മുന്‍ ഡിജിപി ശങ്കര്‍ ബറുവ ആത്മഹത്യ ചെയ്തു

 


ഗുവാഹതി: (www.kvartha.com 17.09.2014) അസം മുന്‍ ഡിജിപി ശങ്കര്‍ ബറുവയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. സ്വയം വെടിയുതിര്‍ത്താണ് ബറുവ മരിച്ചത്. ശാരദ അഴിമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ബറുവയുടെ വസതിയില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു.

മുന്‍ ഡിജിപി ശങ്കര്‍ ബറുവ ആത്മഹത്യ ചെയ്തുബറോവാരിയിലുള്ള വീട്ടില്‍ വെച്ചായിരുന്നു ബറുവയുടെ ആത്മഹത്യ. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് വെടിയേറ്റ ബറുവയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അല്പ സമയത്തിനുള്ളില്‍ ബറുവ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

ബറുവ മരണപ്പെട്ടു. ഞങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഞങ്ങള്‍ക്ക് ഒന്നും പറയാന്‍ കഴിയില്ല. അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ എന്തെങ്കിലും പറയാനാകൂ ഗുവാഹതി എസ്.എസ്.പി എ.പി തിവാരി പറഞ്ഞു.

ബറുവയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞയാഴ്ച ഹൃദയ സംബന്ധമായ രോഗങ്ങളെതുടര്‍ന്ന് ബറുവ ഒരു സ്വകാര്യ ആശുപത്രിയിലെത്തിയിരുന്നു. ഇവിടെ നിന്നും ബുധനാഴ്ച (ഇന്ന്) രാവിലെയാണ് അദ്ദേഹത്തെ ഡിസ്ചാര്‍ജ്ജ് ചെയ്തത്.

SUMMARY: Guwahati: In a shocking piece of news, former Assam director general of police (DGP) Shankar Barua, whose residence was searched by the Central Bureau of Investigation (CBI) last month in connection with the multi-crore rupee Saradha scam, shot himself dead here on Wednesday.

Keywords: Saradha scam, Assam, Shankar Barua, Central Bureau of Investigation, West Bengal, Guwahati
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia