ഫ്‌ളക്‌സ് ബോര്‍ഡ് അഴിച്ചുമാറ്റുന്നതിനിടയില്‍ ഇലക്ട്രീഷ്യന്‍ ഷോക്കേറ്റ് മരിച്ചു
Sep 10, 2014, 12:14 IST
കാഞ്ഞങ്ങാട്: (www.kvartha.com 10.09.2014) ഫ്‌ളക്‌സ് ബോര്‍ഡ് അഴിച്ചുമാറ്റുന്നതിനിടയില്‍ എച്ച്.ടി. ലൈനില്‍തട്ടി ഇലക്ട്രീഷ്യന്‍ ഷോക്കേറ്റ് മരിച്ചു. കാഞ്ഞങ്ങാട് അരയിക്കടവിലെ പക്കീരന്‍ - കുഞ്ഞമ്മ ദമ്പതികളുടെ മകന്‍ നാരായണനാണ് (45) മരിച്ചത്. ബുധനാഴ്ച രാവിലെ 10.15 മണിയോടെയാണ് അപകടം.
പടന്നക്കാട് ടോള്‍ ബൂത്തിന് സമീപത്തെ മരിയന്‍ ആയുര്‍വേദ ക്ലിനിക്കില്‍ ഇലക്ട്രീക്കല്‍ ജോലിചെയ്തുവരികയായിരുന്ന നാരായണന്‍ ക്ലിനിക്കിലെ ഒന്നാം നിലയിലെ ഫ്‌ളക്‌സ് ബോര്‍ഡ് അഴിച്ചുമാറ്റി ക്ലിനിക്കിന്റെ പിറകുവശത്തേക്ക് കൊണ്ടുവെക്കുന്നതിനിടയില്‍ സമീപത്തുകൂടി കടന്നുപോകുന്ന എച്ച്.ടി. ലൈനില്‍ തട്ടുകയായിരുന്നു. ഫ്‌ളക്‌സ് ബോര്‍ഡിന്റെ ഫ്രെയിം അലൂമിനിയംകൊണ്ടുണ്ടാക്കിയതാണ്.
ഷോക്കേറ്റ് കെട്ടിടത്തിലേക്ക് തെറിച്ചുവീണ് നാരായണനെ താഴെയിറക്കാന്‍ കഴിയാത്തതിനെതുടര്‍ന്ന് ക്ലിനിക്ക് അധികൃതര്‍ ഫയര്‍പോഴ്‌സിലും പോലീസിലും വിവരം അറിയിക്കുകയായിരുന്നു. നാരായണനെ ഉടന്‍ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഷോക്കേറ്റ് ശരീരത്തില്‍ ഗുരുതരമായി പൊള്ളലേറ്റിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകടവിവരമറിഞ്ഞ് നിരവധിപേര്‍ സംഭവസ്ഥലത്ത് തടിച്ചുകൂടിയിരുന്നു.
ഭാര്യ: ചന്ദ്രാവതി. മക്കള്‍: ആശ, നികേഷ്. മരുമകന്‍: ഹരീഷ്.
Keywords: Obituary, Kanhangad, Kerala, Electrician, Electric Shock, Death, Flex Bord, Clinic, Hospital, Ayurveda Clinic, Electrician electrocuted.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.