പ്രധാനമന്ത്രിയെ ക്ഷണിക്കാനും മാത്രം ഞാന്‍ ആളായിട്ടില്ല: കൈലാഷ് സത്യാര്‍ത്ഥി

 


ന്യൂഡല്‍ഹി: (www.kvartha.com 11.10.2014) നൊബേല്‍ പുരസ്‌ക്കാര സ്വീകരണ ചടങ്ങിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ക്ഷണിക്കാനും മാത്രം താന്‍ ആളായിട്ടില്ലെന്ന് നൊബേല്‍ ജേതാവ് കൈലാഷ് സത്യാര്‍ത്ഥി. എന്റെ കുറവുകള്‍ എനിക്കറിയാം സത്യാര്‍ത്ഥി പറഞ്ഞു.

ഡിസംബറില്‍ സ്റ്റോക്ക് ഹോമില്‍ നടക്കുന്ന നൊബേല്‍ പുരസ്‌ക്കാര സ്വീകരണ ചടങ്ങിന് മലാല ഇന്ത്യ പാക് പ്രധാനമന്ത്രിമാരെ ക്ഷണിച്ചതിനോട് പ്രതികരിക്കുകയായിരുന്നു സത്യാര്‍ത്ഥി.

മലാലയുടെ അപേക്ഷ രാഷ്ട്രീയപരവും നയതന്ത്രപരവുമാണ്. ഇന്ത്യ പാക് പ്രധാനമന്ത്രിമാരെ ക്ഷണിക്കാന്‍ ഞാന്‍ ആരുമല്ല. എന്റെ പരിമിതികള്‍ എനിക്കറിയാം സത്യാര്‍ത്ഥി വ്യക്തമാക്കി.

പ്രധാനമന്ത്രിയെ ക്ഷണിക്കാനും മാത്രം ഞാന്‍ ആളായിട്ടില്ല: കൈലാഷ് സത്യാര്‍ത്ഥിസത്യാര്‍ത്ഥി ശനിയാഴ്ച വൈകിട്ട് പ്രധാനമന്ത്രി മോഡിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

SUMMARY:
New Delhi: Nobel Peace Prize winner Kailash Satyarthi today said it was not his place to invite Prime Minister Narendra Modi for the award ceremony, adding that "I know my limits." The remarks came a day after Pakistani teen and co-Nobel Peace laureate Malala Yousafzai invited Mr Modi and his Pakistani counterpart Nawaz Sharif for the function in Stockholm in December.

Keywords: Kailash Satyarthi, Nobel Peace Prize, Malala Yousufzai, PM Narendra Modi, Stoke home,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia