കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് പാര്‍ട്ടി പ്രവര്‍ത്തകനെ തൊഴിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി
Sep 3, 2014, 14:50 IST
ശ്രീനഗര്‍: (www.kvartha.com 03.09.2014) ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയുടെ വിശ്വസ്തനും വലം കൈയ്യുമായ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് നസീര്‍ അസ്ലം വാനി പാര്‍ട്ടി പ്രവര്‍ത്തകനെ തൊഴിക്കുന്ന രംഗങ്ങള്‍ പുറത്തായി. ബുധനാഴ്ച പാര്‍ട്ടി യോഗത്തിനിടയിലായിരുന്നു സംഭവം.
കോപാകുലനായ വാനി സ്റ്റേജില്‍ നിന്നും താഴെയിറങ്ങി വന്ന് പാര്‍ട്ടി പ്രവര്‍ത്തകനെ തുടരെ തൊഴിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പ്രവൃത്തി മറ്റുള്ള പ്രവര്‍ത്തകര്‍ക്ക് ഇഷ്ടമായില്ല. അവര്‍ അദ്ദേഹത്തെ പിടിച്ചുമാറ്റുകയായിരുന്നുവെന്ന് ഒരു ദൃക്‌സാക്ഷി പറയുന്നു.
കശ്മീരില്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരണത്തിന് ആഹ്വാനം നിലനില്‍ക്കുന്നതിനാല്‍ നേതാക്കള്‍ അവരുടെ പ്രവൃത്തിയിലും ചിന്താഗതിയിലും മാറ്റം വരുത്തേണ്ടത് ആവശ്യമാണെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. ഇല്ലെങ്കില്‍ ഇത്തരം പ്രവൃത്തികള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
നസീര്‍ അസ്ലം വാനിക്കെതിരെ പാഞ്ഞെത്തിയ മറ്റൊരു പ്രവര്‍ത്തകനെ സുരക്ഷ ഗാര്‍ഡുകള്‍ തടഞ്ഞുവെക്കുകയായിരുന്നുവെന്ന് റിപോര്‍ട്ടില്‍ പറയുന്നു. സംഭവത്തെതുടര്‍ന്ന് ഒരു സംഘം പ്രവര്‍ത്തകര്‍ സമ്മേളന സ്ഥലത്തുനിന്നും മടങ്ങിപ്പോയി. അപ്പോഴും സ്ഥലത്ത് നാഷണല്‍ കോണ്‍ഫറന്‍സ് വിരുദ്ധ മുദ്രാവാക്യം മുഴങ്ങുന്നുണ്ടായിരുന്നു.
SUMMARY: Srinagar: Chief Minister Omar Abdullah's close confident and Provincial President of National Conference Nasir Aslam Wani lost his cool on Wednesday and kicked a party worker in Ganderbal during a party's convention.
Keywords: Jammu Kashmir, Omar Abdullah, Chief Minister, National Conference, Leader, Worker, Kick,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.