വിലക്ക് വാങ്ങാനെന്ന വ്യാജേന എത്തിയ എട്ടംഗസംഘം എട്ടുകോടിയുടെ വജ്രവുമായി കടന്നു
Sep 6, 2014, 11:29 IST
കൊല്ലം: (www.kvartha.com 06.09.2014) വിലക്ക് വാങ്ങാനെന്ന വ്യാജേന എത്തിയ എട്ടംഗസംഘം എട്ടുകോടിയുടെ വജ്രവുമായി കടന്നു. ഇരവിപുരത്തെ ഒരു വീട്ടുകാര്‍ക്ക് നിധിയായി കിട്ടിയതെന്ന് പറയപ്പെടുന്ന വജ്രമാണ് സംഘം തട്ടിയെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത ഇടനിലക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പുത്തന്‍നട സ്വദേശിനി സിന്ധുവിന്റെ വീട്ടിലെ ക്ഷേത്രം പൊളിച്ചപ്പോള്‍ ലഭിച്ച 'നാച്വറല്‍ റഫ് ഡയമണ്ട്' ഇനത്തില്‍പ്പെട്ട 25 ഗ്രാം ഭാരവും 24 കാരറ്റുമുള്ള വൈറ്റ് സില്‍ക്കി വജ്രമാണ് സംഘം തട്ടിയെടുത്തത്.
വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. നിധിയായി ലഭിച്ച വജ്രം വീട്ടില്‍ വിളക്ക് വെച്ച് ആരാധിച്ചുവരികയായിരുന്നു. അതിനിടെയാണ് സിന്ധുവിന്റെ മകന്‍ എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വീട്ടിലിരിക്കുന്നത് അമൂല്യ ഇനത്തില്‍പ്പെട്ട വജ്രമാണെന്നും അതിന് അമ്പതുകോടി രൂപ വിലവരുമെന്നും അറിയിച്ചത്. ഇതേതുടര്‍ന്ന് വീട്ടിലെത്തി സുഹൃത്തുമായി സംസാരിച്ച് വജ്രം വില്‍ക്കാനുള്ള ശ്രമം തുടങ്ങി. ഇതറിഞ്ഞ് നീണ്ടകര, കാവനാട് സ്വദേശികളായ എട്ടംഗസംഘം നീണ്ടകര സ്വദേശി സാവിയാജോണ്‍ എന്ന ഇടനിലക്കാരന്റെ സഹായത്തോടെ സിന്ധുവിന്റെ വീട്ടിലെത്തി.
കൈവശമിരിക്കുന്നത് വജ്രമാണെന്ന് ഉറപ്പുവരുത്തി അതിന് എട്ടുകോടി രൂപ വിലയും പറഞ്ഞു. എന്നാല്‍ എട്ടുകോടി പോരെന്നും അപൂര്‍വ ഇനമായതിനാല്‍ അമ്പതുകോടി നല്‍കണമെന്നും വീട്ടുകാര്‍ ആവശ്യപ്പെട്ടു. ഇതോടെ ഇത്ര വലിയ തുകയ്ക്ക് വാങ്ങാന്‍ കഴിയില്ലെന്ന് പറഞ്ഞ് സംഘം തിരിച്ചുപോവുകയായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച സംഘം വീണ്ടും സിന്ധുവിന്റെ വീട്ടിലെത്തുകയും പരിശോധിക്കാനെന്ന വ്യാജേനയെടുത്ത വജ്രവുമായി കടന്നുകളയുകയും ചെയ്തു.
എന്നാല്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇടനിലക്കാരന്‍ സാവിയാജോണും സിന്ധുവിന്റെ മകനും തമ്മില്‍ അടിപിടിയായി. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇതിനിടെ സാവിയാജോണിനെ പിടികൂടി ഇടനിലക്കാര്‍ വീട്ടിലെത്തിയ കാര്‍ സഹിതം പോലീസിന് കൈമാറി. എന്നാല്‍ പോലീസ് ചോദ്യം ചെയ്തതോടെ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനാല്‍ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിന്ധുവിന്റെ മകന്റെ പരാതിയില്‍ തട്ടിപ്പു സംഘത്തെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി കൊല്ലം അസി. കമ്മീഷണര്‍ ലാല്‍ജി പറഞ്ഞു.
Keywords: Diamond stolen from house in Kollam, Police, Custody, Hospital, Treatment, Ernakulam, Complaint, Kerala.

Also Read:
ടി. സിദ്ദിഖ് നല്‍കിയ തെരഞ്ഞെടുപ്പ് കേസില്‍ കാസര്‍കോട്ട് മത്സരിച്ച 3 സ്ഥാനാര്‍ത്ഥികള്‍ക്ക് ഹൈക്കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ്
Keywords: Diamond stolen from house in Kollam, Police, Custody, Hospital, Treatment, Ernakulam, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.