അഹമ്മദാബാദ്: (www.kvartha.com 02.10.2014) പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വാനോളമുയര്‍ത്തി ബിജെപി നേതാവ് എല്‍.കെ അദ്വാനി. അതേസമയം മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്ക് പകരക്കാരനില്ലെന്നും അദ്വാനി പറഞ്ഞു.
ഒരു പ്രധാനമന്ത്രിയെന്ന നിലയില്‍ മോഡി പ്രകടിപ്പിക്കുന്ന കഴിവില്‍ എനിക്ക് അഭിമാനം തോന്നുന്നു. ഉത്തരവാദിത്വത്തോടുകൂടിയാണ് മോഡി കാര്യങ്ങള്‍ ചെയ്യുന്നത്. രാജ്യത്തെ മുഴുവന്‍ ജനങ്ങളുടേയും പ്രശംസ അദ്ദേഹം നേടുന്നുണ്ട് അദ്വാനി പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ അദ്ദേഹം വിജയിച്ചപ്പോള്‍ ഇനി എന്ത് സംഭവിക്കുമെന്നായിരുന്നു ഏവരുടേയും ചിന്ത. മറ്റുള്ളവരുമായുള്ള ബന്ധങ്ങള്‍ എങ്ങനെ കൊണ്ടുപോകുമെന്നും ഏവരും ആശങ്കപ്പെട്ടു. എന്നാല്‍ അദ്ദേഹം തന്റെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തു. അദ്ദേഹം മാത്രമല്ല, അദ്ദേഹത്തിനൊപ്പം ചുമതലയേറ്റ എല്ലാവരും വളരെ നന്നായി ജോലി ചെയ്യുന്നു. അദ്ദേഹത്തിന്റെ കഴിവില്‍ ഞാന്‍ സന്തോഷവാനാണ് അദ്വാനി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇന്ത്യ ചരിത്രത്തില്‍ അടല്‍ ബിഹാരി വാജ്‌പേയിയെ പോലെ മറ്റൊരു പ്രധാനമന്ത്രിയില്ല. അദ്ദേഹം സ്വന്തമാക്കിയ ബഹുമാനം ആര്‍ക്കും സങ്കല്പിക്കാന്‍ പോലുമാകില്ല അദ്വാനി പറഞ്ഞു.
SUMMARY: Ahmedabad: Veteran BJP leader LK Advani here on Wednesday lavished praise on Narendra Modi as the Prime Minister but said the country hadn't seen another Premier like Atal Bihari Vajpayee.
Keywords: LK Advani, Narendra Modi, Atal Bihari Vajpayee, BJP, RSS

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.