മോഹന്‍ ഭഗവതിന്റെ വിജയദശമി സന്ദേശം തത്സമയം ദൂരദര്‍ശനില്‍; വിവാദം
Oct 3, 2014, 10:34 IST
നാഗ്പൂര്‍: (www.kvartha.com 03.10.2014) ആര്‍.എസ്.എസ്.അധ്യക്ഷന്‍ മോഹന്‍ ഭഗവതിന്റെ വിജയദശമിയോടനുബന്ധിച്ചുള്ള സന്ദേശം ദൂരദര്‍ശനില്‍ തത്സമയം സംപ്രേഷണം ചെയ്ത സംഭവം വിവാദത്തില്‍. എല്ലാവര്‍ഷവും വിജയദശമി ദിനത്തില്‍ ആര്‍എസ്എസ് നേതാവ് പ്രസംഗിക്കാറുണ്ടെങ്കിലും ഇതാദ്യമായാണ് പ്രസംഗം ദൂര്‍ദര്‍ശനില്‍ തത്സമയം സംപ്രേഷണം ചെയ്യുന്നത്.
ബി ജെ പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഭരിക്കാന്‍ തുടങ്ങിയ ശേഷമുള്ള ആദ്യ വിജയദശമിയാണിത്. അതുകൊണ്ടുതന്നെയാണ് മോഹന്‍ ഭഗവതിന്റെ പ്രസംഗം ദൂരദര്‍ശനില്‍ തത്സമയം സംപ്രേഷണം ചെയ്യാനുള്ള അനുമതി നല്‍കിയത്. സന്ദേശം ഇപ്പോഴും ദൂരദര്‍ശനില്‍ തുടരുന്നുണ്ട്. അതേസമയം ഭഗവതിന്റെ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങളും വിവാദമായിട്ടുണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുള്ള മാര്‍ഗദര്‍ശനമായാണ് ഭഗവതിന്റെ വിജയദശമി സന്ദേശം കണക്കാക്കുന്നത്.
ഭഗവതിന്റെ പ്രസംഗം ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത സംഭവത്തിനെതിരെ പലരും രംഗത്തെത്തിയിട്ടുണ്ട്. ഇന്ന് ആര്‍ എസ് എസ് നേതാവിന്റെ പ്രസംഗം ദൂരദര്‍ശനില്‍ തത്സമയം സംപ്രേഷണം ചെയ്തുവെന്നും ഇനി നാളെ മുസ്ലീം പുരോഹിതനും ക്രിസ്ത്യന്‍ പുരോഹിതനും അവരുടെ പ്രസംഗം സംപ്രേഷണം ചെയ്യാന്‍ ദൂരദര്‍ശനോട് ആവശ്യപ്പെടുമെന്നും ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.

Also Read:
വധശ്രമക്കേസില്‍ പ്രതിയായ പഞ്ചായത്ത് അംഗത്തെ പോലീസ് സിനിമാ സ്‌റ്റൈലില്‍ പിന്തുടര്‍ന്ന് പിടികൂടി
Keywords: Doordarshan to Telecast Live RSS Chief Mohan Bhagwat's Vijaya Dashami Address, Criticism, Message, BJP, Muslim, Twitter, Poster, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.