ഐസിലിനെതിരെയുള്ള യുദ്ധത്തില്‍ അറബ് രാജ്യങ്ങളും ഒബാമയ്‌ക്കൊപ്പം

 


ജിദ്ദ: (www.kvartha.com 12.09.2014) ഐസിലിനെ തളയ്ക്കാന്‍ പദ്ധതിയൊരുക്കുന്ന യുഎസ് പ്രസിഡന്റ് ഒബാമയ്ക്ക് അറബ് രാജ്യങ്ങളുടെ പിന്തുണ. ഇറാഖിലും സിറിയയിലും മുന്നേറ്റം നടത്തുന്ന ഐസില്‍ അറബ് ഭരണകൂടങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തുമെന്ന ഭയമാണ് അറബ് ഭരണാധികാരികളെ ഐസിലിനെതിരെ തിരിച്ചത്.

പത്ത് അറബ് രാജ്യങ്ങളാണ് യുഎസിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചത്. സൗദി അറേബ്യ, ഒമാന്‍, കുവൈത്ത്, ബഹറിന്‍, യു.എ.ഇ, ഖത്തര്‍, ഈജിപ്ത്, ജോര്‍ദാന്‍, ഇറാഖ്, തുര്‍ക്കി എന്നിവയാണവ.
അനുവാദമില്ലാതെ സിറിയക്ക് മേല്‍ നടത്തുന്ന ഏത് സൈനീക നടപടിയേയും ആക്രമണമായി കണക്കാക്കുമെന്ന് സിറിയന്‍ ഭരണകൂടം മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. സിറിയക്കൊപ്പം വന്‍ ശക്തിയായ റഷ്യയും നിലകൊള്ളുന്നതിനാല്‍ വിഷയം കൂടുതല്‍ ഗൗരവമാര്‍ജ്ജിക്കുന്നു.

ഐസിലിനെതിരെയുള്ള യുദ്ധത്തില്‍ അറബ് രാജ്യങ്ങളും ഒബാമയ്‌ക്കൊപ്പംതീവ്രവാദികള്‍ക്കെതിരെയുള്ള പോരാട്ടം ലോകമഹായുദ്ധത്തിലേയ്ക്ക് നയിക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. സിറിയയില്‍ തമ്പടിച്ചിരിക്കുന്ന ഐസില്‍ പോരാളികള്‍ക്കെതിരെ വ്യോമാക്രമണം നടത്താനുള്ള അനുമതി യുഎസ് പ്രസിഡന്റ് ഒബാമ സ്വന്തമാക്കിയിരുന്നു.

SUMMARY: Jeddah: Arab nations rallied Thursday behind US President Barack Obama`s call to expand operations against jihadists in Iraq and Syria, as Damascus warned it would consider any action on its territory as an attack.

Keywords: United States Barack Obama, Arab nations, Saudi Arabia, John Kerry, Islamic state, ISIS, Iraq, ISIL, Syria, Bashar al-Assad


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia