മഹാരാഷ്ട്രയിലും ഹരിയാനയിലും സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള നീക്കങ്ങള്‍ ആരംഭിച്ചു
Oct 21, 2014, 10:58 IST
മുംബൈ: (www.kvartha.com 21.10.2014) മഹാരാഷ്ട്രയിലും ഹരിയാനയിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ബി ജെ പി സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള നീക്കങ്ങള്‍ ആരംഭിച്ചു. ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ ചൊവ്വാഴ്ച തീരുമാനിക്കുമെന്നാണ് സൂചന. മഹാരാഷ്ട്രയില്‍ കഴിഞ്ഞ 25 വര്‍ഷത്തെ ശിവസേനയുമായുള്ള സഖ്യം പിന്‍വലിച്ച് ബി ജെ പി തനിച്ച് മത്സരിച്ചാണ് മികച്ച വിജയം നേടിയത്.
അതേസമയം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയുമായി സഖ്യം ഉണ്ടാക്കണോ അതോ എന്‍സിപിയുടെ പിന്തുണ സ്വീകരിക്കണോ എന്ന കാര്യത്തില്‍ ബിജെപി ഇതുവരെ ഒരു തീരുമാനത്തിലെത്തിയിട്ടില്ല. ശിവസേന കടുത്ത ആവശ്യങ്ങള്‍ ഉന്നയിക്കുകയാണങ്കില്‍ എന്‍ സി പിയുടെ പിന്തുണ സ്വീകരിക്കാനാണ് സാധ്യത. മുഖ്യമന്ത്രി സ്ഥാനം രണ്ടര വര്‍ഷത്തേക്ക് വീതം പങ്കിട്ടെടുക്കുക, ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുക എന്നീ ആവശ്യങ്ങള്‍ ശിവസേന ഉന്നയിക്കുമെന്നാണ് അറിയുന്നത്.
അതേസമയം സര്‍ക്കാരിന്റെ ഭാഗമാകാനില്ലെന്നും പുറമെ നിന്നുള്ള പിന്തുണ മാത്രമേ തങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാവുകയുള്ളൂവെന്നും എന്‍ സി പി നേതാവ് ശരത് പവാര്‍ വ്യക്തമാക്കി. സുസ്ഥിര ഭരണത്തിനു വേണ്ടിയാണ് ബിജെപിയെ പിന്തുണയ്ക്കുന്നതെന്നാണ് പവാറിന്റെ ന്യായീകരണം.
അതേസമയം പാര്‍ലമെന്ററി ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം രാജ്‌നാഥ് സിംഗും ജനറല്‍ സെക്രട്ടറി ജെപി നദ്ദയും മുംബൈയിലെത്തി കൂടിക്കാഴ്ച നടത്തുമെന്ന പ്രതീക്ഷയും അസ്തമിച്ചിരിക്കുകയാണ്. ദീപാവലിക്കു ശേഷം ചര്‍ച്ച നടത്താനാണ് നേതാക്കളുടെ തീരുമാനം. സംസ്ഥാന അധ്യക്ഷന്‍ ദേവേന്ദ്ര ഫട്‌നാവിസ്, പങ്കജ മുണ്ടെ, ഏക്‌നാഥ് ഗഡ്‌സെ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. എന്നാല്‍ മുഖ്യമന്ത്രിയാകാനില്ലെന്ന് നിതിന്‍ ഗഡ്ഗരി വ്യക്തമാക്കി.
അതേസമയം 10 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണം അവസാനിപ്പിച്ച് ഹരിയാനയില്‍ ബി ജെ പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറാന്‍ പോവുകയാണ്. ചൊവ്വാഴ്ച ചേരുന്ന നിയമസഭാ കക്ഷി യോഗം മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുമെന്നാണ് സംസ്ഥാനത്തിന്റെ നിരീക്ഷണ ചുമതലയുള്ള വെങ്കയ്യ നായിഡു പറഞ്ഞത്. ജാട്ട് ഇതര സമുദായാംഗമായിരിക്കണം ഇത്തവണ മുഖ്യമന്ത്രിയെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ഭൂരിപക്ഷ അഭിപ്രായം. ജാട്ട് സ്വാധീനമേഖലയ്ക്കു പുറത്ത് നഗരമേഖലയില്‍ നിന്നും പിന്നാക്ക ദളിത് മേഖലകളില്‍ നിന്നും ഇത്തവണ ബിജെപിക്ക് വലിയ പിന്തുണ ലഭിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി സ്ഥാനം ജാട്ട് ഇതര സമുദായാംഗത്തിന് നല്‍കണമെന്ന് അഭിപ്രായം ഉയര്‍ന്നത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള വെങ്കയ്യ നായിഡുവും ദിനേശ് ശര്‍മയും ബിജെപി ഹരിയാന ഘടകം നേതാക്കളുമായി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ജാട്ട് ഇതര സമുദായാംഗത്തെ തെരഞ്ഞെടുക്കാനാണ് നിയമസഭാകക്ഷി യോഗത്തിലെ തീരുമാനമെങ്കില്‍ മനോഹര്‍ ലാല്‍ ഘട്ടാറിനെ മുഖ്യമന്ത്രിയാക്കാന്‍ സാധ്യതയുണ്ട്. അതേസമയം രാംവിലാസ് ശര്‍മ, റാവു ഇന്ദ്രജിത്ത് സിംഗ്, അനില്‍ വിജ് എന്നിവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞു കേള്‍ക്കുന്നുണ്ട്.

Also Read:
രജനിയെ സതീശന്‍ കൊന്നത് ശല്യം ഒഴിവാക്കാന്‍; കൃത്യംനടത്തിയത് കഴുത്ത് ഞെരിച്ച്
Keywords: Maharashtra polls: BJP in no hurry to form govt, says Sena can join without conditions, Mumbai, Chief Minister, Conference, Parliament, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.