മോഡിയുടെ സന്ദേശം കേള്‍പ്പിക്കാന്‍ നിര്‍ബന്ധിക്കേെണ്ടന്നു തീരുമാനിക്കും മുമ്പ് സിപിഎമ്മുമായും ആലോചിച്ചു
Sep 3, 2014, 11:03 IST
തിരുവനന്തപുരം: (www.kvartha.com 03.09.2014) അധ്യാപക ദിനമായ സെപ്തംബര്‍ അഞ്ചിന് സംപ്രേഷണം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദേശം വിദ്യാര്‍ത്ഥികളെ കേള്‍പ്പിക്കല്‍ നിര്‍ബന്ധമില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനു മുമ്പ് പ്രതിപക്ഷവുമായും കൂടിയാലോചന നടത്തി. ഇടതുമുന്നണി നേതൃത്വത്തിന്റെ, പ്രത്യേകിച്ചും സിപിഎം നേതൃത്വത്തിന്റെ കൂടി പിന്തുണയോടെയാണ് സുപ്രധാനമായ ഈ തീരുമാനമെടുത്തത്.
അതിനു മുമ്പ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡുമായും മുസ്്‌ലിം ലീഗ് നേതാക്കളായ ഇ. അഹമ്മദ്, കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍ എന്നിവരുമായും സി.പി.എം. നേതാക്കളായ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, വൈക്കം വിശ്വന്‍ എന്നിവരുമായും ആശയവിനിമയം നടത്തിയെന്നാണു വിവരം. മോഡി രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയില്‍ നടത്തുന്ന സംപ്രേഷണമാണെങ്കിലും അത് ഓരോ സ്‌കൂളിലെയും കുട്ടികളില്‍ വരെ എത്തണം എന്ന നിര്‍ദേശത്തിനു പിന്നില്‍ സംഘ്പരിവാറിന്റെ രാഷ്ട്രീയ ലക്ഷ്യമാണുള്ളത് എന്ന വിലയിരുത്തലാണ് ഇടതുപക്ഷത്തിന്റേത്.
പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ നേതാവിന്റെ പദവി പോലും നല്‍കാന്‍ വിസമ്മതിച്ച് രാഷ്ട്രീയ സങ്കുചിതത്വം കാണിക്കുന്ന മോഡിയെ ഇക്കാര്യത്തില്‍ രാഷ്ട്രീയമായിത്തന്നെ നേരിട്ടാല്‍ മതിയെന്നാണ് കോണ്‍ഗ്രസിന്റെയും നിലപാട്. മുസ്്‌ലിം ലീഗിനാകട്ടെ തങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് ഭരിക്കുമ്പോള്‍ മോഡിയുടെ സന്ദേശം കുട്ടികളെ കേള്‍പ്പിക്കുന്നതില്‍ പ്രത്യേക താല്‍പര്യമൊന്നുമുണ്ടായിരുന്നില്ല. പൊതുവായ തീരുമാനത്തിനൊപ്പം നില്‍ക്കാമെന്നായിരുന്നു അവരുടെ നിലപാട്.
അതേസമയം, പ്രധാനമന്ത്രിയുടെ പ്രസംഗം കുട്ടികള്‍ക്കു വേണ്ടി സംപ്രേഷണം ചെയ്യേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് എത്തി വിവാദമുണ്ടാക്കാന്‍ അവര്‍ ആഗ്രഹിച്ചുമില്ല. അങ്ങനെയൊരു തീരുമാനം സംസ്ഥാന സര്‍ക്കാരിന്റേതായി ഉണ്ടാകുന്നെങ്കില്‍ ഉണ്ടായിക്കോട്ടെ എന്നാണ് സിപിഎം ആഗ്രഹിക്കുന്നത് എന്ന് അവര്‍ കണക്കുകൂട്ടുകയും ചെയ്തു. അതുവഴി സര്‍ക്കാര്‍ പുതിയൊരു വിവാദത്തില്‍ക്കൂടി പെടുന്നതില്‍ പ്രതിപക്ഷത്തിന്റേതായ ഗൂഢ സന്തോഷം അവര്‍ക്കുണ്ടായിരുന്നുതാനും.
ഇതെല്ലാം പരിഗണിച്ചാണ് ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധത്തില്‍, മോഡിയുടെ അധ്യാപക ദിന സന്ദേശം കുട്ടികളെ കേള്‍പ്പിക്കാന്‍ സ്‌കൂളുകളില്‍ സംപ്രേഷണം ചെയ്യുന്നത് നിര്‍ബന്ധമല്ല എന്നു തീരുമാനിച്ചത്. വേണ്ടവര്‍ക്ക് ചെയ്യാം.
സ്‌കൂളുകള്‍ ഓണാവധിക്ക് അടയ്ക്കുന്ന ദിവസമാണ് അധ്യാപക ദിനം. അതുകൊണ്ടുതന്നെ ഓണാഘോഷ പരിപാടികളും പ്രധാനമന്ത്രിയുടെ സന്ദേശ സംപ്രേഷണവും കൂടി എങ്ങനെ ഒത്തുപോകുമെന്ന ആശങ്കയിലായിരുന്ന സ്‌കൂളുകള്‍ക്ക് ഇത് ആശ്വാസമായി മാറും. വേണ്ടവര്‍ക്ക് ഓണാഘോഷം രാവിലെ മാത്രമാക്കിയിട്ട് ഉച്ചകഴിഞ്ഞ് 3.45 മുതല്‍ അഞ്ച് മണി വരെയുള്ള അധ്യാപക ദിന സന്ദേശം കുട്ടികളെ കേള്‍പ്പിക്കാനും സാധിക്കും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: Modi, Narendra Modi, Kerala, School, Teachers Day , Speech, CPM.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.