ്ത് വാര്‍ഡിലേക്ക് മാറ്റി പത്തു മിനിറ്റ് കഴിഞ്ഞപ്പോള്‍ ഒരു നഴ്‌സ് വന്നു പറഞ്ഞു: 'അയ്യപ്പനെ ഡിസ്ചാര്‍ജ്ജ് ചെയ്്തു.' ഞങ്ങള്‍ ശരിക്കും ഞെട്ടിപ്പോയി. എന്താണു സംഭവിക്കുന്നതെന്ന് പെട്ടെന്നു മനസിലായില്ല. പക്ഷേ, പൊലീസ് ഞങ്ങളെ പിന്തുടര്‍ന്നു ബുദ്ധിമുട്ടിക്കുകയാണെന്ന് മനസിലാക്കാന്‍ അധികം ചിന്തിക്കേണ്ടി വന്നില്ല. അയ്യപ്പനു രോഗമൊന്നുമില്ലെന്ന് താലൂക്ക് ആശുപത്രിയില്‍ നിന്ന് പറഞ്ഞു എന്നൊരു മുട്ടുന്യായമാണ് ഡോക്ടര്‍ പറഞ്ഞത്. തളര്‍ന്നലച്ചു വന്നുകയറി ഒന്ന് ഇരിക്കും മുമ്പ് ഞങ്ങള്‍ക്ക് അവിടെ നിന്ന് ആ രാത്രിയില്‍ തന്നെ ഇറങ്ങേണ്ടി വന്നു. പറഞ്ഞല്ലോ, അന്ന് 15ാം തീയതിയായിരുന്നു, ആഗസ്റ്റ് 15.
ഞങ്ങള്‍ കുണ്ടറയില്‍ എത്തി സ്വകാര്യ ആശുപത്രിയില്‍ പോയി. അവിടെ നിന്നും പിറ്റേന്നു രാവിലെതന്നെ ഡ്്‌സ്ചാര്‍ജ്ജ് ചെയ്തു. അടുത്തത് എഴുകോണിലെ മറ്റൊരു ആശുപത്രി, പിന്നെ മറ്റൊന്ന്. എല്ലായിടത്തും ഞങ്ങള്‍ എത്താനുള്ള സാധ്യത മനസിലാക്കി പൊലീസുകാര് നേരത്തെതന്നെ 'വേണ്ടതു' ചെയ്തിരുന്നു. അവസാനം അഭയം ലഭിച്ച ഒരു ആയുര്‍വേദ ആശുപത്രിയിലെ ചികില്‍സകള്‍ക്കു ശേഷമാണ് ജീവന്‍ പിടിച്ചു നിര്‍ത്താനായത്. ഇപ്പോഴെന്റെ ചേട്ടനെ കണ്ടാല്‍ പഴയ അയ്യപ്പന്റെ പ്രേതമാണോ എന്നു തോന്നിപ്പോകും. ആരോഗ്യം നശിച്ചു. എങ്കിലും മറ്റുള്ളവരുടെ മുന്നില്‍ ദയനീയാവസ്ഥ കാണിക്കാന്‍ ഇഷ്ടമില്ല. അതുകൊണ്ട് ഉള്ളതില്‍ നല്ല ഉടുപ്പൊക്കെ ഇട്ട് സന്തോഷം ഭാവിച്ചേ നടക്കുകയുള്ളു. 'നമ്മള് കൂനിക്കൂടി വിഷമിച്ചു നടന്നാല്‍ ആരും ഉപകാരമൊന്നും ചെയ്യാന്‍ പോകുന്നില്ല; കിട്ടാനുള്ള പണി കൂടി കിട്ടാതെ പോവുകയേ ഉള്ളു' എന്നാണ് ചേട്ടന്‍ പറയാറ്. പക്ഷേ, പഴയതുപോലെ പണിക്കു പോകാനൊന്നും വയ്യ. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം. അത്രതന്നെ. ശരീരം ഇളകിയാല്‍ അപ്പോള്‍ തുടങ്ങും വേദനകള്‍. ചില്ലറ തല്ലും ചവിട്ടുമാണോ കിട്ടിയത്. മൂന്നു നേരം കഴിക്കാനില്ലെങ്കിലും വയറു നിറയെ കഴിക്കാന്‍ മരുന്നുകളുണ്ട്. കൂടുതല്‍ മരുന്നും സര്‍ക്കാരാശുപത്രിയില്‍ കിട്ടും, കേട്ടോ. അതുതന്നെ വലിയകാര്യം. ഹൃദ്രോഗം കാരണം അണ്ടിയാപ്പീസിലെ ജോലി ഞാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പേതന്നെ വേണ്ടെന്നുവച്ചിരുന്നു.
കാത്തിരിപ്പ്, പ്രതീക്ഷ
രണ്ടാമത്തെ മര്‍ദനത്തേത്തുടര്‍ന്ന് പൊലീസിനും ചികില്‍സ നിഷേധിച്ച ആശുപത്രികള്‍ക്കുമെതിരേ ഞങ്ങള്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനു പരാതി നല്‍കിയിരുന്നു. കമ്മീഷന്‍ അംഗം ജസ്റ്റിസ് നടരാജനാണ് കേസ് ഏറ്റെടുത്തത്. ചേട്ടനു മര്‍ദനത്തില്‍ പരിക്കേറ്റതായി തെളിയിക്കുന്ന വൂണ്ട് സര്‍ട്ടിഫിക്കേറ്റ് താലൂക്ക് ആശുപത്രി രജിസ്റ്ററില്‍ നിന്ന് കീറി നശിപ്പിച്ചതായി കമ്മീഷന്റെ കേസിനിടയില്‍ മനസിലായി. അതിനു കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം, എസ്‌ഐ ജോഷി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ വകുപ്പുതല നടപടി എന്നിവ വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിനോടു നിര്‍ദേശിച്ചിരുന്നു. പൊലീസ് ഇടപെടല്‍ ഉണ്ടാകുന്നതിനു മുമ്പേ, ചേട്ടനെ അഡ്മിറ്റ് ചെയത വിവരം രാത്രിതന്നെ താലൂക്ക് ആശുപത്രിയില്‍ നിന്ന് പൊലീസ് സ്റ്റേഷനിലേക്ക് രേഖാമൂലം അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കേസ് എടുക്കണം എന്നും അന്ന് കേസെടുക്കാതിരിക്കാന്‍ കാരണക്കാരനായ ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കണം എന്നും കൂടി നിര്‍ദേശിച്ചിരുന്നു കമ്മീഷന്‍. ഒന്നുമുണ്ടായില്ല. ഇതെന്താ,ഇങ്ങനെ? മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞാലും സര്‍ക്കാരിനു പുല്ലുവിലയാണോ?
മണിരാജിനെയും ബേബിയെയും ജോലിയില്‍ നിന്നു മാറ്റി നിര്‍്ത്തണം എന്ന കോടതി വിധി ആഭ്യന്തര വകുപ്പു സെക്രട്ടറിക്ക് അയച്ചിരിക്കുന്നുവെന്നാണു ശ്യാംമോഹന്‍ സാറ് പറഞ്ഞത്. കഴിഞ്ഞ ജൂലൈ രണ്ടിനാണ് അയച്ചത്. അതു കിട്ടി മൂന്നുമാസത്തിനകം നടപടിയെടുക്കണം എന്നാണത്രേ. അങ്ങനെയെങ്കില്‍ ഒക്ടോബര്‍ ആദ്യത്തെയാഴ്ച തന്നെ അതുണ്ടാകണം. അല്ലേ. ഞങ്ങള്‍ കാത്തിരിക്കുകയാണ്. നീതിയുടെ ആ ദിനം. വിധിക്കെതിരേ അവര് ഹൈക്കോടതിയില്‍ പോയിരിക്കുകയാണ്. വിട്ടുകൊടുക്കാതിരിക്കാന്‍ ഞങ്ങള്‍ അഡ്വ. മധുസൂദനന്‍ സാറിനെ കേസ് ഏല്‍പ്പിച്ചിട്ടുമുണ്ട്. ഹൈക്കോടതിയില്‍ പോയിക്കഴിഞ്ഞപ്പോള്‍ അവരുടെ വക്കീല്‍ എന്നെ വിളിച്ചു. 'നമുക്ക് ഇതൊന്ന് ഒത്തുതീര്‍പ്പാക്കാനെന്താ വഴി'എന്നു ചോദിച്ചു. ഒരൊത്തുതീര്‍പ്പുമില്ല, ഇക്കാര്യത്തിന് എന്നെ വിളിക്കുകയും വേണ്ട എന്നു പറഞ്ഞു. കടയിലൊക്കെ പോകുമ്പോള്‍, ഇത്രകാലവും ഒരു വാക്കു കൊണ്ടെങ്കിലും കൂടെ നില്‍ക്കുകയോ ഒരു നേരത്തെ കഞ്ഞിക്ക് സഹായിക്കുകയോ ചെയ്യാത്ത ബന്ധുക്കളില്‍ ചിലര്‍ അടുത്തുകൂടും: 'അതേയ്, അതങ്ങ് ഒത്തുതീര്‍പ്പാക്കെന്നേ. ഞാന്‍ പറഞ്ഞാല്‍ ഓമനയും അയ്യപ്പനും കേള്‍ക്കുമെന്ന് ഞാന്‍ അവരോടു പറഞ്ഞിട്ടുണ്ട്.' ഇല്ല, കേള്‍ക്കില്ല എന്നു മുഖത്തടിച്ചതു പോലെ പറയാന്‍ മടിക്കാറില്ല ഞാന്‍. പൊലീസിനെതിരേ കേസിനു പോകാനോ, ഹയ്യോ, വേണ്ട എന്നു പറഞ്ഞ് പിന്തിരിപ്പിക്കാനേ ഇവരെല്ലാവരും ശ്രമിച്ചിട്ടുള്ളു. ഏതായാലും ഇവരുടെയൊന്നും മുന്നില്‍ ഒരു പൈസക്കു കൈനീട്ടിയിട്ടില്ല ഇതുവരെ. തീരെ ഇല്ലാതെ വരുമ്പോള്‍ കേസിനൊക്കെ സഹായിക്കുന്ന പ്രഭാസ് മോനോട് കടം വാങ്ങിക്കും. ആ മോനിപ്പോ ജോലി ഇല്ല. വക്കീലാകാന്‍ പഠിക്കുകയാ. എന്നാലും ആരോടെങ്കിലും വാങ്ങിയൊക്കെ തരും.
'അവരുടെ ജീവിതം എന്തിനാ നീയായിട്ടു നശിപ്പിക്കുന്നെ' എന്ന് എന്നോടു ചോദിക്കാന്‍ ധൈര്യപ്പെടുന്നവര്‍ പോലുമുണ്ട്. സന്തോഷമായിട്ട് അധ്വാനിച്ചു ജീവിച്ച ഒരു കുടുംബത്തെ നിശിപ്പിച്ചു നാനാവിധമാക്കിയവരുടെ ജീവിതത്തെക്കുറിച്ചാണ് ഇവരൊക്കെ പറയുന്നത്. അതെന്താ, പാവങ്ങളുടെ ജീവിതത്തിന് ഒരു വിലയുമില്ലേ..?

കടപ്പാട്: സമകാലിക മലയാളം വാരിക
Also Read:
ഭാര്യമാരുടെ വഴക്കിലിടപെട്ട് സഹോദരന്മാര്‍ ഏറ്റുമുട്ടി; ഒരാള്‍ മരിച്ചു
Keywords: Kerala, Article, Story, Justice, Husband, Hospital, Police, Case, Court, An amazing story of an illiterate lady, who is fighting for justice.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.