ഇന്ത്യാഗേറ്റില്‍ നിന്നും ഒരാഴ്ച മുമ്പ് കാണാതായ മൂന്നു വയസുകാരിയെ കണ്ടെത്തി
Oct 6, 2014, 11:10 IST
ഡെല്‍ഹി : (www.kvartha.com 06.10.2014) ഇന്ത്യാ ഗേറ്റില്‍ വെച്ച് ഒരാഴ്ച മുന്‍പ് കാണാതായ മൂന്നു വയസുകാരിയെ കണ്ടെത്തി. ദക്ഷിണ ഡെല്‍ഹിയിലെ ജനക്പുരിയിലെ ഗുരുദ്വാരക്കിനു മുന്നില്‍ വെച്ച് ഒരു വഴിപോക്കനാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 28ന് മാതാപിതാക്കളോടൊപ്പം ഇന്ത്യാഗേറ്റ് സന്ദര്‍ശിക്കാനെത്തിയതായിരുന്നു ജാഹ്നവി അഹൂജ എന്ന മൂന്നു വയസുകാരി. ഇന്ത്യാഗേറ്റിലെ തിക്കിലും തിരക്കിലും പെട്ട് മാതാപിതാക്കളുടെ കയ്യില്‍ നിന്നും പിടിവിട്ട് അഹൂജയെ കാണാതാവുകയായിരുന്നു. അതേസമയം കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന സംശയവും ഉണ്ടായിരുന്നു.
അഹൂജയെ കണ്ടെത്താന്‍ സോഷ്യല്‍ മീഡിയയില്‍ ജാഹ്നവിയുടെ ചിത്രം ഉള്‍പെടെ നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ കുട്ടിയെ കണ്ടെത്താനായി അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നീക്കവും നടത്തുന്നില്ലെന്നാരോപിച്ച് ശനിയാഴ്ച ഇന്ത്യാ ഗേറ്റില്‍ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതേതുടര്‍ന്ന് കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് ഡെല്‍ഹി പോലീസ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഇതിനിടെയാണ് കുട്ടിയെ ഞായറാഴ്ച രാത്രി എട്ടുമണിയോടെ ജനക്പുരിയിലെ ഗുരുദ്വാരക്ക് മുന്നില്‍ വെച്ച് വഴിപോക്കന്‍ കാണാനിടയായത്. തല മൊട്ടയടിച്ച നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്. കഴുത്തില്‍ പേരെഴുതിയ ടാഗും തൂക്കിയിരുന്നു. വഴിപോക്കന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി കുട്ടിയെ മായാപുരി സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.
തുടര്‍ന്ന് പോലീസ് കുട്ടിയുടെ ബന്ധുക്കളെ വിവരമറിയിക്കുകയും കുട്ടിയുടെ അമ്മാവന്‍ സ്ഥലത്തെത്തി തിരിച്ചറിയുകയുമായിരുന്നു. കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയിട്ടുണ്ട്. അതേസമയം കുഞ്ഞിനെ കാണാതായ കാര്യം അന്വേഷിക്കുമെന്ന് അഡീഷണല്‍ പോലീസ് കമ്മീഷണര്‍ എസ്.ബി.എസ് ത്യാഗി പറഞ്ഞു .

Keywords: 3-year-old girl, who went missing from India Gate, found, New Delhi, Parents, Kidnap, Poster, Police Station, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.