ടിപ്പര്‍ കയറി വഴിയാത്രക്കാരന്‍ മരിച്ചു; നാഗപ്പുഴയില്‍ സംഘര്‍ഷം
Oct 22, 2014, 11:00 IST
തൊടുപുഴ: (www.kvartha.com 22.10.2014) അമിത വേഗതയിലെത്തിയ ടിപ്പര്‍ ലോറി കയറി വഴിയാത്രക്കാരന്‍ മരിച്ചതിനെച്ചൊല്ലി നാഗപ്പുഴയില്‍ സംഘര്‍ഷം. മൃതദേഹവുമായി നാട്ടുകാര്‍ മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു. നാഗപ്പുഴ കോതവഴിക്കല്‍ അഗസ്റ്റിന്‍ മാത്യു(പാപ്പച്ചന്‍-55) ആണ് ചൊവ്വാഴ്ച രാവിലെ 9.30 മണിയോടെ ദാരുണമായി കൊല്ലപ്പെട്ടത്.
നാഗപ്പുഴ പാറമടയില്‍ നിന്നെത്തിയ ടിപ്പര്‍ ലോറി നടന്നു പോകുകയായിരുന്ന പാപ്പച്ചന്റെ ദേഹത്ത് കയറിയിറങ്ങി. ടിപ്പര്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഇതേ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ ജഡവുമായി റോഡ് ഉപരോധിക്കുകയായിരുന്നു.ആര്‍.ഡി.ഒ സ്ഥലത്തെത്തണമെന്നായിരുന്നു അവരുടെ ആവശ്യം.
മൂന്നു മണിക്കൂറോളം ഗതാഗതം തടസപ്പെട്ട ശേഷം മുവാറ്റുപുഴ തഹസില്‍ദാര്‍ സ്ഥലത്തെത്തിയപ്പോഴാണ് ജഡം മാറ്റാന്‍ നാട്ടുകാര്‍ അനുവദിച്ചത്. കലൂര്‍ക്കാട് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു.

Keywords: Idukki Flash- Tipper Accident death, Thodupuzha, Passenger, Police, Dead Body, Obituary, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.