മോഡിയുടെ പിറന്നാള്‍ ദിനത്തില്‍ ചൈനീസ് പ്രസിഡന്റ് ഗുജറാത്തിലെത്തും
Sep 9, 2014, 12:38 IST
ബീജിംഗ്: (www.kvartha.com 09.09.2014) പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പിറന്നാള്‍ ദിനത്തില്‍ ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിന്‍ ഗുജറാത്തിലെത്തുമെന്ന് സൂചന. സെപ്റ്റംബര്‍ 17നാണ് മോഡിയുടെ 64മ് പിറന്നാള്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡി അന്നേ ദിവസം പിറന്നാളാഘോഷങ്ങളുടെ ഭാഗമായി അഹമ്മദാബാദിലുണ്ടാകുമെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.
അതേസമയം സീ ജിന്‍പിന്നിന്റെ ഇന്ത്യ സന്ദര്‍ശനം സംബന്ധിച്ച് ചൈന ഔദ്യോഗീകമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ ജിന്‍പിന്‍ സെപ്റ്റംബര്‍ 17ന് അഹമ്മദാബാദിലെത്തുമെന്ന് ഗുജറാത്ത് സര്‍ക്കാര്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഗുജറാത്തിലെത്തുന്ന പ്രസിഡന്റ് മഹാത്മ ഗാന്ധിയുടെ സബര്‍മതി ആശ്രമവും സന്ദര്‍ശിക്കും.
മറ്റ് വിവരങ്ങളൊന്നും സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. മോഡി തന്റെ എല്ലാ ജന്മ ദിനത്തിലും മാതാവ് ഹിരാഭയെ കാണാനെത്തുക പതിവാണ്. പ്രധാനമന്ത്രിയാണെങ്കിലും മോഡി ആ പതിവ് തെറ്റിക്കില്ലെന്നാണ് സൂചന. ഹിരാഭയ്ക്ക് 94 വയസ് പ്രായമുണ്ട്.
SUMMARY: Beijing: On Wednesday, September 17, Chinese President Xi Jinping will reportedly visit Gujarat, before he lands in New Delhi. Prime Minister Narendra Modi is also expected to be in Ahmedabad that day - it is his 64th birthday.
Keywords: China, President Xi Jinping, Gujarat, Narendra Modi, India

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.