16 കുട്ടികളെ ബലാല്‍സംഗം ചെയ്തുകൊന്ന സുരീന്ദര്‍ കോലിയെ സെപ്റ്റംബര്‍ 12ന് തൂക്കിലേറ്റും

 


ന്യൂഡല്‍ഹി: (www.kvartha.com 05.09.2014) ഉത്തര്‍പ്രദേശിലെ നോയിഡയ്ക്ക് സമീപമുള്ള നിതാരിയില്‍ 16 പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്തുകൊന്ന പരമ്പര കൊലയാളി സുരീന്ദര്‍ കോലിയെ സെപ്റ്റംബര്‍ 12ന് തൂക്കിലേറ്റും. ജയില്‍ സൂപ്രണ്ട് എസ്.എച്ച്.എം റിസ്വിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. തൂക്കിലേറ്റുന്നതിന് മുന്‍പുള്ള എല്ലാ നിയമനടപടിക്രമങ്ങളും ശരിയായ രീതിയില്‍ മുന്നോട്ട് പോകുന്നതായും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ചയാണ് സുരീന്ദര്‍ കോലിയെ തൂക്കിലേറ്റണമെന്ന അഡീഷണല്‍ സെഷന്‍സ് ജഡ്ജ് അതുല്‍ കുമാര്‍ ഗുപ്തയുടെ ഉത്തരവ് ജയിലധികൃതര്‍ക്ക് ലഭിച്ചത്. ഗാസിയാബാദിലെ ജയില്‍ കഴിയുകയാണ് സുരീന്ദര്‍.
നിതാരിയിലെ 14കാരിയായ റിമ്പ ഹല്‍ദറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് സുരീന്ദര്‍ കോലിയെ പോലീസ് അറസ്റ്റുചെയ്തത്. കാണാതായ പെണ്‍കുട്ടിയെ പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. 2006 ഡിസംബറിലായിരുന്നു ഇത്.

16 കുട്ടികളെ ബലാല്‍സംഗം ചെയ്തുകൊന്ന സുരീന്ദര്‍ കോലിയെ സെപ്റ്റംബര്‍ 12ന് തൂക്കിലേറ്റുംഅറസ്റ്റിലായ സുരീന്ദറിനെ ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന മറ്റ് കൊലപാതകങ്ങള്‍ പുറത്തുവരുന്നത്. നിതാരിയില്‍ വീട്ടുജോലിക്കാരനായി കഴിഞ്ഞിരുന്ന സുരീന്ദര്‍ താമസിച്ചിരുന്ന വീടിന് സമീപത്തുനിന്ന് നിരവധി പെണ്‍കുട്ടികളുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി.

ഏതാണ്ട് 16 പെണ്‍കുട്ടികളെ സുരീന്ദര്‍ ബലാല്‍സംഗം ചെയ്തു കൊന്നുവെന്നാണ് കണക്ക്.

എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം നടപ്പിലാക്കുന്ന ആദ്യ വധശിക്ഷയാണിത്. സുരീന്ദറിന്റെ ദയാഹര്‍ജി ജൂലൈ 27ന് രാഷ്ട്രപതി തള്ളിയിരുന്നു.

SUMMARY: New Delhi: Nithari serial killer Surinder Koli, who has been sentenced to death for the brutal killing of a 14-year-old girl, will be hanged here on September 12, Jail Superintendent S H M Rizvi said tonight.

Keywords: Nithari killer, Surinder Koli, Ghaziabad Jail, Rimpa Halder, Death sentence
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia