റേറ്റു ചോദിച്ച യുവാവിന് പെണ്‍കുട്ടികള്‍ പണികൊടുത്തു

 


മോസ്‌കോ: (www.kvartha.com 27.10.2014) റേറ്റു ചോദിച്ചെത്തിയ യുവാവിന് പെണ്‍കുട്ടികള്‍ പണികൊടുത്തു.കിഴക്കന്‍ കസാഖിസ്ഥാനിലാണ് സംഭവം. കോണ്‍ട്രിക്ട് ഗോലുബേവ് എന്ന യുവാവിനാണ് പെണ്‍കുട്ടികളുടെ കൈത്തരിപ്പ് അറിഞ്ഞത്.

പെണ്‍കുട്ടികളുടെ അടിയേറ്റ യുവാവ് ഉടന്‍തന്നെ നിലത്തുവീണു. ഞായറാഴ്ച രാത്രിയാണ് സംഭവം. യുവാവിനെ അടിച്ചുവീഴ്ത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുകയാണ്. അതേസമയം വീഡിയോയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്ന കാര്യം വ്യക്തമല്ല.

റോഡിലൂടെ നടന്നു പോവുകയായിരുന്ന രണ്ട് പെണ്‍കുട്ടികളോട് യുവാവ് ഒരു രാത്രിക്ക് എത്ര റേറ്റ് വേണമെന്ന് ചോദിച്ചതാണ് പെണ്‍കുട്ടികളെ പ്രകോപിപ്പിച്ചത്. കൂട്ടുകാര്‍ക്കൊപ്പം മദ്യപിക്കുകയായിരുന്ന ഗൊലുബേവ സിഗരറ്റ് വാങ്ങാന്‍ പുറത്തിറങ്ങിയപ്പോഴാണ് അവിടെ സുന്ദരികളായ രണ്ടു യുവതികളെ കണ്ടത്. ഗോലുബേവ് മദ്യപിക്കാന്‍ ക്ഷണിച്ചെങ്കിലും  യുവതികള്‍ ക്ഷണം നിരസിച്ചു.

തുടര്‍ന്ന് ഗൊലുബേവ് പെണ്‍കുട്ടികളോട് റേറ്റു ചോദിക്കുകയായിരുന്നു. ഇതില്‍ കുപിതരായ പെണ്‍കുട്ടികള്‍ ഗൊലുബേവിനെ അടിച്ചു തെറിപ്പിച്ചു. ഒറ്റയടിക്കു തന്നെ ഫുട്പാത്തിലേക്ക് വീണ ഗൊലുബേവിനു പിന്നെ  അടിയുടെ പൊടിപൂരമായിരുന്നു. ഗൊലുബേവിനെ ഇരുവരും ചേര്‍ന്ന് ചവിട്ടിമെതിച്ചു. പിന്നീട് അടികൊണ്ട് അവശനായെന്ന് ബോധ്യമായതോടെയാണ് യുവതികള്‍ പിന്‍മാറിയത്.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറല്‍ ആയതോടെ പോലീസ് പെണ്‍കുട്ടികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന് ദൃക്‌സാക്ഷിയായ  ഒരാള്‍  പെണ്‍കുട്ടികളെ കുറിച്ചുള്ള വിവരം പോലീസിനു നല്‍കിയിട്ടുണ്ട്. ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടികളെ കണ്ടെത്താനാവുമെന്ന വിശ്വാസത്തിലാണ് പോലീസ് .

പെണ്‍കുട്ടികള്‍ അടിക്കുന്ന വീഡിയോ പുറത്തിറങ്ങിയതോടെ കെണിയിലായ ഗൊലുബേവ് ഇപ്പോള്‍  നാണക്കേടു കാരണം പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ്. അടിയേറ്റതിന്റെ അവശതയില്‍ രണ്ടുദിവസം ഗൊലുബേവിന് ആശുപത്രിയില്‍ കഴിയേണ്ടതായി വന്നു. മദ്യപാനമാണ് തനിക്ക് ഇത്തരം ഗതികേട് വരുത്തിയതെന്ന് പറഞ്ഞ ഗൊലുബേവ് ഇനിയൊരിക്കലും മദ്യപിക്കില്ലെന്ന പ്രതിജ്ഞ എടുത്തിരിക്കയാണ്.

റേറ്റു ചോദിച്ച യുവാവിന് പെണ്‍കുട്ടികള്‍ പണികൊടുത്തു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
ആവശ്യത്തിനു ബസില്ല, തകര്‍ന്ന റോഡില്‍ കാഴ്ച മറച്ച് കാടും: ബദിയഡുക്ക-ബെളിഞ്ച റൂട്ടിലെ യാത്ര കഠിനം തന്നെ!

Keywords:  Mosco, Woman, Attack, Friends, Hospital, Treatment, World. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia