വര്‍ഷങ്ങള്‍ നീണ്ട പ്രവാസത്തിനിടയില്‍ ഭാര്യ പ്രസവിച്ചു; കുഞ്ഞിന്റെ പിതൃത്വം നിഷേധിച്ച് ഇന്ത്യക്കാരന്‍ കോടതിയില്‍

 


ദുബൈ: (www.kvartha.com 03.09.2014) വര്‍ഷങ്ങള്‍ നീണ്ട പ്രവാസത്തിനിടയില്‍ ഭാര്യ അവിഹിത സന്തതിക്ക് ജന്മ നല്‍കിയെന്നാരോപിച്ച് ഇന്ത്യക്കാരന്‍ കോടതിയില്‍. ഒരു വിദേശ കമ്പനിയിലെ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് വര്‍ഷങ്ങളായി വിദേശത്ത് ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടെ ദുബൈയിലുള്ള ഭാര്യ ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.

വര്‍ഷങ്ങളോളം തന്റെ സാമീപ്യമില്ലാതിരുന്ന സാഹചര്യത്തില്‍ ഭാര്യയുടെ പ്രസവ വിവരം തന്നെ ഞെട്ടിച്ചുവെന്ന് ഭര്‍ത്താവ് കോടതിയില്‍ പറഞ്ഞു. കുഞ്ഞ് തന്റേതല്ലെന്നും അവിഹിത സന്താനത്തിന്റെ പിതൃത്വം തന്റെ പേരില്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും ഇയാള്‍ കോടതിയില്‍ ആരോപിച്ചു.
വര്‍ഷങ്ങള്‍ നീണ്ട പ്രവാസത്തിനിടയില്‍ ഭാര്യ പ്രസവിച്ചു; കുഞ്ഞിന്റെ പിതൃത്വം നിഷേധിച്ച് ഇന്ത്യക്കാരന്‍ കോടതിയില്‍കുഞ്ഞിന്റെ പിതാവിന്റെ പേരിന്റെ സ്ഥാനത്ത് ഭര്‍ത്താവിന്റെ പേരാണ് യുവതി എഴുതിച്ചേര്‍ത്തത്.

2010 ഏപ്രില്‍ 22നായിരുന്നു ഭാര്യയുടെ പ്രസവം. ദുബൈയിലെ ഒരു ഹോസ്പിറ്റലില്‍ വെച്ചായിരുന്നു ഇത്. എന്നാല്‍ 2006ന് ശേഷം താന്‍ ഭാര്യയെ കണ്ടിട്ടില്ലെന്നാണ് 48കാരനായ ഭര്‍ത്താവിന്റെ മൊഴി.
2006ല്‍ എനിക്ക് കുവൈറ്റില്‍ ജോലി ലഭിച്ചു. ഭാര്യയേയും മകനേയും യുഎഇയിലാക്കി ഞാന്‍ കുവൈറ്റിലേയ്ക്ക് പോയി. അവിടുന്ന് മറ്റ് വിദേശ രാജ്യങ്ങളിലും എനിക്ക് ജോലി നോക്കേണ്ടിവന്നു. 2007ല്‍ ഭാര്യ എനിക്കെതിരെ വിവാഹമോചനക്കേസ് ഫയല്‍ ചെയ്തു. കഴിഞ്ഞ വര്‍ഷമാണ് ഞാനറിയുന്നത് അവള്‍ക്ക് വേറൊരു മകന്‍ കൂടിയുണ്ടെന്ന് ഭര്‍ത്താവ് കോടതിയില്‍ പറഞ്ഞു.

ഭര്‍ത്താവിന്റെ പരാതിയെതുടര്‍ന്ന് പോലീസ് ഭാര്യയെ അറസ്റ്റുചെയ്തിരുന്നു. ഭര്‍ത്താവിന്റെ ആരോപണങ്ങള്‍ സത്യമാണെന്ന് യുവതി മൊഴി നല്‍കി. തൊഴില്‍ രഹിതനായ ഒരു യുവാവുമായി യുവതി പ്രണയത്തിലായിരുന്നു. ഇവര്‍ക്കുണ്ടായ കുഞ്ഞിന്റെ പിതൃത്വം ഭര്‍ത്താവിന്റെ പേരിലാക്കി യുവതി കുട്ടിക്ക് പാസ്‌പോര്‍ട്ടും യുഎഇ ഐഡികാര്‍ഡും സംഘടിപ്പിച്ചിരുന്നു.
കേസിന്റെ വിചാരണ പുരോഗമിക്കുകയാണ്.

SUMMARY:
An Indian husband got the shock of his life when his wife delivered a baby boy while he was working in a foreign country for years, the Dubai Criminal Court heard.

Keywords: Dubai, Love, Illicit affair, Baby, Father, Case,


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia