ഡീസല്‍ ലിറ്ററിന് 3 രൂപ കുറയും; വില ഇനി എണ്ണക്കമ്പനികള്‍ തീരുമാനിക്കും
Oct 18, 2014, 20:13 IST
ന്യൂഡല്‍ഹി: (www.kvartha.com 18.10.2014) ഡീസല്‍ വില നിയന്ത്രണം ഇനി എണ്ണക്കമ്പനികളുടെ കയ്യില്‍. ശനിയാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഡീസല്‍ വില നിര്‍ണയാവകാശം എണ്ണകമ്പനികള്‍ക്ക് നല്‍കിയത്. പെട്രോള്‍ വില നിയന്ത്രണം എണ്ണക്കമ്പനികള്‍ നല്‍കിയ യു.പി.എ സര്‍ക്കാരിനെ വിമര്‍ശിച്ച അതേ ബി.ജെ.പി സര്‍ക്കാരാണ് ഇപ്പോള്‍ ഡീസല്‍ വില നിയന്ത്രണം എണ്ണക്കമ്പനികള്‍ക്ക് വിട്ടു നല്‍കിയത്.
അതേസമയം ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞതിനെ തുടര്‍ന്ന് ഡീസല്‍ വില ലിറ്ററിന് 3.37 രൂപ കുറയും. പുതുക്കിയ നിരക്ക് ശനിയാഴ്ച അര്‍ധരാത്രിയോടെ നിലവില്‍ വരും. നാല് വര്‍ഷത്തിന് ശേഷമാണ് രാജ്യത്ത് ഡീസലിന്റെ വില കുറയുന്നത്. നേരത്തെ വിലനിയന്ത്രണം നീക്കുന്നതിന് മുന്നോടിയായി ഡീസലിന് മാസംതോറും 40 മുതല്‍ 50 പൈസ വരെ വര്‍ധിപ്പിക്കാന്‍ യു.പി.എ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

Keywords : New Delhi, National, Business, Diesel, Price, BJP, UPA, Narendra Modi Government Deregulates Diesel Prices.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.