ശമ്പളം ലഭിക്കാത്തതിന്റെ പേരില്‍ ബോസിന്റെ കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റില്‍
Oct 1, 2014, 12:16 IST
മുംബൈ: (www.kvartha.com 01.10.2014)ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ബോസിന്റെ മകളെ തട്ടിക്കൊണ്ട് പോയ യുവാവ് അറസ്റ്റില്‍. മെക്കാനിക് സ്ഥാപനം നടത്തുന്ന ഷാഹ്‌സദാ ഖാന്റെ പതിനെട്ട് മാസം പ്രായമുള്ള മകളെ തട്ടിക്കൊണ്ടു പോയ സര്‍ഫാസ് അലം(23) ആണ് അറസ്റ്റിലായത്. മുംബൈയിലെ വസൈയില്‍ വെച്ച് ചൊവ്വാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെയാണ്. ഷാഹ്‌സദാ ഖാന്റെ സ്ഥാപനത്തിലെ വാഹന മെക്കാനിക്കായ സര്‍ഫാസിന് ഏഴായിരം രൂപ ശമ്പളം നല്‍കാമെന്ന് പറഞ്ഞാണ് ജോലിക്കെടുത്തത്. എന്നാല്‍ കഴിഞ്ഞ കുറേ മാസങ്ങളായി ഷാഹ്‌സദാ ഖാന്‍ സര്‍ഫാസിന് പണം നല്‍കാന്‍ വിമുഖത കാട്ടുകയായിരുന്നു. സര്‍ഫാസ് ഷാഹ്‌സദാ ഖാന്റെ വീട്ടില്‍ തന്നെയാണ് താമസിച്ചിരുന്നത്. ശമ്പളം ലഭിക്കാത്തതിനാല്‍ സര്‍ഫാസിന് അത്യാവശ്യ കാര്യങ്ങള്‍ പോലും നിറവേറ്റാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ഇതില്‍ നിന്നും മോചനം നേടാനുള്ള വഴിയായാണ് ഒടുവില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ തീരുമാനിച്ചത്.
ഇതേതുടര്‍ന്ന് തിങ്കളാഴ്ച വീട്ടില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുഞ്ഞിനെയും കൊണ്ട് സര്‍ഫാസ് സ്ഥലംവിട്ടു. തുടര്‍ന്ന് വൈകുന്നേരം ഷാഹ്‌സദാഖാനെ ഫോണില്‍ വിളിച്ച് 50,000 രൂപ ആവശ്യപ്പെട്ടു. പണം തന്നില്ലെങ്കില്‍ കുട്ടിയെ ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതേതുടര്‍ന്ന് ഷാഹ്‌സദാഖാന്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുംബാരയില്‍ നിന്നും സര്‍ഫാസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടിയെ പോലീസ് സുരക്ഷിതയായി മാതാപിതാക്കളെ ഏല്‍പ്പിച്ചു. സര്‍ഫാസിനെ ഒക്ടോബര്‍ നാലുവരെ റിമാന്‍ഡ് ചെയ്തു.

Keywords: Denied salary, help kidnaps employer's 2-yr-old daughter, Mumbai, Youth, Vehicles, Phone call, Police, Parents, Complaint, Remanded, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.