സോണിയ ഇല്ലെങ്കില്‍ കോണ്‍ഗ്രസ് 24 മണികൂറിനുള്ളില്‍ ഛിന്നഭിന്നമാകും: നട്വര്‍ സിംഗ്

 


കൊല്‍ക്കത്ത: (www.kvartha.com 06.09.2014) സോണിയ ഗാന്ധി പാര്‍ട്ടി വിട്ടാല്‍ 24 മണികൂറിനുള്ളില്‍ കോണ്‍ഗ്രസ് ഛിന്നഭിന്നമാകുമെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് നട് വര്‍ സിംഗ്.

കുടുംബ വാഴ്ച ഇന്ത്യയിലുടനീളം നിലനില്‍ക്കുന്നുണ്ട്. അതൊരു പകര്‍ച്ച വ്യാധി പോലെ പടരുകയാണ്. പഞ്ചാബില്‍ ബാദല്‍, ഉത്തര്‍പ്രദേശില്‍ മുലായം സിംഗിന്റെ മുഴുവന്‍ കുടുംബവും രാഷ്ട്രീയത്തിലാണ്. തെക്കേ ഇന്ത്യയില്‍ കരുണാനിധി കുടുംബവും അതുപോലെ തന്നെ. ഇത് ആരോഗ്യകരമല്ലെങ്കിലും നിലനില്‍ക്കുന്നതാണ്. അതൊരു യാഥാര്‍ത്ഥ്യവുമാണ് നട് വര്‍ സിംഗ് പറഞ്ഞു.

സോണിയ ഇല്ലെങ്കില്‍ കോണ്‍ഗ്രസ് 24 മണികൂറിനുള്ളില്‍ ഛിന്നഭിന്നമാകും: നട്വര്‍ സിംഗ്തന്റെ ആത്മകഥയായ ' വണ്‍ ലൈഫ് ഈസ് നോട്ട് ഇനഫ്' എന്ന കൃതിയുടെ പ്രസിദ്ധീകരണചടങ്ങില്‍ സംബന്ധിക്കവേയാണ് നട് വര്‍ സിംഗ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഇപ്പോള്‍ കോണ്‍ഗ്രസിന് 44 സീറ്റുകള്‍ മാത്രമാണ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ സോണിയയും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസില്‍ നിന്ന് പിന്മാറിയാല്‍ നാല് സീറ്റുപോലും പിന്നെ പാര്‍ട്ടിക്ക് ലഭിക്കില്ല. കാരണം കോണ്‍ഗ്രസിലെ നേതാക്കള്‍ക്ക് ഒരുമയില്ല നട് വര്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.

SUMMARY:
Kolkata: Observing that dynasty politics was "not healthy" but existed across the country, former Congress leader Natwar Singh said the party will disintegrate in 24 hours if Sonia Gandhi quits.

Keywords: Natwar Sing, Congress, Sonia Gandhi, Rahul Gandhi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia