ജമ്മുകശ്മീരില്‍ ഒരു ലക്ഷം പേരെ രക്ഷപ്പെടുത്തി

 


ശ്രീനഗര്‍: (www.kvartha.com 12.09.2014) ജമ്മുകശ്മീരില്‍ വിവിധയിടങ്ങളിലായി കുടുങ്ങിക്കിടന്ന ഒരു ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റിയതായി സൈന്യം അറിയിച്ചു. ഇതുവരെ 153 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗീക കണക്ക്. എന്നാല്‍ മരണ സംഖ്യ 200 കവിയുമെന്നും അധികൃതര്‍ പറയുന്നു. നിരവധി പേരെ വെള്ളപ്പൊക്കത്തില്‍ കാണാതായിട്ടുണ്ട്.

കഴിഞ്ഞ ദിവസം കൂടുതല്‍ നാവീക കമാന്‍ഡോകളും കശ്മീരിലെത്തിയിട്ടുണ്ട്. റബ്ബറൈസ്ഡ് ബോട്ടുകളും ഡൈവിംഗ് സെറ്റുകളും സാറ്റലൈറ്റ് ഫോണുകളും ഉള്‍പ്പെടെ വന്‍ സജ്ജീകരണത്തോടെയാണിവര്‍ ശ്രീനഗറിലെത്തിയിരിക്കുന്നത്.

ജമ്മുകശ്മീരില്‍ ഒരു ലക്ഷം പേരെ രക്ഷപ്പെടുത്തി
ദാല്‍ തടാകത്തിന്റേയും ത്ധലം നദിയുടേയും കരയിലുള്ള നിരവധി ടൂറിസ്റ്റ് ഹോട്ടലുകളിലായി നൂറുകണക്കിന് വിദേശ സഞ്ചാരികള്‍ ഇനിയും കുടുങ്ങിക്കിടക്കുന്നതായാണ് റിപോര്‍ട്ട്.

മുപ്പതിനായിരം സൈനീകരെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ സേന വിന്യസിപ്പിച്ചിരിക്കുന്നത്. ഇതില്‍ 21,000 പേര്‍ ശ്രീനഗറിലും 9,000 പേര്‍ ജമ്മുവിലുമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

SUMMARY: Srinagar/Jammu: Relief efforts were scaled up in flood-hit Jammu and Kashmir, especially summer capital Srinagar with additional personnel, boats, drinking water, blankets and food rushed to the state Thursday even as authorities said over 110,000 people have been rescued so far.

Keywords: J&K Floods, Kashmir floods, Floods, Jammu and Kashmir

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia