അധോലോക രാജാവ് ഛോട്ടാ ഷക്കീലിന്റെ മകള്‍ പാകിസ്ഥാനില്‍ വിവാഹിതയായെന്ന് റിപോര്‍ട്ട്
Sep 25, 2014, 15:16 IST
മുംബൈ: (www.kvartha.com 25.09.2014)അധോലോക രാജാവ് ഛോട്ടാ ഷക്കീലിന്റെ മകളുടെ വിവാഹം പാകിസ്ഥാനില്‍ വെച്ച് നടന്നതായി ഇന്റലിജന്‍സ് റിപോര്‍ട്ട്. എം ബി ബി എസ് ബിരുദധാരിയായ ഛോട്ടാ ഷക്കീലിന്റെ മകള്‍ സോയയെ വിവാഹം കഴിച്ചിരിക്കുന്നത് സഹപാഠിയായ അമേരിക്കന്‍ ഡോക്ടറെയാണെന്നും ഇന്റലിജന്‍സ് റിപോര്‍ട്ട് ചെയ്യുന്നു. കറാച്ചിയിലും അമേരിക്കയിലും ഇരുവരും ഒരുമിച്ചാണ് പഠിച്ചിരുന്നത്. സോയ ഇപ്പോള്‍ അമേരിക്കയില്‍ സ്ഥിരതാമസമാണ്.
കറാച്ചിയില്‍ പരമ്പരാഗത ആചാരപ്രകാരം വന്‍ ആഘോഷത്തിലാണ് സോയയുടെ വിവാഹം നടന്നത്. വിവാഹ സല്‍ക്കാരം നടന്നത് ദുബൈയില്‍ വെച്ചാണ് . ഇതില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ് ഇന്റര്‍പോള്‍. ഷക്കീലിന്റെ കുടുംബത്തിന് വധഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാക് സൈന്യത്തിന്റെ സംരക്ഷണം ഉണ്ടെന്നും ഇന്റലിജന്‍സ് ബ്യൂറോ റിപോര്‍ട്ട് ചെയ്യുന്നു. രണ്ട് പെണ്‍മക്കളും ഒരു മകനുമടക്കം മൂന്നു കുട്ടികളാണ് ഷക്കീലിനുള്ളത്.
പാകിസ്ഥാന്‍ ചാരസംഘടന അധോലോക നായകന്‍ ദാവൂദിനും സംഘത്തിനും സുരക്ഷാ സൗകര്യങ്ങള്‍ നല്‍കുന്നുണ്ടെന്ന ഇന്ത്യയുടെ ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഛോട്ടാഷക്കീലിന്റെ മകളുടെ വിവാഹം ആഢംബരമായി കറാച്ചിയില്‍ നടന്നത്.
കറാച്ചിയിലെ സൈനിക പ്രതിരോധ മേഖലയില്‍ ദാവൂദ് ഇബ്രാഹിന്റെ വീടിനടുത്താണ് ഛോട്ടാഷക്കീലും കുടുംബവും താമസിക്കുന്നതെന്ന് മുംബയ് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്. ദുബൈയില്‍ നിന്ന് മുംബൈ അടക്കമുള്ള അധോലോകത്തെ ഇപ്പോള്‍ നിയന്ത്രിക്കുന്നത് ഛോട്ടാഷക്കീലാണ്.

Also Read:
സ്ഥലം നല്‍കാമെന്ന് പറഞ്ഞ് യുവതിയില്‍ നിന്നും 2 ലക്ഷം വാങ്ങി വഞ്ചിച്ച ദമ്പതികള്‍ക്കെതിരെ കേസ്

Keywords: Chhota Shakeel’s daughter got married in Pakistan this month, Mumbai, Report, Interpol, America, Doctor, Dubai, Karachi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.