സ്ത്രീധനത്തിനായി യുവതിയെ മൂന്ന് വര്‍ഷം കുളിമുറിയില്‍ പൂട്ടിയിട്ടു
Sep 9, 2014, 08:45 IST
ദര്‍ഭംഗ(ബീഹാര്‍): (www.kvartha.com 09.09.2014) സ്ത്രീധനം നല്‍കാത്തതിനെതുടര്‍ന്ന് 25കാരിയെ മൂന്ന് വര്‍ഷം കുളിമുറിയില്‍ പൂട്ടിയിട്ടു. ദര്‍ഭംഗ പട്ടണത്തിലെ രംബാഗിലാണ് സംഭവം. കഴിഞ്ഞ ദിവസം പോലീസെത്തിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്.
രക്ഷപ്പെടുത്തിയ യുവതിയുടെ രൂപം കണ്ട് പോലീസ് ഞെട്ടി. കീറിപ്പറിഞ്ഞ വസ്ത്രവും പാറിപ്പറന്ന മുടിയും നീണ്ട നഖങ്ങളും യുവതിയെ പ്രാകൃതയാക്കിയിരുന്നു. സ്വന്തം മകളെ കാണാന്‍ പോലും ഭര്‍ത്താവോ ഭര്‍തൃ വീട്ടുകാരോ അനുവദിച്ചിരുന്നില്ല.
മതിയായ സ്ത്രീധനം കൊണ്ടുവരാതെ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന്റെ ശിക്ഷയായാണ് യുവതിയെ കുളിമുറിയില്‍ പൂട്ടിയിട്ടതെന്ന് പോലീസ് ഉദ്യോഗസ്ഥ സീമ കുമാരി പറഞ്ഞു.
2010ലാണ് പ്രഭാത് കുമാര്‍ സിംഗിനെ യുവതി വിവാഹം ചെയ്തത്. സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരില്‍ അന്നുമുതല്‍ യുവതിയെ ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിക്കാന്‍ തുടങ്ങി. പെണ്‍കുഞ്ഞിന് ജന്മ നല്‍കിയതോടെ പീഡനം മൂര്‍ദ്ധന്യാവസ്ഥയിലെത്തി.
സ്വന്തം മാതാപിതാക്കളെ കാണാനോ വീട്ടില്‍ പോകാനോ യുവതിയെ അവര്‍ അനുവദിച്ചില്ല. ബന്ധുക്കളോ മാതാപിതാക്കളോ ഭര്‍തൃവീട്ടില്‍ കാണാനെത്തിയാല്‍ അവരെ ആട്ടിപ്പായിക്കുകയായിരുന്നു അവരുടെ രീതി.
പോലീസെത്തി രക്ഷപ്പെടുത്തിയ ഉടനെ യുവതി തന്റെ മകളെ കാണണമെന്നാണ് ആവശ്യപ്പെട്ടത്. കണ്മുന്‍പിലെത്തിയ മകള്‍ തന്നെ തിരിച്ചറിയുന്നില്ലെന്ന് കണ്ടതോടെ യുവതിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. നിര്‍ഭാഗ്യവതിയായ ആ മാതാവിനെ കണ്ട് സമീപത്തുണ്ടായിരുന്ന പോലീസുകാരുടെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
പിതാവ് ശ്യാം സുന്ദര്‍ സിംഗിന്റെ പരാതിയെ തുടര്‍ന്നാണ് പോലീസ് യുവതിയെ രക്ഷപ്പെടുത്തിയത്. ഭര്‍ത്താവിനേയും മാതാപിതാക്കളേയും പോലീസ് കസ്റ്റഡിയിലെടുത്തു.
SUMMARY: Darbhanga: In a shocking case of human cruelty, a 25-year-old married woman was allegedly kept confined here in a bathroom for the last three years by her husband and in-laws for not meeting their dowry demands, police said on Monday.
Keywords: Bihar, Darbhanga, Dowry harassment, Crime

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.