ഡബ്ലിന്‍: (www.kvartha.com 05.09.2014)ഒന്‍പത് വയസ് പ്രായമുളള ഇരട്ട സഹോദരങ്ങളെ കൊലപ്പെടുത്തി സഹോദരന്‍ തൂങ്ങിമരിച്ചു. അയര്‍ലണ്ടിലെ ചാര്‍വില്ലേ കോ കോര്‍ക്കില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. മാതാപിതാക്കള്‍ ഷോപ്പിംഗിനു പോയ അവസരത്തിലാണ് ഇരട്ട സഹോദരങ്ങളെ ഇവരുടെ അര്‍ധ സഹോദരനായ ജൊനാഥന്‍ (20) കുത്തികൊലപ്പെടുത്തിയത്. സഹോദരങ്ങളെ കൊലപ്പെടുത്തി ഒരു മണിക്കൂറിന് ശേഷം ജൊനാഥനും തൂങ്ങിമരിച്ചു.
കുട്ടികളുടെ ശരീരത്തില്‍ നിരവധി കുത്തുകള്‍ ഏറ്റിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. അതേസമയം ജൊനാഥന് മാനസിക പ്രശനങ്ങള്‍ ഉണ്ടോ എന്നകാര്യം അന്വേഷിച്ചുവരുന്നുണ്ടെന്നും പോലീസ് പറഞ്ഞു. പാട്രിക് ഒ ഡിര്‍സ്‌കോള്‍, തോമസ് ഒ ഡിര്‍സ്‌കോള്‍ എന്നീ ഇരട്ട സഹോദരങ്ങളെയാണ് ജൊനാഥ് കുത്തിക്കൊലപ്പെടുത്തിയത്. വ്യാഴാഴ്ച വൈകുന്നേരം സ്‌കൂളില്‍ നിന്നും ജൊനാഥ് തന്നെയാണ് കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോയതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.
ജൊനാഥിന് മൂന്നും അഞ്ചും വയസ് പ്രായമുളള മറ്റ് രണ്ട് സഹോദരന്‍മാര്‍ കൂടിയുണ്ട്. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ഈ സഹോദരങ്ങളാണ് പാട്രികിന്റെയും തോമസിന്റെയും മൃതദേഹങ്ങള്‍ വീട്ടില്‍ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയുള്ള മരത്തില്‍ ജൊനാഥന്റെ മൃതദേഹവും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുട്ടികളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍ക്കാരാണ് വിവരം പോലീസില്‍ അറിയിച്ചത്.

Keywords: Tragedy as twin boys (9) murdered at home by older brother, Brothers, Police, school, Parents, Dead Body, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.